കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ അനധികൃത മദ്യക്കച്ചടവം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. അമരാവതി അയോദ്ധ്യപറമ്പ് സ്വദേശി മണികണ്ഠൻ (48) ആണ് ഫോർട്ട് കൊച്ചി പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 500 മില്ലിലിറ്ററിന്റെ 18 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഒൻപത് ലിറ്ററോളം അനധികൃത മദ്യം പോലീസ് പിടിച്ചെടുത്തു.
ഡ്രൈ ഡേകളിലാണ് പ്രതി അമിതവിലയ്ക്ക് മദ്യം വിൽപ്പന നടത്തിവന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശാനുസരണം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത് കുമാർ, ഫോർട്ട് കൊച്ചി സിഐ വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags : Illegal liquor sale accused arrested