Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ServiceClinic

ഇ​ന്നു മു​ത​ൽ സ​ർ​വീ​സ് ക്ലി​നി​ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന സ​​​ർ​​​വീ​​​സ് സം​​​ബ​​​ന്ധ​​​മാ​​​യ പ​​​രാ​​​തി​​​ക​​​ളും ഫ​​​യ​​​ലു​​​ക​​​ളും വേ​​​ഗ​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക ‘സ​​​ർ​​​വീ​​​സ് ക്ലി​​​നി​​​ക് ’ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ, പ്രൊ​​​മോ​​​ഷ​​​ൻ, പെ​​​ൻ​​​ഷ​​​ൻ, സ​​​ർ​​​വീ​​​സ് ക്ര​​​മ​​​വ​​​ത്ക​​​ര​​​ണം എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ട​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് ഫ​​​യ​​​ലു​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​ർ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​സം​​​ര​​​ഭ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം.

സ​​​ർ​​​വീ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ കൃ​​​ത്യ​​​മാ​​​യ നി​​​യ​​​മോ​​​പ​​​ദേ​​​ശം ന​​​ൽ​​​കി ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ വ​​​കു​​​പ്പി​​​ലെ​​​യും ധ​​​ന, നി​​​യ​​​മ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ​​​യും മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ക്ലി​​​നി​​​ക് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

Latest News

Corehub Up