പരാതികളും ഫയലുകളും
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക ‘സർവീസ് ക്ലിനിക് ’ സംഘടിപ്പിക്കുന്നു.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ, പ്രൊമോഷൻ, പെൻഷൻ, സർവീസ് ക്രമവത്കരണം എന്നിവയുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുകയാണ് ഈ സംരഭത്തിന്റെ പ്രധാന ലക്ഷ്യം.
സർവീസ് വിഷയങ്ങളിൽ കൃത്യമായ നിയമോപദേശം നൽകി ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കാൻ വകുപ്പിലെയും ധന, നിയമ വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ക്ലിനിക് പ്രവർത്തിക്കുക.
Tags : ServiceClinic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash