ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ.
നെടുമ്പാശേരി: സഭാതർക്കത്തിൽ ഇരുവിഭാഗവും അനുരഞ്ജനത്തിനും സമാധാനത്തിനും ശ്രമിക്കണമെന്ന് യാക്കോബായ സുറിയാനി സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ.
അഞ്ചു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ അദ്ദേഹം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഇതോടൊപ്പം സത്യവിശ്വാസവും സഭയുടെ പാരമ്പര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. മധേഷ്യയിൽ വലിയൊരു വിഭാഗം ജനങ്ങൾ ദുരിതത്തിലാണെന്നും ലോകസമാധാനത്തിനായി പ്രാർഥിക്കാനും അദ്ദേഹം പറഞ്ഞു.
യുവതലമുറയെ വിശ്വാസത്തിന്റെ വഴിയിൽ സഞ്ചരിക്കാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Tags : Patriarch Bava reconciliation Peace Nedumbassery Ignatius Aphrem II