Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NBEMS

നീ​റ്റ് പി​ജി പ​രീ​ക്ഷ: ചോ​​​ദ്യ​​​ങ്ങ​​​ളും ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​യും പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തുന്നില്ലേയെന്നു സുപ്രീംകോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നീ​​​​റ്റ് പി​​​​ജി പ​​​​രീ​​​​ക്ഷാ ചോ​​​​ദ്യ​​​​ങ്ങ​​​​ളും ഉ​​​​ത്ത​​​​ര​​​​സൂ​​​​ചി​​​​ക​​​​യും പ​​​​ര​​​​സ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​ത്ത​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച് സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ഇ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​നോ​​​​ട് (എ​​​​ൻ​​​​ബി​​​​ഇ​​​​എം​​​​എ​​​​സ്) സു​​​​പ്രീം​​​​കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ചോ​​​​ദ്യ​​​​ങ്ങ​​​​ൾ പ​​​​ര​​​​സ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ സു​​​​താ​​​​ര്യ​​​​ത​​​​യെ​​​​യും വി​​​​ശ്വാ​​​​സ്യ​​​​ത​​​​യെ​​​​യും എ​​​​ങ്ങ​​​​നെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വി​​​​ശ​​​​ദ​​​​മാ​​​​യ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നും കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പ​​​​രീ​​​​ക്ഷ ക​​​​ഴി​​​​ഞ്ഞ​​​​യു​​​​ട​​​​ൻ ഒ​​​​എം​​​​ആ​​​​ർ ഷീ​​​​റ്റ്, ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ, ഉ​​​​ത്ത​​​​ര​​​​സൂ​​​​ചി​​​​ക എ​​​​ന്നി​​​​വ ലോ​​​​ഗി​​​​ൻ അ​​​​ക്കൗ​​​​ണ്ടി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.

നീ​​​​റ്റ് പി​​​ജി പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ ചോ​​​​ദ്യ​​​ശേ​​​​ഖ​​​​രം വ​​​​ള​​​​രെ ചെ​​​​റു​​​​താ​​​​ണെ​​​​ന്നും എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും ചോ​​​​ദ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടാ​​​​ൽ കു​​​​റ​​​​ച്ചു വ​​​​ർ​​​​ഷം​​​കൊ​​​​ണ്ടു ചോ​​​​ദ്യ​​​​ശേ​​​​ഖ​​​​രം തീ​​​​ർ​​​​ന്നു​​​​പോ​​​​കു​​​​മെ​​​​ന്നും, എ​​​​യിം​​​​സ് പോ​​​​ലു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും വി​​​​ദേ​​​​ശ​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ഇ​​​​ത്ത​​​​രം രീ​​​​തി​​​​യാ​​​​ണ് പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​തെ​​​​ന്നും എ​​​​ൻ​​​​ബി​​​​ഇ​​​​എം​​​​എ​​​​സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​പ്പോ​​​​ൾ, മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ രീ​​​​തി​​​​ക​​​​ൾ ഇ​​​​ന്ത്യ​ മാ​​​​തൃ​​​​ക​​​​യാ​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു.

Latest News

Corehub Up