x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ് 2026; വ​നി​ത​ ടേ​ബി​ൾ ടെ​ന്നീ​സി​ൽ ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ൽ

സ്പോർട്സ് ഡെസ്ക്
Published: September 22, 2026 04:28 PM IST | Updated: September 22, 2026 05:13 PM IST

ക്വാർട്ടർ ഫൈനലിൽ കടന്ന ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് താരങ്ങളുടെ ആഘോഷം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് 2026ൽ ​ഇ​ന്ത്യ​ൻ വ​നി​ത ടീം ​ഏ​ഷ്യ​ൻ ഗെ​യിം​സ് ടേ​ബി​ൾ ടെ​ന്നി​സ് ടീ​മി​ന​ത്തി​ൽ ക്വാ​ർ​ട്ട​ർ​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. പ്രീ​ക്വാ​ർ​ട്ട​റി​ൽ താ​യ്‌​ല​ൻ​ഡി​നെ​യാ​ണ് ഇ​ന്ത്യ തോ​ൽ​പി​ച്ച​ത്. സ്‌​കോ​ർ: 3-2. ക്വാ​ർ​ട്ട​റി​ൽ ഉ​ത്ത​ര കൊ​റി​യ​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി.

ആ​ദ്യ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ശ്രീ​ജ അ​കു​ല താ​യ്‌​ല​ൻ​ഡി​ന്റെ ഒ​റാ​വാ​ൻ പാ​രാ​നാം​ഗി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ‌ആ​ദ്യ ര​ണ്ട് ഗെ​യി​മു​ക​ളും സ്വ​ന്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് ശ്രീ​ജ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. പി​ന്നീ​ട് മൂ​ന്ന് ഗെ​യി​മു​ക​ളും സ്വ​ന്ത​മാ​ക്കി​യ താ​യ്ല​ൻ​ഡ് താ​രം ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു.

സ്കോ​ർ: 7-11, 1-11, 11-9, 11-6, 12-10. ര​ണ്ടാം സിം​ഗി​ൾ​സി​ൽ യ​ശ​സ്വി​നി താ​യ്‌​ല​ൻ​ഡി​ന്റെ സു​താ​സി​നി സ​വെ​ത്ത​ഭ​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ​യെ ഒ​പ്പ​മെ​ത്തി​ച്ചു. സ്‌​കോ​ർ: 11-8, 5-11, 7-11, 11-9, 11-9. എ​ന്നാ​ൽ, മൂ​ന്നാം സിം​ഗി​ൾ​സി​ൽ ദി​യ ചി​താ​ലെ ജി​ന്നി​പ സ​വേ​ത്താ​ഭ​ട്ടി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ താ​യ്‌​ല​ൻ​ഡി​ന് ലീ​ഡാ​യി. സ്‌​കോ​ർ : 11-7, 5-11, 7-11, 11-7, 13-11.

നാ​ലാം സിം​ഗി​ൾ​സി​ൽ യ​ശ്വി​സി​നി വീ​ണ്ടും മ​ത്സ​രം ഒ​പ്പ​ത്തി​നൊ​പ്പ​മാ​ക്കി. പാ​രാം​ഗി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ താ​രം തോ​ൽ​പ്പി​ച്ച​ത്. അ​വ​സാ​ന​മ​ത്സ​ര​ത്തി​ൽ ശ്രീ​ജ, താ​യ്‌​ല​ൻ​ഡി​ന്റെ സു​താ​സി​നി​യെ കീ​ഴ​ട​ക്കി​യ​തോ​ടെ ഇ​ന്ത്യ​ക്ക് ക്വാ​ർ​ട്ട​ർ ഉ​റ​പ്പാ​യി.

Tags : Asian Games 2026 table tennis womens quarterfinals

Recent News

Corehub Up