ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
പാലക്കാട്: കെപിസിസി ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ 2026ലെ ഗാന്ധിദർശൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക്.
മയക്കുമരുന്ന് മാഫിയയ്ക്കെതിരേ ഓപ്പറേഷൻ തൂഫാൻ വഴി സന്ധിയില്ലാപോരാട്ടം നയിച്ചതിനാണ് പുരസ്കാരമെന്ന് മുൻ എംഎൽഎ കെ.എ. ചന്ദ്രൻ ചെയർമാനായ അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു.
19നു വൈകുന്നേരം നാലിന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേരുന്ന ഗാന്ധിസ്മൃതി സദസിൽ കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി രമേശ് ചെന്നിത്തലയ്ക്കു പുരസ്കാരം സമ്മാനിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ഗാന്ധിസ്മൃതി സദസിന്റെ ഉദ്ഘാടനം നിർവഹിക്കും.
ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ വി.സി. കബീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റും വൈദ്യുതിമന്ത്രിയുമായ സണ്ണി ജോസഫ്, മുൻ പ്രസിഡന്റുമാർ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
Tags : Gandhi Darshan Award Ramesh Chennithala KPCC Drug mafia Operation Toofan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash