കൊച്ചി: ചൂര, കേര മത്സ്യങ്ങളില്‍ വിരകളുടെ സാന്നിധ്യം അമിതമാണെന്ന നിലയില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഓള് കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന് (എകെഎഫ്എംസിഎ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബ്രസീലിലെ ഏതോ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ദുഷ്പ്രചാരണം നടക്കുന്നത്. സമുദ്രമത്സ്യ ഗവേഷണകേന്ദ്രം (സിഎംഎഫ്ആര്‍ഐ) ഉള്‍പ്പടെ നടത്തിയ പഠനങ്ങളെല്ലാം തള്ളിക്കളഞ്ഞ വാദമാണിത്.
ഇത്തരം ദുഷ്പ്രചരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് അപലപനീയമാണെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സി.എം. ഷാഫി, സെക്രട്ടറി വി.വി. അനില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.