x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൻവിഡിയയ്ക്കും ഹുവാംഗിനും നിർണായക ദിനങ്ങൾ

പ്ര​ത്യേ​ക ലേ​ഖ​ക​ൻ
Published: November 12, 2026 12:41 AM IST | Updated: November 12, 2026 12:41 AM IST

എ​ൻ​വി​ഡി​യ

എ​ൻ​വി​ഡി​യ​യു​ടെ ഭാ​വി എ​ന്ത്? ക​മ്പ​നി സി​ഇ​ഒ (ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ) ജെ​ൻ​സ​ൻ ഹു​വാം​ഗ് എ​ന്തു ചെ​യ്യും? നി​ർ​മി​ത​ബു​ദ്ധി (എ​ഐ) മേ​ഖ​ല​യ്ക്ക് എ​ന്തു സം​ഭ​വി​ക്കും? ഉ​ത്ത​രം ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കും. എ​മ്പാ​ടും ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​മ്പോ​ൾ അ​മേ​രി​ക്ക​യി​ലെ പ്ര​വ​ച​ന മാ​ർ​ക്ക​റ്റി​ൽ അ​ങ്ക​ലാ​പ്പി​ല്ല.

അ​ടു​ത്ത മാ​ർ​ച്ചി​ന​കം ഹു​വാം​ഗ് രാ​ജി​വ​യ്ക്കാ​ൻ 25 ശ​ത​മാ​നം സാ​ധ്യ​ത​യേ പോ​ളി​മാ​ർ​ക്ക​റ്റ് എ​ന്ന പ്ര​വ​ച​ന പ്ലാ​റ്റ്ഫോ​മി​ലെ ഇ​ട​പാ​ടു​കാ​ർ കാ​ണു​ന്നു​ള്ളൂ. ക​ൽ​ഷി എ​ന്ന പ്ലാ​റ്റ്ഫോ​മി​ലു​ള്ള​വ​ർ കാ​ണു​ന്ന​തു 17 ശ​ത​മാ​നം സാ​ധ്യ​ത മാ​ത്രം. പ്ര​വ​ച​ന മാ​ർ​ക്ക​റ്റു​ക​ൾ ത​ട്ടി​പ്പാ​ണെ​ന്നു ക​രു​തു​ന്ന​വ​രു​ണ്ട്. പ​ക്ഷേ അ​വി​ട​ത്തെ വാ​തു​വ​യ്പു​ക​ൾ ശ​രി​യാ​യി മാ​റു​ന്ന​താ​ണു കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.

എ​ൻ​വി​ഡി​യ ക​യ​റു​ന്നു

അ​തെ​ന്താ​യാ​ലും ര​ണ്ടു ദി​വ​സ​ത്തെ ഇ​ടി​വി​നു ശേ​ഷം ഇ​ന്ന് എ​ൻ​വി​ഡി​യ ഓ​ഹ​രി ക​യ​റു​ന്നു എ​ന്നാ​ണു സൂ​ച​ന. ഇ​ന്ന​ലെ 5.53 ശ​ത​മാ​നം ഇ​ടി​ഞ്ഞ ഓ​ഹ​രി ഇ​ന്നു ഫ്യൂ​ച്ചേ​ഴ്സ് മാ​ർ​ക്ക​റ്റി​ൽ അ​ഞ്ചു ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ർ​ന്നു. പി​ന്നീ​ടു നേ​ട്ടം കു​റ​ഞ്ഞു.

എ​ൻ​വി​ഡി​യ​യു​ടെ ഗ്രാ​ഫി​ക് പ്രോ​സ​സ​ർ യൂ​ണി​റ്റു (ജി​പി​യു) ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും എ​ൻ​വി​ഡി​യ വ​ലി​യ നി​ക്ഷേ​പം ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ള്ള കോ​ർ​വീ​വ് എ​ന്ന ക​മ്പ​നി​യു​ടെ ത്രൈ​മാ​സ​ഫ​ലം ആ​വേ​ശ​ക​ര​മാ​യ​താ​ണു നേ​ട്ട​ത്തി​നു കാ​ര​ണം. വ​രു​മാ​നം പ്ര​തീ​ക്ഷ​യേ​ക്കാ​ൾ കൂ​ടി, ന​ഷ്‌​ടം കു​റ​ഞ്ഞു. കോ​ർ​വീ​വ് ഓ​ഹ​രി ഫ്യൂ​ച്ചേ​ഴ്സി​ൽ 15 ശ​ത​മാ​നം കു​തി​ച്ചു. ഈ ​ഫ​ലം നെ​ബി​യ​സ്, ഐ​റ​ൻ തു​ട​ങ്ങി എ​ൻ​വി​ഡി​യ​യു​മാ​യി ബ​ന്ധ​മു​ള്ള പു​തു ത​ല​മു​റ ക്ലൗ​ഡ് ക​മ്പ​നി​ക​ളെ​യും ഇ​ന്‍റെ​ൽ, ഒറ​ാക്കി​ൾ, മൈ​ക്രോ​ൺ, സാ​ൻ​ഡി​സ്ക് തു​ട​ങ്ങി​യ പ​ഴ​യ ത​ല​മു​റ ടെ​ക് ക​മ്പ​നി​ക​ളെ​യും കു​തി​പ്പി​ലാ​ക്കി. ഇ​തോ​ടൊ​പ്പം ടെ​ക് മേ​ഖ​ല​യ്ക്കു മൊ​ത്ത​ത്തി​ൽ ഉ​ണ​ർ​വ് ന​ൽ​കു​ന്ന​താ​യി ചാ​റ്റ് ജി​പി​ടി ഉ​ട​മ​ക​ളാ​യ ഓ​പ്പ​ൺ എ​ഐ​യു​ടെ റി​സ​ൽ​ട്ടും.

റേ​റ്റിം​ഗും ല​ക്ഷ്യ​വി​ല​യും താ​ഴോ​ട്ട്

ഇ​തെ​ല്ലാം എ​ൻ​വി​ഡി​യ​യ്ക്കും എ​ഐ മേ​ഖ​ല​യ്ക്കും അ​നു​കൂ​ല​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ സി​റ്റി ഗ്രൂ​പ്പ്, വെ​ൽ​സ് ഫാ​ർ​ഗോ, ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക സെ​ക്യൂ​രി​റ്റീ​സ് തു​ട​ങ്ങി​യ​വ എ​ൻ​വി​ഡി​യ​യു​ടെ ഓ​ഹ​രി​ക്കു പ്ര​തീ​ക്ഷി​ക്കു​ന്ന വി​ല താ​ഴ്‌​ത്തി. ധ​ന​കാ​ര്യ സേ​വ​ന ക​മ്പ​നി ബെ​യാ​ർ​ഡ് എ​ൻ​വി​ഡി​യ​യു​ടെ റേ​റ്റിം​ഗും താ​ഴ്‌​ത്തി. അ​ടു​ത്ത ചൊ​വ്വാ​ഴ്ച എ​ൻ​വി​ഡി​യ​യു​ടെ ത്രൈ​മാ​സ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കും. ത​ലേ ത്രൈ​മാ​സ​ത്തി​ലേ​തു​പോ​ലെ മി​ക​ച്ച വ​രു​മാ​ന, ലാ​ഭ വ​ള​ർ​ച്ച​ക​ൾ കാ​ണി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ക​മ്പ​നി വി​ഷ​മ​ത്തി​ലാ​കും. 75 ശ​ത​മാ​നം ലാ​ഭ​മാ​ർ​ജി​നാ​ണു ക​ഴി​ഞ്ഞ ത്രൈ​മാ​സ​ത്തി​ൽ ഉ​ണ്ടാ​യ​ത്. ഓ​ഹ​രി ഒ​ന്നി​നു 2.47 ഡോ​ള​ർ അ​റ്റാ​ദാ​യ​മാ​ണു വി​പ​ണി​യു​ടെ പ്ര​തീ​ക്ഷ.

എ​ൻ​വി​ഡി​യ​യു​ടെ​യും ഹു​വാം​ഗി​ന്‍റെ​യും ഭാ​വി​ക്കു നി​ർ​ണാ​യ​ക​മാ​യ ര​ണ്ട് അ​ന്വേ​ഷ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. എ​ൻ​വി​ഡി​യ നി​യോ​ഗി​ച്ച സ്വ​കാ​ര്യ അ​ന്വേ​ഷ​ണ​വും എ​ഫ്ബി​ഐ ന​ട​ത്തു​ന്ന ചാ​ര​വൃ​ത്തി അ​ന്വേ​ഷ​ണ​വും. ആ​ലീ​സ് ഹു​വാം​ഗ് ചാ​ര​വ​നി​ത​യാ​ണെ​ന്നു ക​രു​താ​ൻ ത​ക്ക കാ​ര്യ​ങ്ങ​ൾ ജെ​ൻ​സ​ൻ ഹു​വാം​ഗ് അ​റി​ഞ്ഞി​രു​ന്നു എ​ന്നുവ​ന്നാ​ൽ ക​ഥ മാ​റും. ക​മ്പ​നി​യി​ൽ​നി​ന്നു മാ​റേ​ണ്ടി​വ​രും.

ഡെ​മോ​ക്രാ​റ്റു​ക​ൾ പി​ടി​മു​റു​ക്കും

ഹു​വാം​ഗ് നി​ര​പ​രാ​ധി​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞ​ത് അ​ന്വേ​ഷ​ണ ഫ​ലം ഹു​വാം​ഗി​ന് അ​നു​കൂ​ല​മാ​കും എ​ന്ന സൂ​ച​ന​യാ​ണു ന​ൽ​കു​ന്ന​ത്. പ​ക്ഷേ കോ​ൺ​ഗ്ര​സി​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യ ഡെ​മോ​ക്രാ​റ്റു​ക​ൾ ട്രം​പി​നു ക്ഷീ​ണം വ​രു​ത്താ​വു​ന്ന വി​ധം ഈ ​വി​ഷ​യം ഉ​പ​യോ​ഗി​ക്കും. എ​ഐ ക​മ്പ​നി​ക​ൾ​ക്കും ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ​ക്കു​മെ​തി​രേ നീ​ങ്ങു​ന്ന അ​വ​ർ അ​വ​സ​രം പാ​ഴാ​ക്കു​ക​യു​മി​ല്ല. അ​ങ്ങ​നെ വ​ന്നാ​ൽ ഹു​വാം​ഗും എ​ൻ​വി​ഡി​യ​യും അ​തു​വ​ഴി എ​ഐ മേ​ഖ​ല​യും വി​ഷ​മ​ത്തി​ലാ​കും. ചൈ​ന​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി വി​ല​ക്കു നീ​ക്കാ​ൻ ചെ​ലു​ത്തി​യ വ​ലി​യ സ​മ്മ​ർ​ദം ആ​ലീ​സി​ന്‍റെ പ്രേ​ര​ണ​യി​ലാ​ണ് എ​ന്നു സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ജെ​ൻ​സ​ൻ ഹു​വാം​ഗ് കു​ഴ​പ്പ​ത്തി​ലാ​കും.

മ​റി​ച്ചാ​ണ് എ​ഫ്ബി​ഐ​യു​ടെ നി​ഗ​മ​നമെങ്കി​ൽ ജെ​ൻ​സ​ൻ ഹു​വാം​ഗ് ജാ​ഗ്ര​ത​യി​ല്ലാ​തെ പെ​രു​മാ​റി എ​ന്നു മാ​ത്ര​മേ വി​പ​ണി ക​ണ​ക്കാ​ക്കൂ. യു​എ​സ് കോ​ർ​പ​റേ​റ്റ് ലോ​ക​ത്ത് അ​ത​ത്ര വ​ലി​യ കാ​ര്യ​മ​ല്ല. പി​ന്നെ​യു​ള്ള​ത് കു​ടും​ബ​കാ​ര്യ​മാ​ണ്. കോ​ള​ജ് കാ​ല​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷം 41 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ദാ​മ്പ​ത്യം പി​രി​യാ​ൻ ഭാ​ര്യ ലോ​റി തീ​രു​മാ​നി​ക്കും എ​ന്ന സൂ​ച​ന ഇ​തു​വ​രെ ഇ​ല്ല. ഹു​വാം​ഗി​ന്‍റെ ഒ​പ്പം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ലോ​റി, ജോ​ലി വേ​ണ്ടെ​ന്നു​വ​ച്ചു കു​ടും​ബ​കാ​ര്യ​ങ്ങ​ൾ നോ​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​രം​ഗ​ത്ത് അ​വ​ർ കാ​ര്യ​മാ​യി ഇ​റ​ങ്ങി​യി​ട്ടി​ല്ല.

പ​ക​രം വ​രാ​ൻ ക​സി​ൻ

ഹു​വാം​ഗ് മാ​റേ​ണ്ടി വ​ന്നാ​ൽ എ​ൻ​വി​ഡി​യ​യെ ന​യി​ക്കാ​ൻ ത​ക്ക നേ​താ​ക്ക​ൾ ക​മ്പ​നി​യി​ൽ ഇ​ല്ല എ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ഹു​വാം​ഗി​ന്‍റെ ക​സി​ൻ സ​ഹോ​ദ​രി​യും അ​ഡ്വാ​ൻ​സ്ഡ് മൈ​ക്രോ ഡി​വൈ​സ​സ് (എ​എം​ഡി) സി​ഇ​ഒ​യു​മാ​യ ലി​സാ സൂ​വി​നെ പ​ല​രും നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. എ​ൻ​വി​ഡി​യ​യു​മാ​യി മ​ത്സ​രി​ക്കു​ന്ന എ​എം​ഡി​യി​ലെ ലി​സാ സൂ​വി​ന്‍റെ 12 വ​ർ​ഷ​ത്തെ സാ​ര​ഥ്യം വ​ള​രെ വി​ജ​യ​ക​ര​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

എ​ൻ​വി​ഡി​യ​യി​ൽ നാ​ലു ശ​ത​മാ​ന​ത്തി​ൽ താ​ഴെ ഓ​ഹ​രി​യേ ഹു​വാം​ഗി​നു​ള്ളൂ. പ്രൈ​വ​റ്റ് ഇ​ക്വി​റ്റി​ക​ൾ​ക്കും ഫ​ണ്ടു​ക​ൾ​ക്കു​മാ​ണ് ഭൂ​രി​പ​ക്ഷം ഓ​ഹ​രി​ക​ൾ. ഓ​ഹ​രി​വി​ല താ​ഴു​ക​യാ​ണെ​ന്നു വ​ന്നാ​ൽ അ​വ​ർ നേ​തൃ​ത്വം മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു വ​രും. നി​ര​പ​രാ​ധി​യാ​ണെ​ന്നു വ​ന്നാ​ലും വി​പ​ണി​യി​ലെ ഓ​ഹ​രി​യു​ടെ ന​ല്ല പ്ര​ക​ട​ന​മേ ഹു​വാം​ഗി​നെ ര​ക്ഷ​പ്പെ​ടു​ത്തൂ.

Tags : Jensen Huang Demacrate Business Nvidia AliceHuang

Recent News

Corehub Up