x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ലി​ക്ക​ൺ വാ​ലി​യെ ഞെ​ട്ടി​ച്ച 'ആ​ലീ​സ് ഇ​ൻ വ​ണ്ട​ർ​ലാ​ൻ​ഡ്' എ​ൻ​വി​ഡി​യ​യു​ടെ ത​ല​വ​ര​മാ​റ്റി​യ  ചാ​ര​ക്കെ​ണി 

രാഹുൽ ഗോപിനാഥ്
Published: November 12, 2026 02:22 AM IST | Updated: November 12, 2026 02:24 AM IST

ഷാംഗ്ഹായിലെ ഒരു റെസ്റ്റോറന്റിൽ ആലീസ് ഹുവാംഗിനൊപ്പം എൻവിഡിയ സിഇഒ ജെൻസൻ ഹുവാംഗ്

ജെ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ൽ നാ​യ​ക​നെ വ​ല​യി​ലാ​ക്കി ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്താ​നെ​ത്തു​ന്ന ചൈ​നീ​സ്, റ​ഷ്യ​ൻ ചാ​ര​സു​ന്ദ​രി​മാ​ർ നി​ങ്ങ​ൾ​ക്ക് സു​പ​രി​ചി​ത​രാ​യി​രി​ക്കും. റീ​ൽ ലൈ​ഫി​ൽ മാ​ത്രം ക​ണ്ടു പ​രി​ച​യി​ച്ച അ​ത്ത​രം രം​ഗ​ങ്ങ​ൾ ഇ​ന്ന് റി​യ​ൽ ലൈ​ഫി​ലും ക​ണ്ട് അ​തി​ശ​യ​പ്പെ​ടു​ക​യാ​ണ് ലോ​കം.  എ​ഐ ലോ​ക​ത്തെ കീ​ഴ്പ്പെ​ടു​ത്താ​നാ​കാ​ത്ത​വ​ർ (ഇ​ൻ​വി​ൻ​സി​ബി​ൾ​സ്) എ​ന്ന് ലോ​കം അ​ട​യാ​ള​പ്പെ​ടു​ത്തി​യ ചി​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ എ​ൻ​വി​ഡി​യ​യ്ക്ക് കാ​ലം കാ​ത്തു​വെ​ച്ച ദു​ര്യോ​ഗ​വും അ​തു​ത​ന്നെ​യാ​യി​രു​ന്നു. 

ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള ടെ​ക് വി​പ​ണി​യെ​യും സാ​മ്പ​ത്തി​ക മേ​ഖ​ല​യെ​യും ന​യി​ക്കു​ന്ന എ​ൻ​വി​ഡി​യ​യു​ടെ മേ​ധാ​വി ത​ന്നെ ചൈ​ന​യു​ടെ 'ഹ​ണി ട്രാ​പ്പി'​ൽ കു​ടു​ങ്ങി​യെ​ന്ന വാ​ർ​ത്ത ടെ​ക് ലോ​ക​ത്തെ ഒ​ന്നാ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ദീ​ർ​ഘ​കാ​ല​ത്തെ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ൽ ത​നി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ജെ​ൻ​സ​ൻ ഹു​വാം​ഗ് ജീ​വ​ന​ക്കാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ തു​റ​ന്നു സ​മ്മ​തി​ച്ചു. മാ​പ്പ് ചോ​ദി​ക്കു​ക​യും ചെ​യ്തു. എ​ങ്കി​ലും, എ​ൻ​വി​ഡി​യ​യു​ടെ അ​തീ​വ ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള എ​ഐ  സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും വ്യാ​പാ​ര ര​ഹ​സ്യ​ങ്ങ​ളും ചൈ​ന​യി​ലേ​ക്ക് ചോ​ർ​ന്നി​ട്ടു​ണ്ടോ എ​ന്ന ഭ​യം അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ​യും വി​പ​ണി​യെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു.  


*എ​ൻ​വി​ഡി​യ​യു​ടെ അ​ശ്വ​മേ​ധം  

എ​ഐ ലോ​ക​ത്ത് എ​ൻ​വി​ഡി​യ നി​ർ​മി​ക്കു​ന്ന ഗ്രാ​ഫി​ക് പ്രോ​സ​സിം​ഗ് യൂ​ണി​റ്റു​ക​ൾ (ജിപിയു) ഇല്ലാതെ ഒ​ര​ടി പോ​ലും മു​ന്നോ​ട്ടു​വെ​യ്ക്കു​ക​യെ​ന്ന​ത് ടെക് ഭീമന്മാർക്ക് സാ​ധ്യ​മ​ല്ല. ഈ ​രം​ഗ​ത്ത് മ​ത്സ​രി​ക്കു​ന്ന എ​ല്ലാ ടെ​ക് ഭീ​മ​ന്മാ​ർ​ക്കും ഈ ​ഒ​രു കാ​ര​ണം കൊ​ണ്ടു​ത​ന്നെ എ​ൻ​വി​ഡി​യ​യും അ​തി​ന്‍റെ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാം​ഗും ക​ൺ​ക​ണ്ട ദൈ​വ​ങ്ങ​ളാ​ണ്. പ്രീ​തി​യാ​ർ​ജി​ക്കേ​ണ്ട​വ​ർ ത​ന്നെ. സാ​ക്ഷാ​ൽ ഇ​ലോ​ൺ മ​സ്കിന് പോ​ലും ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ ഗ്രാ​ഫി​ക് പ്രോ​സ​സിം​ഗ് യൂ​ണി​റ്റു​ക​ൾ​ക്കാ​യി ഇ​ര​ക്കേ​ണ്ടി വ​ന്നിട്ടുണ്ട്. ഇ​ത്ര​യ​ധി​കം പ്രാ​ധാ​ന്യ​മു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഒ​രു ചൈ​നീ​സ് സു​ന്ദ​രി ഒ​രു​ക്കി​യ കെ​ണി​യി​ൽ ജെ​ൻ​സ​ൻ ഹു​വാം​ഗി​ന് കൈ​മോ​ശം വ​ന്നു​വോ‍  എ​ന്ന​റി​യാ​ൻ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. എ​ൻ​വി​ഡി​യ​യു​ടെ വി​വ​ര​ങ്ങ​ളോ അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​യോ അ​പ​ക​ട​ത്തി​ലാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ്രാ​ഥ​മി​ക വി​ശ​ദീ​ക​ര​ണ​മെ​ങ്കി​ലും, എ​ഫ്ബിഐ കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


അ​ത്ര​മേ​ൽ ക​രു​ത്തു​റ്റ​തും വ​ൻ​കി​ട ടെ​ക് സാ​മ്രാ​ജ്യ​ങ്ങ​ളെ ന​യി​ക്കു​ന്ന​തു​മാ​യ വ്യ​ക്തി​ക​ൾ പോ​ലും വൈ​കാ​രി​ക​വും വ്യ​ക്തി​പ​ര​വു​മാ​യ ബ​ല​ഹീ​ന​ത​ക​ളി​ൽ വീ​ണു​പോ​കാ​മെ​ന്നും, സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി ചൈ​ന​യു​ടെ ഇ​ത്ത​രം ചാ​ര​ത​ന്ത്ര​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ടെ​ന്നും ഈ ​സം​ഭ​വം വീ​ണ്ടും തെ​ളി​യി​ക്കു​ന്നു........ 

 *ആരാണ് ആ ​ചാ​ര​വ​നി​ത?

അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലു​ക​ളും മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളും പ്ര​കാ​രം, ആ​ലീ​സ് ഹു​വാം​ഗ് (ഹു​വാം​ഗ് ലെ ​എ​ന്നും അ​റി​യ​പ്പെ​ടു​ന്നു) എ​ന്ന ചൈ​നീ​സ് വം​ശ​ജ​യാ​ണ് ഈ ​സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യി സം​ശ​യി​ക്ക​പ്പെ​ടു​ന്ന​ത്. ചൈ​ന​യു​ടെ സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജെ​ൻ​സ​ൻ ഹു​വാം​ഗി​നെ ല​ക്ഷ്യ​മി​ട്ട് രം​ഗ​ത്തി​റ​ങ്ങി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍റാ​ണ് ഇ​വ​രെ​ന്നാ​ണ് ആ​രോ​പ​ണം. സിം​ഗ​പ്പൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 'മെ​ഗാ​സ്പീ​ഡ്' എ​ന്ന ഡാ​റ്റാ സെ​ന്‍റ​ർ ക​മ്പ​നി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ആ​യി​രു​ന്നു ഇ​വ​ർ. മു​ൻ​പ് ചൈ​നീ​സ് ടെ​ലി​വി​ഷ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യും പി​ന്നീ​ട് ബാങ്കിംഗ് സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്തി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ആ​ലീ​സ്.  

*ഹ​ണി ട്രാ​പ്പ്: പ്ര​ണ​യ​ത്തി​ന്‍റെ  മ​റ​വി​ലെ ചാ​ര​ക്കെ​ണി 

ആ​ധു​നി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ ലോ​ക​ത്ത് ഡി​ജി​റ്റ​ൽ ഹാ​ക്കിം​ഗി​നേ​ക്കാ​ൾ മാ​ര​ക​വും ആ​ഴ​ത്തി​ലു​ള്ള​തു​മാ​യ ത​ന്ത്ര​മാ​ണ് 'ഹ​ണി ട്രാ​പ്പ്' അ​ഥ​വാ പ്ര​ണ​യ​ക്കു​രു​ക്കു​ക​ൾ. വ്യ​ക്തി​പ​ര​മാ​യ വി​ശ്വ​സ്ത​ത, വൈ​കാ​രി​ക അ​ടു​പ്പം, അ​ല്ലെ​ങ്കി​ൽ അ​വി​ഹി​ത ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ മു​ത​ലെ​ടു​ത്ത് ഒ​രു വ്യ​ക്തി​യു​ടെ സ്വകാര്യവും ആ​ന്ത​രി​കവുമായ ത​ല​ത്തി​ലേ​ക്ക് തു​ള​ച്ചു​ക​യ​റു​ക​യും, രാ​ജ്യ​ത്തി​ന്‍റെ​യോ വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ​യോ സു​പ്ര​ധാ​ന ര​ഹ​സ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ക​യു​മാ​ണ് ഇത്തരത്തിലുള്ള ചാരക്കെണികളുടെ പ്രാ​ഥ​മി​ക ല​ക്ഷ്യം. വെ​റു​മൊ​രു വി​വ​ര​ച്ചോ​ർ​ച്ച​യ്ക്ക​പ്പു​റം, ല​ക്ഷ്യ​മി​ട്ട വ്യ​ക്തി​യു​ടെ തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​നും അ​തീ​വ സ്വാ​ധീ​ന​മു​ള്ള വ​ൻ​കി​ട ശൃം​ഖ​ല​ക​ളി​ലേ​ക്ക് വ​ഴി​തു​റ​ക്കാ​നും ഈ ​ത​ന്ത്രം ഉ​പ​യോ​ഗി​ക്കു​ന്നു.  

ദീ​ർ​ഘ​കാ​ല ആ​സൂ​ത്ര​ണ​വും ക്ഷ​മ​യു​മാ​ണ് ഈ ​ചാ​ര​ത​ന്ത്ര​ത്തി​ന്‍റെ മു​ഖ​മു​ദ്ര. നി​മി​ഷ​നേ​രം കൊ​ണ്ട് ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഹ​ണി ട്രാ​പ്പു​ക​ൾ മാ​സ​ങ്ങ​ളോ വ​ർ​ഷ​ങ്ങ​ളോ നീ​ളു​ന്ന പ്ലാ​നിം​ഗി​ന്‍റെ ഫ​ല​മാ​യാ​ണ് ന​ട​ക്കു​ക.  ല​ക്ഷ്യ​മി​ട്ട വ്യ​ക്തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​കാ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ന്‍റു​ക​ൾ വ​ള​രെ സ്വാ​ഭാ​വി​ക​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്നു.  

*പ്രൊ​ഫ​ഷ​ണ​ൽ മു​ഖം​മൂ​ടി

ഒ​രു ചാ​ര ഏ​ജ​ന്‍റും തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന​യു​മാ​യി ല​ക്ഷ്യ​മാ​ക്കു​ന്ന​യാ​ളി​നെ (ടാ​ർ​ജ​റ്റ്) സ​മീ​പി​ക്കാ​റി​ല്ല. ബി​സി​ന​സ് പ​ങ്കാ​ളി, നി​ക്ഷേ​പ​ക, ഗ​വേ​ഷ​ക അ​ല്ലെ​ങ്കി​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ് തു​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളു​ടെ മ​റ​വി​ലാ​ണ് ഇ​വ​ർ ക​ട​ന്നു​വ​രു​ന്ന​ത്. സെ​മി​നാ​റു​ക​ളി​ലോ ബി​സി​ന​സ് മീ​റ്റിം​ഗു​ക​ളി​ലോ വെ​ച്ച് യാ​ദൃ​ച്ഛി​ക​മെ​ന്നു തോ​ന്നി​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​ക​ളി​ലൂ​ടെ പ്രൊ​ഫ​ഷ​ണ​ൽ ബ​ന്ധം സ്ഥാ​പി​ക്കു​ന്നു. പ്രൊ​ഫ​ഷ​ണ​ൽ ബ​ന്ധ​ത്തെ മെ​ല്ലെ മെ​ല്ലെ വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​ത്തി​ലേ​ക്കും പ്ര​ണ​യ​ത്തി​ലേ​ക്കും വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തി​ൽ പ്ര​ത്യേ​ക വൈ​ദ​ഗ്ധ്യം നേ​ടി​യ​വ​രാ​യി​രി​ക്കും ഇ​വ​ർ. 

*വി​വ​ര​ച്ചോ​ർ​ച്ച​യും ബ്ലാ​ക്ക്‌​മെ​യി​ലിം​ഗും 

അ​തീ​വ അ​ടു​പ്പം സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞാ​ൽ ര​ണ്ട് രീ​തി​യി​ലാ​ണ് ഇ​വ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​ത്.  സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വാ​ഭാ​വി​ക​മാ​യി ക​ട​ന്നു​വ​രു​ന്ന ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ ബി​സി​ന​സ് ത​ന്ത്ര​ങ്ങ​ൾ, സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ൾ, വി​ത​ര​ണ ശൃം​ഖ​ല​യു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ചോ​ർ​ത്തി​യെ​ടു​ക്കു​ന്ന തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യ രീ​തി​യാ​ണ് ആ​ദ്യ​ത്തേ​ത്. ര​ഹ​സ്യ​മാ​യി ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ളോ തെ​ളി​വു​ക​ളോ ഉ​പ​യോ​ഗി​ച്ച് വ്യ​ക്തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും, ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ക്കാ​നോ നി​ർ​ണാ​യ​ക ഫ​യ​ലു​ക​ൾ ന​ൽ​കാ​നോ നി​ർ​ബ​ന്ധി​ത​നാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് മ​റ്റൊ​രു രീ​തി. 
പ്ര​ധാ​ന വ്യ​ക്തി​യി​ൽ നി​ന്ന് നേ​രി​ട്ട് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ പോ​ലും, ആ ​വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ വൃ​ത്ത​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ലൂ​ടെ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, പ്ര​മു​ഖ ഗ​വേ​ഷ​ക​ർ എ​ന്നി​വ​രി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്കു​ന്നു. 

മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ആ​ലീ​സ് ഹു​വാം​ഗ് നേ​രി​ട്ട് ഒ​റ്റ​യ്ക്ക് ജെ​ൻ​സ​ൻ ഹു​വാം​ഗി​നെ പെ​ട്ടെ​ന്ന് സ​മീ​പി​ക്കു​ക​യ​ല്ല ചെ​യ്ത​ത്. ആ​ലീ​സി​ന്‍റെ ഭ​ർ​ത്താ​വാ​യ കാം​ഗ് വെ​യ് എ​ന്ന വ്യ​വ​സാ​യി​യി​ലൂ​ടെ​യാ​ണ് ഇ​വ​ർ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് (2010-ക​ളി​ലെ ചൈ​നീ​സ് വീ​ഡി​യോ ഗെ​യിം​സ് ബി​സി​ന​സ്  പ​ശ്ചാ​ത്ത​ല​ത്തി​ൽ) ജെ​ൻ​സ​ൻ ഹു​വാം​ഗി​നെ ആ​ദ്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. 

പി​ന്നീ​ട് ചൈ​നീ​സ് ഫി​നാ​ൻ​സ് രം​ഗ​ത്തു​നി​ന്നും ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യ ആ​ലീ​സ്, സിം​ഗ​പ്പൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക്ലൗ​ഡ്/​ഡാ​റ്റാ സെ​ന്‍റ​ർ ക​മ്പ​നി​യാ​യ 'മെ​ഗാ​സ്പീ​ഡ്'​ന്‍റെ ഡ​യ​റ​ക്ട​റും പ്ര​മു​ഖ ഓ​ഹ​രി​യു​ട​മ​യു​മാ​യി മാ​റി. ഈ ​പ്രൊ​ഫ​ഷ​ണ​ൽ പ​ശ്ചാ​ത്ത​ല​വും എ​ൻ​വി​ഡി​യ ചി​പ്പു​ക​ളു​ടെ ക​ച്ച​വ​ട​വും അ​വ​രു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കാ​ൻ വ​ഴി​യൊ​രു​ക്കി.

പ്രൊ​ഫ​ഷ​ണ​ൽ ബി​സി​ന​സ് ച​ർ​ച്ച​ക​ളു​ടെ​യും ടെ​ക്നോ​ള​ജി ഒ​ത്തു​ചേ​ര​ലു​ക​ളു​ടെ​യും മ​റ​വി​ലാ​ണ് ആ​ലീ​സ് ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ വ്യ​ക്തി​ഗ​ത വൃ​ത്ത​ത്തി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ​ത്. 2024 ജൂ​ണി​ലും 2025 മെ​യ് മാ​സ​ത്തി​ലും താ​യ്‌​പേ​യ് ന​ട​ന്ന പ്ര​ധാ​ന ടെ​ക്നോ​ള​ജി പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ​യും വി​രു​ന്നു​ക​ളു​ടെ​യും ഭാ​ഗ​മാ​യി ഇ​രു​വ​രും പൊ​തു​വേ​ദി​ക​ളി​ലും ഒ​ത്തു​ചേ​ര​ലു​ക​ളി​ലും ഒ​രു​മി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. 2025 മെ​യ് മാ​സ​ത്തി​ലെ ഒ​രു ച​ട​ങ്ങി​നി​ട​യി​ൽ ഇ​വ​ർ പ​ര​സ്യ​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​ന്‍റെ​യും ഒ​രേ കാ​റി​ൽ മ​ട​ങ്ങി​പ്പോ​കു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു.


*ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ 

യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ല​യി​രു​ത്ത​ലു​ക​ൾ പ്ര​കാ​രം, ചൈ​ന​യു​ടെ സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജെ​ൻ​സ​ൻ ഹു​വാം​ഗി​നെ ല​ക്ഷ്യ​മി​ട്ട് ആ​ലീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു എ​ന്നാ​ണ് ആ​രോ​പ​ണം. എ​ഐ ചി​പ്പ് ക​യ​റ്റു​മ​തി​യി​ൽ അ​മേ​രി​ക്ക ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഈ ​കാ​ല​യ​ള​വി​ൽ, എ​ൻ​വി​ഡി​യ​യു​ടെ അ​തീ​വ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ക, ഒ​പ്പം ചൈ​നീ​സ് വി​പ​ണി​യി​ലേ​ക്ക് ചി​പ്പു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ ന​യ​പ​ര​മാ​യ നി​ല​പാ​ടു​ക​ളെ​യും ലോ​ബി​യിം​ഗു​ക​ളെ​യും സ്വാ​ധീ​നി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 *ഹു​വാം​ഗ് - ട്രം​പ് ബ​ന്ധ​വും അ​മേ​രി​ക്ക​ൻ എ​ഐ മു​ന്നേ​റ്റ​വും 

ഓ​പ്പ​ൺ എ​ഐ സി​ഇ​ഒ സാം ​ആ​ൾ​ട്ട​മാ​ൻ, ക്ലോ​ഡ് സി​ഇ​ഒ ഡാ​രി​യോ അ​മോ​ഡെ തു​ട‌​ങ്ങി​യ എ​ഐ ഗ​വേ​ഷ​ണ രം​ഗ​ത്തെ പ്ര​മു​ഖ​ർ, ലോ​ക​ത്തെ എ​ഐ ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ വേ​ഗ​ത കു​റ​യ്ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം വ​ലി​യ വി​പ​ത്തു​ക​ളെ​യാ​കും മ​നു​ഷ്യ​രാ​ശി അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രി​ക​യെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​പ്പോ​ഴും അ​തി​നെ​യൊ​ന്നും മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​ൻ ട്രം​പ് ത​യ്യാ​റാ​യി​ല്ല. അ​ങ്ങ​നെ അ​ബ​ദ്ധ​ത്തി​ൽ പോ​ലും നി​ർ​മി​ത ബു​ദ്ധി ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ രം​ഗ​ത്ത് അ​മേ​രി​ക്ക​യെ മ​റി​ക​ട​ന്ന് ചൈ​ന മു​ന്നേ​റു​ന്ന​ത് കാ​ണാ​ൻ ട്രം​പ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ നി​ർ​മി​ത ബു​ദ്ധി, കൃ​ത്രി​മ ബു​ദ്ധി എ​ന്നി​ങ്ങ​നെ​യു​ള്ള വി​ശേ​ഷ​ണ​ങ്ങ​ള​ല്ല എ​ഐ​ക്ക് ന​ൽ​കേ​ണ്ട​തെ​ന്നും പ​ക​രം സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്നാ​ണ് ഇ​നി മു​ത​ൽ എ​ഐ​യെ വി​ശേ​ഷി​പ്പി​ക്കേ​ണ്ട​ത് എ​ന്നു​മാ​യി​രു​ന്നു ട്രം​പ് സ്വീ​ക​രി​ച്ച നി​ല​പാ​ട്. 


വാ​ർ​ത്ത പു​റ​ത്തു​വ​ന്ന ഉ​ട​ൻ ത​ന്നെ ട്രം​പ് വൈ​റ്റ് ഹൗ​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഹു​വാം​ഗി​ന് പ​ര​സ്യ​മാ​യി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. താ​ൻ ഹു​വാം​ഗു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും, കൂ​ടെ​യു​ള്ള വ്യ​ക്തി ചാ​ര​യാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു അ​റി​വു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി​യ​താ​യും ട്രം​പ് വ്യ​ക്ത​മാ​ക്കി. "അ​ദ്ദേ​ഹം ഒ​രു മാ​ന്യ​നാ​യ വ്യ​ക്തി​യാ​ണ്, ഈ ​പ്ര​തി​സ​ന്ധി അ​തി​ജീ​വി​ക്കും" എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് വി​പ​ണി​യി​ലെ പ​രി​ഭ്രാ​ന്തി കു​റ​യ്ക്കാ​നാ​ണ് ട്രം​പ് ശ്ര​മി​ച്ച​ത്.  

ദേ​ശീ​യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​യ​തി​നാ​ൽ കേ​സി​ൽ എ​ഫ്ബി​ഐ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ട്രം​പ് സ്ഥി​രീ​ക​രി​ച്ചു. ഹു​വാം​ഗ് അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കാ​നും അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചു.  
ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യു​ള്ള ഭാ​വി കൂ​ടി​ക്കാ​ഴ്ച​യി​ൽ ഈ ​വി​ഷ​യം ച​ർ​ച്ച​യാ​ക്കാ​ൻ താ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് ട്രം​പി​ന്‍റെ നി​ല​പാ​ട്. സം​ഭാ​ഷ​ണം ഒ​രു ന​യ​ത​ന്ത്ര ത​ർ​ക്ക​ത്തി​ലേ​ക്ക് പോ​കാ​തി​രി​ക്കാ​ൻ വി​ഷ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​റ​ച്ചു കാ​ണി​ക്കാ​നാ​ണ്  ട്രം​പ് ശ്ര​മി​ക്കു​ന്ന​ത്. 

*ജെ​ൻ​സ​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ 

ത​നി​ക്ക് കു​ടും​ബ​ത്തോ​ട് വ​ഞ്ച​ന കാ​ട്ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ഭാ​ര്യ​യോ​ട് വി​ശ്വ​സ്ത​ത പു​ല​ർ​ത്തി​യി​ല്ലെ​ന്നും ന​വം​ബ​ർ എ​ട്ടി​ന് ജീ​വ​ന​ക്കാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ലൂ​ടെ ജെ​ൻ​സ​ൻ ഹു​വാം​ഗ് തു​റ​ന്നു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും ക​ത്തി​ൽ അ​ദ്ദേ​ഹം ആ​ലീ​സി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. എ​ൻ​വി​ഡി​യ ബോ​ർ​ഡ് ഇ​ക്കാ​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

ആ​ലീ​സ് ഹു​വാം​ഗ് ചൈ​നീ​സ് ചാ​ര​യാ​ണെ​ന്നു​ള്ള​ത് യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ വി​ല​യി​രു​ത്ത​ലാ​ണെ​ങ്കി​ലും, അ​ത് പൂ​ർ​ണ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും 'മെ​ഗാ​സ്പീ​ഡ്' ക​മ്പ​നി​യും ഈ ​ചാ​ര ആ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. ജെ​ൻ​സ​ൻ ഹു​വാം​ഗി​ന് ഇ​ത് ചാ​ര​വൃ​ത്തി​യാ​ണെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​യാ​മാ​യി​രു​ന്നു എ​ന്ന​തി​നും തെ​ളി​വു​ക​ളി​ല്ല.  


*നീ​ളു​മോ ഈ ​ചാ​ര ച​രി​തം 

ആ​ഗോ​ള ടെ​ക് വി​പ​ണി​യെ​യും ഓ​ഹ​രി മൂ​ല്യ​ത്തെ​യും ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ട​വും എ​ൻ​വി​ഡി​യ​യും പ്ര​തി​രോ​ധം തീ​ർ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, എ.​ഐ ലോ​ക​ത്തെ ഈ ​പു​തി​യ തി​രി​ച്ച​ടി സി​ലി​ക്ക​ൺ വാ​ലി​യു​ടെ ഭാ​വി സു​ര​ക്ഷാ ന​യ​ങ്ങ​ളെ ത​ന്നെ തി​രു​ത്തി​യെ​ഴു​താ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കും. വ​ൻ​കി​ട ടെ​ക് സാ​മ്രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഇ​നി കോ​ഡു​ക​ളി​ലും ചി​പ്പു​ക​ളി​ലും മാ​ത്ര​മ​ല്ല, മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ലെ ജാ​ഗ്ര​ത​യി​ൽ കൂ​ടി അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കു​മെ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ് ഈ ​ചാ​ര​വി​വാ​ദം നീ​ളു​ന്ന​ത്. 

Tags : JensenHuang AliceHuang NvidiaCEO Espionage USA China CEO AI ArtificialIntelligence

Recent News

Corehub Up