പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: 2026 ഒക്ടോബറിലെ ഫോറിന് മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷന്റെ (എഫ്എംജിഇ) ഫലം പ്രഖ്യാപിച്ച് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്).
എഫ്എംജിഇ പരീക്ഷ എഴുതിയ 42,113 പേരില്‍ യോഗ്യത നേടിയത് വെറും 9,354 പേര് മാത്രമാണ്. പരാജയപ്പെട്ടത് 31,539 പേരാണ്. ഇതോടെ ആകെ വിജയശതമാനം 22.87 ശതമാനമായി. ഒക്ടോബര്‍ 31ന് നടന്ന പരീക്ഷയില്‍ 1,190 പേര് ഹാജരായില്ല, 30 പേരുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ടെന്നും എന്‍ബിഇഎംഎസ് അറിയിച്ചു.
വിദേശരാജ്യങ്ങളില്‍നിന്ന് എംബിബിഎസ് അല്ലെങ്കില്‍ തത്തുല്യമായ മെഡിക്കല്‍ ബിരുദം നേടുന്നവർക്ക് ഇന്ത്യയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ വേണ്ടി നാഷണല്‍ മെഡിക്കല്‍ കമ്മിഷന് (എന്‍എംസി) നടത്തുന്ന നിര്‍ബന്ധിത സ്ക്രീനിംഗ് ടെസ്റ്റ് ആണ് എഫ്എംജിഇ.
Tags : Qualified FMGE Exam Candidates NMC NBEMS Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash MBBS