സോണിയ ഗാന്ധി.
ന്യൂഡല്‍ഹി: ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന്റെ ദുരന്തനിമിഷങ്ങൾ ഓർത്തെടുത്ത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി.
1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ എല്‍ടിടിഇ ചാവേര്‍ ബോംബാക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട വിവരമറിയുന്ന സന്ദർഭം വളരെ വൈകാരികമായിട്ടാണ് ഓർമക്കുറിപ്പിൽ സോണിയ കുറിച്ചിരിക്കുന്നത്.
‘പപ്പ മരിച്ചു’ എന്ന പ്രിയങ്കയുടെ വാക്കുകൾ കേട്ട നിമിഷം ലോകം തകർന്നുവീണതുപോലെയായിരുന്നുവെന്ന് സോണിയ കുറിക്കുന്നു. രാജീവിന്റെ മൃതദേഹം കാണണമെന്നാഗ്രഹിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ ചുറ്റുമുള്ളവർ തടഞ്ഞു. തളർന്നുവീണ തന്നെ ആ സമയത്ത് താങ്ങിപ്പിടിച്ച് ആശ്വസിപ്പിച്ചത് പ്രിയങ്കയാണെന്നും സോണിയ ഓർമിക്കുന്നു.
Tags : Sonia Gandhi Recalls Shocking moments Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash