ജയ്പുർ: പ്രതാപ്ഗഢ് ജില്ലയിലെ അനധികൃത ഖനനം തടഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഖനി മാഫിയ ടിപ്പറിടിച്ചു കൊലപ്പെടുത്തി. ഫോറസ്റ്റ് റേഞ്ചർ പ്രതാപ് സിംഗ് ചുന്ദാവത് ആണ് കൊല്ലപ്പെട്ടത്. ഛോട്ടിസദ്രി വനത്തിൽ തിങ്കളാഴ്ച രാത്രിയായാരുന്നു സംഭവം.
വനത്തിനുള്ളിൽ അനധികൃത ഖനനം നടക്കുന്നെണ്ടെന്നറിഞ്ഞെത്തിയ പ്രതാപ് സിംഗിനെ ഇടിച്ചിട്ടശേഷം മണൽ നിറച്ച ടിപ്പറുമായി പ്രതികൾ കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതാപിനെ നിംഭേര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖനന സ്ഥലത്തുനിന്ന് ജെസിബിയും ട്രക്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
Tags : Forest ranger killed Rajasthan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash