x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കാ​ലപൂ​ർ​വ ശു​ചീ​ക​ര​ണ​ത്തിന് തുടക്കം കുറിച്ച് ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത്


Published: May 12, 2026 06:17 AM IST | Updated: May 12, 2026 06:17 AM IST

അ​ഞ്ച​ല്‍ : മ​ഴ​ക്കാ​ലം എ​ത്തു​ന്ന​തോ​ടെ​ ഉ​ണ്ടാ​കാ​ന്‍ ഇ​ട​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ചെ​റു​ക്കാ​ന്‍ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വൃ‍​ത്തി​ക​ള്‍​ക്കു തു​ട​ക്കം കു​റി​ച്ച് ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.

പ​ഞ്ചാ​യ​ത്ത് ത​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഏ​രൂ​ർ ജം​ഗ്ഷ​നി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​തി​ര പ്ര​വീ​ൺ നി​ർ​വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​നി​ത ബി​ജു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ സ​മി​തി അ​ധ്യ​ക്ഷ ജെ​സി മേ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും വി​പു​ല​മാ​യ രീ​തി​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കും.

ഓ​രോ വാ​ർ​ഡി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളും തോ​ടു​ക​ളും ശു​ചീ​ക​രി​ക്കാ​നും ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ ട്ടു​ണ്ട്.

 

Tags : nattu vishesham Erur Panchayat kicks off

Recent News

Corehub Up