Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Espionage

ചാരവൃത്തി: നാവികസേനാ ജീവനക്കാരനടക്കം രണ്ടുപേർ പിടിയിൽ

അ​​​മ​​​രാ​​​വ​​​തി: പാ​​​ക്കി​​​സ്ഥാ​​​നു​​​വേ​​​ണ്ടി ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ നാ​​​വി​​​കസേ​​​ന​​​യി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന​​​ട​​​ക്കം ര​​​ണ്ടുപേ​​​ർ ആ​​​ന്ധ്ര​​​യി​​​ൽ പൊ​​​ലി​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം നാ​​​വി​​​ക​​താ​​​വ​​​ള​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ പ്ര​​​ദീ​​​പ് മു​​​ഖ​​​ർ​​​ജി, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്ത് നാ​​​വി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കാ​​​യി ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന സി​​​വി​​​ലി​​​യ​​​ൻ ഡ്രൈ​​​വ​​​ർ അ​​​ന്നം സാ​​​യി വ​​​ര​​​പ്ര​​​സാ​​ദ് എ​​ന്നി​​വ​​രെ​​യാ​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്ക് ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​താ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന 18 പേ​​​രി​​​ൽ 13 പേ​​​ർ നാ​​​വി​​​ക​​​സേ​​​നാ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണെ​​​ന്നും പൊ​​​ലി​​​സ് അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​യി​​​ലെ ചി​​​ല​​​ർ പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഓ​​​പ്പ​​​റേ​​​റ്റീ​​​വു​​​ക​​​ളു​​​മാ​​​യി (പി​​​ഇ​​​ഒ) നേ​​​രി​​​ട്ട് ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​താ​​​യും ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്കു ഹാ​​​നി​​​ക​​​ര​​​മാ​​​യ ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​താ​​​യും വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യ വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്ന് ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് കൗ​​​ണ്ട​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സെ​​​ൽ അ​​​റി​​​യി​​​ച്ചു.

മു​​​ഖ​​​ർ​​​ജി​​​യെ അ​​​ടു​​​ത്തി​​​ടെ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Latest News

Corehub Up