മെസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ജഴ്സിയുടെ ചിത്രം
അർജന്റീന: സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന തന്റെ വിടവാങ്ങൽ അന്താരാഷ്്ട്ര മത്സരത്തിൽ ധരിക്കാനായി തയാറാക്കിയ പ്രത്യേക ജഴ്സി ലയണൽ മെസി പുറത്തിറക്കി.
തന്റെ പേരും ഐക്കണിക് ആയ 10-ാം നന്പർ ജഴ്സിയും സ്വർണ നിറത്തിൽ പതിപ്പിച്ച പുറകുവശത്ത് ആകർഷകമായ ഡിസൈനോടു കൂടിയ പുതിയ ജഴ്സിയുടെ ചിത്രം മെസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
‘ഒരു അവസാന മത്സരം... ജീവിതകാലം മുഴുവനുമുള്ളൊരു ജഴ്സി’ -എന്ന് ചിത്രത്തോടൊപ്പം മെസി കുറിച്ചു. ഒക്്ടോബർ ആറിന് റിവർ പ്ലേറ്റിന്റെ സ്റ്റേഡിയത്തിൽ ബെനിനെതിരേ നടക്കുന്ന സൗഹൃദ മത്സരത്തിൽ മെസി ജഴ്സി ധരിക്കും.
സെപ്റ്റംബർ തുടക്കത്തിലാണ് മെസി ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. 2005ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച തിളക്കമാർന്ന അന്താരാഷ്ട്ര കരിയറിനാണ് തിരശീല വീഴുന്നത്.
അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവുമായ മെസി. രാജ്യത്തിന് മൂന്ന് പ്രധാന അന്താരാ്ഷ്ട്ര കിരീടങ്ങൾ നേടിക്കൊടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
അന്താരാഷ്്ട്ര ഫുട്ബോളിൽനിന്ന് പടിയിറങ്ങുമെങ്കിലും എട്ട് തവണ ബാലണ്‍ദ്യോർ ജേതാവായ മെസി മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിക്കായി തന്റെ ക്ലബ് കരിയർ തുടരും.
Tags : Messi Jersey InternationalMatch Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash