x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഎസ്‌സി എല്‍സ 3 കപ്പൽ: സര്‍വേ ഏജന്‍സിയെ നിയോഗിക്കാന്‍ കമ്പനിയോടു നിര്‍ദേശിക്കണമെന്നു കേന്ദ്രം

വെബ്ഡെസ്ക്
Published: September 23, 2026 03:21 AM IST | Updated: September 23, 2026 03:21 AM IST

എം​​എ​​സ്‌​​സി എ​​ല്‍സ 3 ക​​പ്പ​​ൽ‌.

കൊ​​ച്ചി: അ​​റ​​ബി​​ക്ക​​ട​​ലി​​ല്‍ മു​​ങ്ങി​​യ എം​​എ​​സ്‌​​സി എ​​ല്‍സ 3 ക​​പ്പ​​ലി​​ലെ ക​​ണ്ടെ​​യ്‌​​ന​​റി​​നു​​ള്ളി​​ൽ അ​​പ​​ക​​ട​​ക​​ര​​മാ​​യ വ​​സ്തു​​ക്ക​​ളു​​ണ്ടാ​​ക്കാ​​വു​​ന്ന ഭീ​​ഷ​​ണി സാ​​ധ്യ​​ത പ​​ഠി​​ക്കാ​​നു​​ള്ള മ​​ള്‍ട്ടീ​​ബീം സ​​ര്‍വേ​​യ്ക്ക് ഏ​​ജ​​ന്‍സി​​യെ നി​​യോ​​ഗി​​ക്കാ​​ന്‍ ക​​പ്പ​​ല്‍ ക​​മ്പ​​നി​​ക്കു നി​​ര്‍ദേ​​ശം ന​​ല്‍ക​​ണ​​മെ​​ന്ന് കേ​​ന്ദ്രസ​​ര്‍ക്കാ​​ര്‍.

സ്വ​​ന്തം ചെ​​ല​​വി​​ലും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തി​​ലും ന​​ട​​ത്താ​​നു​​ള്ള നി​​ര്‍ദേ​​ശം ന​​ല്‍ക​​ണ​​മെ​​ന്നും കേ​​ന്ദ്ര ഷി​​പ്പിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ സ​​മ​​ര്‍പ്പി​​ച്ച സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.

ക​​പ്പ​​ല്‍ അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ര്‍ന്ന് ദു​​രി​​ത​​ത്തി​​ലാ​​യ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ക്കു ന​​ഷ്ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് ടി.​​എ​​ന്‍. പ്ര​​താ​​പ​​ന​​ട​​ക്കം ന​​ല്‍കി​​യ ഹ​​ര്‍ജി​​ക​​ളി​​ലാ​​ണ് സ​​ത്യ​​വാ​​ങ്മൂ​​ലം ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്.

സ​​ര്‍വേ ന​​ട​​ത്താ​​നാ​​യി ര​​ണ്ട് ഏ​​ജ​​ന്‍സി​​ക​​ളു​​മാ​​യി ച​​ര്‍ച്ച ന​​ട​​ത്തി​​യെ​​ന്നും ഇ​​വ​​രു​​ടെ സാ​​ങ്കേ​​തി​​ക വൈ​​ദ​​ഗ്ധ്യം ബോ​​ധ്യ​​പ്പെ​​ട്ടു​​വെ​​ന്നും സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ല്‍ പ​​റ​​യു​​ന്നു. സ​​ര്‍വേ​​ക്കാ​​യി ഈ ​​ഏ​​ജ​​ന്‍സി​​ക​​ളി​​ലൊ​​ന്നി​​നെ നി​​യോ​​ഗി​​ക്കാ​​ന്‍ ക​​പ്പ​​ല്‍ ക​​മ്പ​​നി​​ക്ക് നി​​ര്‍ദേ​​ശം ന​​ല്‍ക​​ണം. സ​​ര്‍ക്കാ​​ര്‍ അ​​ധി​​കൃ​​ത​​രു​​ടെ​​യും ശാ​​സ്ത്രീ​​യ, സാ​​ങ്കേ​​തി​​ക സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും മേ​​ല്‍നോ​​ട്ടം ഏ​​ര്‍പ്പെ​​ടു​​ത്ത​​ണം.

മു​​മ്പ് ക​​പ്പ​​ല്‍ ക​​മ്പ​​നി ന​​ട​​ത്തി​​യ സ​​ര്‍വേ റി​​പ്പോ​​ര്‍ട്ടു​​മാ​​യി താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തി പു​​തി​​യ സ​​ര്‍വേ വി​​ശ​​ക​​ല​​നം ചെ​​യ്യാ​​ന്‍ വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ​​യും സ​​ര്‍ക്കാ​​ര്‍ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ശാ​​സ്ത്ര, സാ​​ങ്കേ​​തി​​ക സ​​മി​​തി​​ക​​ളു​​ടെ​​യും പ്ര​​തി​​നി​​ധി​​ക​​ള്‍ ഉ​​ള്‍പ്പെ​​ട്ട സ​​മി​​തി​​ക്കു നി​​ര്‍ദേ​​ശം ന​​ല്‍ക​​ണ​​മെ​​ന്നും സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.

ഹ​​ർ​​ജി പ​​രി​​ഗ​​ണി​​ക്ക​​വേ 2025ലെ ​​മ​​ര്‍ച്ച​​ന്‍റ് ഷി​​പ്പിം​​ഗ് ആ​​ക്ട് പ്ര​​കാ​​രം വി​​വി​​ധ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍, ത​​ക​​ര്‍ന്നുകി​​ട​​ക്കു​​ന്ന ക​​പ്പ​​ല്‍ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യു​​ള്ള​​താ​​ണോ​​യെ​​ന്നു തീ​​രു​​മാ​​നി​​ക്കേ​​ണ്ട​​ത് കേ​​ന്ദ്രസ​​ര്‍ക്കാ​​രാ​​ണെ​​ന്നു ഹ​​ര്‍ജി​​ക്കാ​​ര​​ന്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.

സ​​ര്‍വേ ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നോ അ​​നു​​മ​​തി ന​​ല്‍കു​​ന്ന​​തി​​നോ മു​​മ്പ് ഈ ​​മാ​​ന​​ദ​​ണ്ഡ പ്ര​​കാ​​ര​​മു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍ പ​​രി​​ഗ​​ണി​​ക്കാ​​ന്‍ അ​​ധി​​കൃ​​ത​​ര്‍ക്കു നി​​ര്‍ദേ​​ശം ന​​ല്‍ക​​ണ​​മെ​​ന്നും വ്യ​​ക്ത​​മാ​​ക്കി. തു​​ട​​ര്‍ന്ന് ജ​​സ്റ്റീ​​സ് രാ​​ജ വി​​ജ​​യരാ​​ഘ​​വ​​ന്‍, ജ​​സ്റ്റീ​​സ് കെ.​​വി. ജ​​യ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് ഹ​​ര്‍ജി ഒ​​ക്ടോ​​ബ​​ര്‍ ആ​​റി​​നു പ​​രി​​ഗ​​ണി​​ക്കാ​​നാ​​യി മാ​​റ്റി.

Tags : MSCElsa3 Ship Company Appoint SurveyAgency Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up