Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ship

ഇ​റാ​നെ​തി​രെ വീ​ണ്ടും ആ​ക്ര​മ​ണ​വു​മാ​യി യു​എ​സ്; മൂ​ന്ന് സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​താ​യി റി​പ്പോ​ർ​ട്ട്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​റാ​നെ ല​ക്ഷ്യം വ​ച്ച് പു​തി​യ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​താ​യി യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്ന് മു​ത​ൽ പു​തി​യ ആ​ക്ര​മ​ണം തു​ട​ങ്ങി​യെ​ന്ന് എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ‍് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​റാ​നി​ലെ ബ​ന്ദ​ർ അ​ബ്ബാ​സി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​താ​യി ഇ​റാ​ന്‍ വാ​ർ​ത്താ ഏ​ജ​ൻ‍​സി ഐ​ആ​ർ​എ​ൻ​എ റി​പ്പോ​ർ​ട്ട് ചെ​യ്തു. തെ​ക്ക​ൻ ഇ​റാ​നി​ലെ ബം​പു​രി​ലും ചാ​ബ​ഹാ​റി​ലും സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ ഈ ​സ്ഫോ​ട​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ സ്ഥ​ലം വ്യ​ക്ത​മ​ല്ല.

Kerala

കൊ​ച്ചി​യി​ലെ ക​പ്പ​ലി​ല്‍ 'ഐ ​ല​വ് പാ​ക്കിസ്ഥാന്‍' എ​ന്നെ​ഴു​തി​യ സം​ഭ​വം; രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു

കൊ​ച്ചി: കൊ​ച്ചി​യി​ലെ ക​പ്പ​ല്‍ നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പ​ണി ന​ട​ക്കു​ന്ന ക​പ്പ​ലി​ല്‍ 'ഐ ​ല​വ് പാ​ക്കിസ്ഥാന്‍' എ​ന്നെ​ഴു​തി​യ സം​ഭ​വ​ത്തി​ല്‍ രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്. എ​റ​ണാ​കു​ളം സൗ​ത്ത് ടൗ​ണ്‍ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

യു​കെ ക​മ്പ​നി​ക്കാ​യി നി​ര്‍​മി​ക്കു​ന്ന ക​പ്പ​ലി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പി​ന്നാ​ലെ സി​ഐ​എ​സ്എ​ഫ് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച​തി​ന് പി​ന്നാ​ലെ
പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് സൈ​റ്റ് മാ​നേ​ജ​രെ വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

 

Kerala

ഇന്ത്യൻ കപ്പൽ ആക്രമിച്ചിട്ടില്ല; ട്രംപിന്‍റെ ആരോപണം തള്ളി ഇറാൻ

ന്യൂഡൽഹി: ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാദം അടിസ്ഥാനരഹിതമെന്ന് ഇന്ത്യയിലെ ഇറാൻ എംബസി. ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപിന്‍റെ ശ്രമമെന്ന് ഇറാൻ എംബസി വിമർശിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് ഇറാനെതിരെ ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നത്. ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ട്രംപിന്‍റെ പ്രതികരണം.

യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ട്രംപിന്‍റെ വാദം.

International

ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധം: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​നാ​യി പു​തി​യ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ; യു​എ​ഇ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം

ടെ​ഹ്‌​റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം ക​ടു​ക്കു​ന്ന​തി​നി​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ പു​തി​യ ഔ​ദ്യോ​ഗി​ക സം​വി​ധാ​നം പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത ദേ​ശീ​യ സു​ര​ക്ഷാ സ​മി​തി ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

'പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ് സ്ട്രെ​യി​റ്റ് അ​തോ​റി​റ്റി' എ​ന്ന പേ​രി​ലാ​ണ് പു​തി​യ ഭ​ര​ണ​സം​വി​ധാ​നം രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ൽ ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ത്സ​മ​യ വി​വ​ര​ങ്ങ​ളും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഈ ​അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ട് വ​ഴി ല​ഭ്യ​മാ​ക്കു​മെ​ന്ന് സു​ര​ക്ഷാ സ​മി​തി വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് നാ​വി​ക​സേ​ന​യും ഈ ​പോ​സ്റ്റ് പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഗ​താ​ഗ​തം ഫ​ല​പ്ര​ദ​മാ​യി ത​ട​ഞ്ഞി​രി​ക്കു​ന്ന ഇ​റാ​ൻ, ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ളി​ൽ നി​ന്ന് നി​കു​തി ഈ​ടാ​ക്കാ​നാ​ണ് പു​തി​യ അ​തോ​റി​റ്റി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 

 

International

ഹോർമുസിൽ സംഘർഷം മുറുകുന്നു; യുഎഇ തീരത്ത് കപ്പൽ പിടിച്ചെടുത്തു

ദു​​​ബാ​​​യ്: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ യു​​​ദ്ധ​​​ഭീ​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് യു​​​എ​​​ഇ തീ​​​ര​​​ത്ത് ഇ​​​റാ​​​ൻ ച​​​ര​​​ക്കു​​​ക​​​പ്പ​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ക​​​പ്പ​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​ണൈ​​​റ്റ​​​ഡ് കിം​​​ഗ്ഡം മാ​​​രി​​​ടൈം ട്രേ​​​ഡ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിംഗും ബെ​​യ്ജിം​​ഗി​​ൽ നി​​​ർ​​​ണാ​​​യ​​​ക കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് സം​​​ഭ​​​വം.

ഇ​​​റാ​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി​​​യോ​​​ടെ ചൈ​​​നീ​​​സ് ക​​​പ്പ​​​ലു​​​ക​​​ൾ നി​​​ല​​​വി​​​ൽ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്നു​​​ണ്ട്.

അ​​​തി​​​നി​​​ടെ, ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു യു​​​എ​​​ഇ​​​യി​​​ൽ ര​​​ഹ​​​സ്യ​​​സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ യു​​​എ​​​ഇ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​ള്ളി.

ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണ് നെ​​​ത​​​ന്യാ​​​ഹു ഇ​​​ത്ത​​​രം പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നാ​​​ണ് രാ​​ഷ്‌​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

International

ഹാന്‍റാവൈറസ് ബാധയുണ്ടായ കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ

ജോ​​​ഹാ​​​ന​​​സ്ബെ​​​ർ​​​ഗ്: ഹാ​​​ന്‍റാ​​​വൈ​​​റ​​​സ് ബാ​​​ധ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട എം.​​​വി. ഹോ​​​ണ്ടി​​​യ​​​സ് എ​​​ന്ന ആ​​​ഡം​​​ബ​​​ര ഉ​​​ല്ലാ​​​സ​​​ക്ക​​​പ്പ​​​ലി​​​ൽ ര​​​ണ്ട് ഇ​​​ന്ത്യ​​​ൻ ജോ​​​ലി​​​ക്കാ​​​രു​​​മു​​​ള്ള​​​താ​​​യി പാ​​​ശ്ചാ​​​ത്യ​​​ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഇ​​​വ​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടി​​​ട്ടി​​​ല്ല. യാ​​​ത്ര​​​ക്കാ​​​രും ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി 150 പേ​​​രാ​​​ണ് ക​​​പ്പ​​​ലി​​​ലു​​​ള്ള​​​ത്. ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽ​​​നി​​​ന്ന് 31ഉം ​​​ബ്രി​​​ട്ട​​​നി​​​ൽ​​​നി​​​ന്ന് 23ഉം ​​​പേ​​​രു​​​ണ്ട്.

എം.​​​വി. ഹോ​​​ണ്ടി​​​യ​​​സ് ക​​​പ്പ​​​ൽ കേ​​​പ്പ് വെ​​​ർ​​​ദെ​​​യി​​​ൽ​​​നി​​​ന്നു മൊ​​​റോ​​​ക്കോ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള സ്പാ​​​നി​​​ഷ് പ്ര​​​ദേ​​​ശ​​​മാ​​​യ കാ​​​ന​​​റി ദ്വീ​​​പു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ലാ​​​ണ്. നാ​​​ളെ ഇ​​​വി​​​ടെയെ​​​ത്തും.

രോ​​​ഗം ബാ​​​ധി​​​ച്ച് മൂ​​​ന്നു പേ​​​ർ നേ​​​ര​​​ത്തേ മ​​​രി​​​ച്ചി​​​രു​​​ന്നു. വേ​​​റെ അ​​​ഞ്ചു പേ​​​ർ​​​ക്കുകൂ​​​ടി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, ക​​​പ്പ​​​ലി​​​നു പു​​​റ​​​ത്തു​​​ള്ള ആ​​​ദ്യ ഹാ​​​ന്‍റാ​​​വൈ​​​റ​​​സ് ബാ​​​ധ തെ​​​ക്ക​​​ൻ അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക്കി​​​ലെ ബ്രി​​​ട്ടീ​​​ഷ് പ്ര​​​ദേ​​​ശ​​​മാ​​​യ സെ​​​ന്‍റ് ഹെ​​​ലേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ട്രി​​​സ്റ്റ​​​ൻ ഡാ ​​​കു​​​ൻ​​​ഹ​​​യി​​​ൽ ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. രോ​​​ഗി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. എം.​​​വി. ഹോ​​​ണ്ടി​​​യ​​​സ് ക​​​പ്പ​​​ൽ ഏ​​​പ്രി​​​ൽ 15ന് ​​​ഇ​​​വി​​​ടെ ന​​​ങ്കൂ​​​ര​​​മി​​​ട്ടി​​​രു​​​ന്നു.

ഹാ​​​ന്‍റാ​​​വൈ​​​റ​​​സ് സാ​​​ധാ​​​ര​​​ണ മ​​​നു​​​ഷ്യ​​​രി​​​ലെ​​​ത്തു​​​ന്ന​​​ത് എ​​​ലി​​​ക​​​ളു​​​ടെ വി​​​സ​​​ർ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ഉ​​​മി​​​നീ​​​രി​​​ൽ​​​നി​​​ന്നു​​​മാ​​​ണ്. എ​​​ന്നാ​​​ൽ, ക​​​പ്പ​​​ലി​​​ലെ രോ​​​ഗ​​​ബാ​​​ധ​​​യ്ക്കു പി​​​ന്നി​​​ൽ മ​​​നു​​​ഷ്യ​​​നി​​​ൽ​​​നി​​​ന്ന് മ​​​നു​​​ഷ്യ​​​നി​​​ലേ​​​ക്കു​​​ള്ള അ​​​പൂ​​​ർ​​​വ പ​​​ക​​​ർ​​​ച്ച​​​യാ​​​ണെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്നു. ക​​​പ്പ​​​ലി​​​ൽ ക​​​യ​​​റുംമു​​​ന്പേ ചി​​​ല​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു​​​വെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.

ഹാ​​​ന്‍റാ​​​വൈ​​​റ​​​സ് ബാ​​​ധ കോ​​​വി​​​ഡ് പോ​​​ലെ അ​​​തി​​​വേ​​​ഗം പ​​​ട​​​രു​​​ന്ന രോ​​​ഗ​​​മ​​​ല്ലെ​​​ന്നും ഭ​​​യം വേ​​​ണ്ടെ​​​ന്നു​​​മാ​​​ണ് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Business

കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡി​ന് വ​ഡി​നാ​റി​ൽ ക​പ്പ​ൽ അ​റ്റ​കു​റ്റ​പ്പ​ണി കേ​ന്ദ്രം തു​ട​ങ്ങാ​ൻ അ​നു​മ​തി

മും​ബൈ: ഗു​ജ​റാ​ത്തി​ലെ വ​ഡി​നാ​റി​ൽ അ​ത്യാ​ധു​നി​ക ക​പ്പ​ൽ അ​റ്റ​കു​റ്റ​പ്പ​ണി കേ​ന്ദ്രം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി​സ​ഭാ സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. രാ​ജ്യ​ത്തെ ക​പ്പ​ൽ അ​റ്റ​കു​റ്റ​പ്പ​ണി ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്കം.

കേ​ന്ദ്ര തു​റ​മു​ഖ-​ക​പ്പ​ൽ ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ദീ​ൻ​ദ​യാ​ൽ പോ​ർ​ട്ട് അ​തോ​റി​റ്റി​യും (ഡി​പി​എ) കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ് ലി​മി​റ്റ​ഡും (സി​എ​സ്എ​ൽ) സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 1,570 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ജെ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​വി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ 650 കോ​ടി രൂ​പ ചെ​ല​വി​ൽ ഡി​പി​എ വി​ക​സി​പ്പി​ക്കും.

ര​ണ്ട് വ​ലി​യ ഫ്ലോ​ട്ടിം​ഗ് ഡോ​ക്കു​ക​ൾ അ​ട​ക്ക​മു​ള്ള ക​പ്പ​ൽ അ​റ്റ​കു​റ്റ​പ്പ​ണി സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി സി​എ​സ്എ​ൽ 920 കോ​ടി രൂ​പ നി​ക്ഷേ​പി​ക്കും.

കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന ചു​മ​ത​ല​യും കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡി​നാ​യി​രി​ക്കും. 36 മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

International

അ​റ​ബി​ക്ക​ട​ലി​ൽ മൂ​ന്ന് ഇ​റേ​നി​യ​ൻ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ അ​മേ​രി​ക്ക​ൻ സൈ​ന്യം ത​ട​ഞ്ഞു

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​റ​ബി​ക്ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ച്ച മൂ​ന്ന് ഇ​റേ​നി​യ​ൻ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ അ​മേ​രി​ക്ക​ൻ സൈ​ന്യം ത​ട​ഞ്ഞു. ‘ഡീ​പ് സീ', ‘​ഡോ​റീ​ന', ‘സെ​വി​ൻ' എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് യു​എ​സ് സൈ​ന്യം ത​ട​ഞ്ഞ​ത്. ഇ​ന്ത്യ​യോടും മ​ലേ​ഷ്യ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളോ​ടും ചേ​ർ​ന്ന് കി​ട​ക്കു​ന്നു അ​ന്താ​രാഷ്‌ട്ര ക​പ്പ​ൽ ചാ​ലു​ക​ളി​ൽ വ​ച്ചാ​ണ് ഈ ​എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തും ത​ട​ഞ്ഞ​തും.

ഇ​റാ​നി​ൽനി​ന്നു​ള്ള എ​ണ്ണ ക​യ​റ്റു​മ​തി ത​ട​യാ​നാ​യി അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച ക​ർ​ശ​ന​മാ​യ ഉ​പ​രോ​ധം ലം​ഘി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ നി​ല​പാ​ട്. ഈ ​ക​പ്പ​ലു​ക​ളെ ഇ​റേ​നി​യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​വി​ടു​ക​യോ അ​ല്ലെ​ങ്കി​ൽ യു​എ​സ് നാ​വി​ക​സേ​ന​യു​ടെ അ​ക​മ്പ​ടി​യോ​ടെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ‘ഡോ​റീ​ന' എ​ന്ന ക​പ്പ​ൽ നി​ല​വി​ൽ ത​ങ്ങ​ളു​ടെ യു​ദ്ധ​ക്ക​പ്പ​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം ത​ട​ഞ്ഞ് ഇ​റാ​ൻ പി​ടി​മു​റു​ക്കി​യ​താ​ണ് അ​മേ​രി​ക്ക​ഇറേനിയൻ കപ്പലുകൾക്കെതിരായ നീക്കം ശക്തമാക്കാൻ കാ​ര​ണം. യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം ആ​രം​ഭി​ച്ച ശേ​ഷം ഇ​തു​വ​രെ 29 ക​പ്പ​ലു​ക​ളെ അ​മേ​രി​ക്ക​ൻ സൈ​ന്യം ത​ട​യു​ക​യോ തി​രി​ച്ച​യ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്.

International

ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ൽ ക​പ്പ​ലി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത് ഇ​റാ​ൻ

ല​ണ്ട​ൻ: ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ൽ ക​ണ്ടെ​യ്ന​ർ ക​പ്പ​ലി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത് ഇ​റാ​ന്‍റെ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി). ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടി​വ​യ്ക്കു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം.

യു​ണൈ​റ്റ​ഡ് കിം​ഗ്ഡം മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് (യു​കെ​എം​ടി​ഒ) കേ​ന്ദ്രം ന​ൽ​കു​ന്ന സൂ​ച​ന അ​നു​സ​രി​ച്ച്, രാ​വി​ലെ 7:55ന് ​ഒ​മാ​നി​ൽ നി​ന്ന് 15 നോ​ട്ടി​ക്ക​ൽ മൈ​ൽ (28 കി​ലോ​മീ​റ്റ​ർ) വ​ട​ക്കു​കി​ഴ​ക്കാ​യാ​ണ് സം​ഭ​വം.

വെ​ടി​വ​യ്പ്പി​ൽ ക​പ്പ​ലി​ന് കേ​ടു​പാ​ടു​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും യു​കെ​എം​ടി​ഒ അ​റി​യി​ച്ചു. ആ​വ​ർ​ത്തി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​പ്പ​ലി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് ഇ​റാ​നി​യ​ൻ സ്റ്റേ​റ്റ് ലി​ങ്ക്ഡ് മീ​ഡി​യ റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​ന്നാ​ൽ, ഏ​ത് രാ​ജ്യ​ത്തി​ന്‍റെ ക​പ്പ​ലി​ന് നേ​രെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യില്ല. ​ക​ഴി​ഞ്ഞ​യാ​ഴ്ച യു​എ​സ് സൈ​ന്യം ഒ​രു ഇ​റാ​നി​യ​ൻ ക​ണ്ടെ​യ്ന​ർ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും അ​ട​ച്ച് ഇ​റാ​ൻ; ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ വെ​ടി​വ​യ്പ്പ്, ഇ​ന്ത്യ​ൻ ക​പ്പ​ലി​ന് നേരേയും ആക്രമണം

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ വീ​ണ്ടും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യി അ​ട​ച്ച​തി​ന് പി​ന്നാ​ലെ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ വെ​ടി​വ​യ്പ്പ്. ഇ​ന്ത്യ​ൻ ക​പ്പ​ലി​ന് നേ​രെ​യും ആ​ക്ര​മ​ണ ശ്ര​മം ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. തു​ട​ർ​ന്ന് ഇ​റാ​ൻ അം​ബാ​സ​ഡ​റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി.

ഇ​ന്ത്യ​ൻ ക​പ്പ​ലി​ന് നേ​രെ ഇ​റാ​ൻ വെ​ടി​വെ​ച്ചു എ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് ന​ട​പ​ടി. ഒ​മാ​ൻ തീ​ര​ത്തോ​ട് ചേ​ർ​ന്ന് 25 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യും 20 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യും മൂ​ന്ന് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യു​മാ​ണ് ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഒ​രു ക്രൂ​യി​സ് ക​പ്പ​ലി​ന് സ​മീ​പം സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഒ​രു ക​ണ്ടെ​യ്ന​ർ ക​പ്പ​ലി​ന് ആ​ക്ര​മ​ണ​ത്തി​ൽ ക​ണ്ടെ​യ്ന​റു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ആ​ക്ര​മി​ക്ക​പ്പെ​ട്ട മ​റ്റൊ​രു ക​പ്പ​ൽ ഒ​രു ടാ​ങ്ക​റാ​ണ്. മൂ​ന്ന് ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് യു​കെ മാ​രി​ടൈം ഏ​ജ​ൻ​സി സ്ഥി​രീ​ക​രി​ച്ച​ത്.

ഭാ​ഗ്യ​ല​ക്ഷ്മി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ ഇ​റാ​ൻ തി​രി​ച്ചു​വി​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. 20 ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ലു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട സൂ​പ്പ​ർ ടാ​ങ്ക​റും ഇ​റാ​ൻ ത​ട​ഞ്ഞു. ഇ​റാ​നി​ലെ തു​റ​മു​ഖ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള നാ​വി​ക ഉ​പ​രോ​ധം പൂ​ർ​ണ്ണ തോ​തി​ൽ തു​ട​രു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​മാ​ണ് സ്ഥി​തി​ഗ​തി​ക​ൾ വീ​ണ്ടും വ​ഷ​ളാ​ക്കി​യ​ത്. ഇ​തോ​ടെ ക​ട​ലി​ടു​ക്ക് തു​റ​ന്നു കൊ​ടു​ക്കാ​നു​ള്ള മു​ൻ തീ​രു​മാ​നം ഇ​റാ​ൻ പി​ൻ​വ​ലി​ക്കു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ശ​നി​യാ​ഴ്ച ആ​റോ​ളം ക​പ്പ​ലു​ക​ൾ പാ​തി​വ​ഴി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങി.

International

നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് ഇ​റാ​ൻ; ഹോ​ർ​മു​സി​ൽ ക​പ്പ​ലി​ന് നേ​രെ വെ​ടി​വെ​പ്പ്

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. യു​എ​സ് ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് തു​റ​ന്നി​ട്ട ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ വീ​ണ്ടും അ​ട​ച്ചു. ഇ​തി​നി​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ടു ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യി.

ഒ​മാ​നി​ൽ നി​ന്ന് 20 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​ട​ക്കു​കി​ഴ​ക്കാ​യി ര​ണ്ട് ഗ​ൺ​ബോ​ട്ടു​ക​ൾ ഒ​രു ടാ​ങ്ക​റി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​താ​യാ​ണ് റിപ്പോർട്ട്. മു​ന്ന​റി​യി​പ്പു​ക​ളൊ​ന്നും ന​ൽ​കാ​തെ​യാ​ണ് വെ​ടി​വെയ്പ്പുണ്ടായതെന്ന് ക്യാ​പ്റ്റ​ൻ അ​റി​യി​ച്ച​താ​യി യു​കെ മാ​രി​ടൈം ഏ​ജ​ൻ​സി പ​റ​ഞ്ഞു.

ക​പ്പ​ലും ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​ന്ന​ലെ ഹോ​ർ​മു​സി​ലെ നി​യ​ന്ത്ര​ണം പ​ത്ത് ദി​വ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കു​മെ​ന്ന് ഇ​റാ​ൻ അ​റി​യ​ച്ചെ​ങ്കി​ലും യു​എ​സി​ന്‍റെ ഉ​പ​രോ​ധം തു​ട​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തോ​ടെയാണ് ഹോ​ർ​മു​സി​ൽ വീ​ണ്ടും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഇ​റാ​ൻ അ​റി​യി​ച്ച​ത്. ഇ​റാ​നി​യ​ൻ സാ​യു​ധ സേ​ന​യു​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക്.​ ഇ​റാ​നി​ലേ​ക്ക് എ​ത്തു​ന്ന ക​പ്പ​ലു​ക​ൾ​ക്കും യു​എ​സ് സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​വ​രെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​മെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

കോഴിക്കോട് സ്വദേശിയെ മെക്സിക്കൻ കടലിൽ കാണാതായി

കോഴിക്കോട്: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്ഥതയിലുള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി.

മെക്സിക്കൻ തുറമുഖത്തുനിന്ന് കപ്പൽ യുഎസിലേക്കു യാത്ര തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണു ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് ആണ് വിൻഷാറിന്‍റെ കക്കോടിയിലെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്.

‌മെക്സിക്കൻ കടലിൽ ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയശേഷം കപ്പൽ തിരിച്ചുപോയി. മെക്സിക്കൻ തീരസേന കടലിൽ തെരച്ചിൽ നടത്തിവരുന്നതായാണ് വീട്ടിൽ വിവരം അറിയിച്ചത്. ഒൻപതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായത്.

15 വർഷത്തോളമായി വിൻഷാർ ഇതേ കപ്പൽ കമ്പനിയിലാണ് പ്രവർത്തിച്ചുവരുന്നത്. നാലു മാസം മുൻപാണ് എൻസിഎൽ വിവ കപ്പലിലേക്കു മാറിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

National

ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷം ഇ​റാ​നി​ൽ നി​ന്ന് ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​ന്നു; പ​ണ​മ​ട​യ്ക്കു​ന്ന​തി​ൽ ത​ട​സ​ങ്ങ​ളി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ വി​ത​ര​ണ​ത്തി​ൽ ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഏ​ഴ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​റാ​നി​ൽ നി​ന്ന് ഇ​ന്ത്യ വീ​ണ്ടും എ​ണ്ണ വാ​ങ്ങു​ന്നു. പ​ണ​മ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു.

2019-ൽ ​അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഇ​റാ​നി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത്. നി​ല​വി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​റാ​നി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി​ക്കു​ള്ള ഉ​പ​രോ​ധ​ത്തി​ൽ അ​മേ​രി​ക്ക താ​ത്കാ​ലി​ക ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ണ​മ​ട​യ്ക്കു​ന്ന​തി​ലെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഇ​റാ​നി​ൽ നി​ന്നു​ള്ള എ​ണ്ണ​ക്ക​പ്പ​ൽ ചൈ​ന​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു എ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ പാ​തി​വ​ഴി​യി​ൽ ല​ക്ഷ്യ​സ്ഥാ​നം മാ​റ്റു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​ത്തി​ലെ സ്വാ​ഭാ​വി​ക​മാ​യ ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ​രും മാ​സ​ങ്ങ​ളി​ലേ​ക്കാ​വ​ശ്യ​മാ​യ എ​ണ്ണ ശേ​ഖ​രം ഇ​ന്ത്യ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​റാ​ൻ ഉ​ൾ​പ്പെ​ടെ 40ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ടെ​ന്നും ക​മ്പ​നി​ക​ൾ​ക്ക് എ​വി​ടെ നി​ന്ന് എ​ണ്ണ വാ​ങ്ങ​ണം എ​ന്ന​തി​ൽ പൂ​ർ​ണ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

 

National

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നു

ന്യൂഡൽഹി: രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽമ എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകളാണ് ഹോർമുസ് കടന്നിരിക്കുന്നത്. ഈ കപ്പലുകൾ ഇപ്പോൾ ഓമാൻ ഉൾക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിംഗ് ഏജൻസികളുടെ ട്രാക്കിംഗ് ഡാറ്റ പറയുന്നു.

ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു.

നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഏതാണ്ട് 90,000 ടണ്ണിലധികം എൽപിജി ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്.

International

റ​ഷ്യ​ൻ എ​ണ്ണ ടാ​ങ്ക​ർ ഇ​ന്ത്യ​ൻ തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ടു

ബം​ഗ​ളൂ​രു: മം​ഗ​ലാ​പു​രം റി​ഫൈ​ന​റി ആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡ് (എം​ആ​ർ​പി​എ​ൽ) ചാ​ർ​ട്ടേ​ഡ് ചെ​യ്ത റ​ഷ്യ​ൻ എ​ണ്ണ ടാ​ങ്ക​ർ ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ തീ​ര​ത്ത് എ​ത്തി. ആ​ഗോ​ള ഊ​ർ​ജ വി​ത​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ​ക്കി​ടെ​യാ​ണ് രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​മാ​യി മ​റ്റൊ​രു എ​ണ്ണ​ക്ക​പ്പ​ൽ എ​ത്തി​യ​ത്. എം​ടി അ​ക്വാ ടൈ​റ്റ​ൻ എ​ന്ന ക​പ്പ​ൽ നി​ല​വി​ൽ അ​റ​ബി​ക്ക​ട​ലി​ൽ മം​ഗ​ലാ​പു​രം തീ​ര​ത്തു​നി​ന്ന് 10 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ൽ നി​ന്ന് ദ്ര​വീ​കൃ​ത പെ​ട്രോ​ളി​യം വാ​ത​ക​വു​മാ​യി (എ​ൽ​പി​ജി) ക​പ്പ​ൽ ന്യൂ ​മാം​ഗ്ലൂ​ർ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്നു. സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​ർ​ച്ച് 14 നും 31 ​നും ഇ​ട​യി​ൽ തു​റ​മു​ഖ​ത്ത് ക്രൂ​ഡ് ഓ​യി​ൽ, എ​ൽ​പി​ജി ക​യ​റ്റു​മ​തി​ക​ൾ​ക്കു​ള്ള ച​ര​ക്ക് അ​നു​ബ​ന്ധ ചാ​ർ​ജു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​യി ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യം അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ൽ ഒ​രു ഇ​ന്ത്യ​ൻ തു​റ​മു​ഖ​ത്തും തി​ര​ക്കി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു.

പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 22 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളും 611 നാ​വി​ക​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യ​ത്തി​ലെ സ്‌​പെ​ഷ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ സി​ൻ​ഹ പ​റ​ഞ്ഞു. അ​ധി​കൃ​ത​ർ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ട​ലി​ൽ ഒ​രു അ​പ​ക​ട​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

നടുക്കടലിൽ വിസ്മയിപ്പിച്ച് നാവികരുടെ ജാക്ക് സ്റ്റേ അഭ്യാസം

കൊച്ചി: ഇന്ത്യന്‍ സമുദ്രമേഖലയിലെ രാജ്യങ്ങളുമായുള്ള സമുദ്ര പങ്കാളിത്തം ശക്തമാക്കാന്‍ നാവികസേന ആവിഷ്‌കരിച്ച 'ഇന്ത്യന്‍ ഓഷ്യന്‍ ഷിപ് (ഐഒഎസ്) സാഗര്‍' പദ്ധതിയുടെ രണ്ടാം പതിപ്പിന് ഇന്നലെ കൊച്ചിയില്‍ തുടക്കമായി. ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ നേവിയുടെ ശക്തിയും ഏകോപനവും ധൈര്യവും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങളില്‍ ഒന്നായ ജാക്ക് സ്റ്റേ നാവികര്‍ കാഴ്ചവച്ചു.

അറബിക്കടലില്‍ 50 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന അഭ്യാസ പ്രകടനങ്ങളില്‍ നേവിയുടെ പടക്കപ്പലുകളായ ഐഎന്‍എസ് സുനയനയും ഐഎന്‍എസ് തീറും പങ്കാളികളായി. സഞ്ചാര മാര്‍ഗം തന്നെ ഒരു കപ്പലില്‍നിന്ന് മറ്റൊരു കപ്പലിലേക്കു മനുഷ്യരെയും സാധനങ്ങളെയും എണ്ണയുമൊക്കെ കൈമാറ്റം ചെയ്യുന്ന തികച്ചും അപകട സാധ്യതയുള്ള ഒന്നാണ് ജാക്ക് സ്റ്റേ.

കൊച്ചിയുടെ പുറങ്കടലില്‍ നടന്ന ജാക്ക് സ്റ്റേ അഭ്യാസ പ്രകടനത്തില്‍ ഐഎന്‍എസ് തീറില്‍നിന്ന് വടം ഉപയോഗിച്ചു സാധനങ്ങള്‍ ഐഎന്‍എസ് സുനയനയിലേക്കു കൈമാറി. അതിനുശേഷം അപകടത്തില്‍പ്പെട്ട ആളെ ഐഎന്‍എസ് സുനയനയില്‍നിന്ന് കപ്പലുകള്‍ക്കു മധ്യേ കെട്ടിയ വടത്തിലൂടെ സുരക്ഷിതമായി ഐഎന്‍എസ് തീറിലെത്തിക്കുന്ന അഭ്യാസപ്രകടനമാണ് നാവികര്‍ കാഴ്ചവച്ചത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ 16 അംഗ രാജ്യങ്ങളിലെ നാവികരാണ് സംയുക്ത പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

Kerala

മത്സ്യബന്ധന ബോട്ടിനെ ഇടിച്ച വിദേശ കപ്പലിലെ പരിശോധനകൾ പൂർത്തിയാക്കി, രാജ്യം വിടരുതെന്ന് നിർദേശം

വിഴിഞ്ഞം: മത്സ്യബന്ധനത്തിനായി ആഴക്കടലിൽ നങ്കൂരമിട്ടിരുന്ന ബോട്ടിനെ ഇടിച്ചുതകർത്ത എം.വി. സോളിസ് എന്ന പനാമ കപ്പലിലെ പരിശോധനകൾ പൂർത്തിയാക്കി. അനുമതിയില്ലാതെ രാജ്യംവിടരുതെന്ന് ക്യാപ്റ്റന് നിർദേശവും നൽകിയിട്ടുണ്ട്. വിഴിഞ്ഞം പുറംകടലിലെത്തിച്ച കപ്പലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അധികൃതരാണ് പരിശോധന നടത്തിയത്.

വിഴിഞ്ഞം കോസ്റ്റ്‌ഗാർഡിന്‍റെ അനഘ് എന്ന സൈനിക കപ്പലാണ് വിദേശ കപ്പലിനെ അപകടം നടന്ന സ്ഥലത്തുനിന്ന് വിഴിഞ്ഞത്ത് എത്തിച്ചത്. മെർക്കന്‍റയിൽ മറൈൻ ഡിപ്പാർട്ട്‌മെന്‍റിലെ ചീഫ് സർവേയർ ക്യാപ്റ്റൻ ഷേണായും മറ്റ് ഉദ്യോഗസ്ഥരുമാണ് കപ്പലിനുള്ളിലും കപ്പലിന്‍റെ മുൻഭാഗവും പിൻഭാഗവും പരിശോധിച്ചത്.

കൊല്ലം നീണ്ടകരയിൽനിന്ന് കന്യാകുമാരിയിലെ ആഴക്കടലിൽ മീൻപിടിക്കാൻപോയ സെന്‍റ് ജോസഫ് എന്ന ട്രോളിംഗ് ബോട്ടിനെയാണ് ഇടിച്ചുതകർത്തത്. കഴിഞ്ഞ ഏഴിന് തമിഴ്‌നാട് മുട്ടം തുറമുഖത്തുനിന്ന്‌ ഏകദേശം 57 നോട്ടിക്കൽ മൈൽ അകലെയുള്ള ആഴക്കടലിൽ വച്ചാണ് സംഭവം.

ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് അതിലുണ്ടായിരുന്ന 11 തൊഴിലാളികളും കടലിലേക്കു വീണു. ഒൻപതുപേരെ അപകടത്തിനിടയാക്കിയ കപ്പലിലെ ജീവനക്കാർ രക്ഷിച്ചിരുന്നു.

National

കപ്പലുകൾക്ക് ഹോർമുസിലൂടെ അനുമതി: ഉത്തരം നൽകാതെ കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്ക് ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കാ​​​ൻ ഇ​​​റാ​​​ൻ അ​​​നു​​​വാ​​​ദം ന​​​ൽ​​​കി​​​യെ​​​ന്ന വാ​​​ർ​​​ത്ത സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യോ ത​​​ള്ളാ​​​തെ​​​യോ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം.

വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റും ഇ​​​റാ​​​ൻ സ​​​ഹ​​​മ​​​ന്ത്രി​​​യും സ​​​മീ​​​പ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു ത​​​വ​​​ണ സം​​​സാ​​​രി​​​ച്ചു. ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും ഇ​​​ന്ത്യ​​​യു​​​ടെ ഊ​​​ർ​​​ജ​​​സു​​​ര​​​ക്ഷ​​​യും അ​​​വ​​​ർ ച​​​ർ​​​ച്ച ചെ​​​യ്തു. ഇ​​​തി​​​ൽ കൂ​​​ടു​​​ത​​​ൽ എ​​​ന്തെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ പ​​​റ​​​ഞ്ഞു.

ന​​​യ​​​ത​​​ന്ത്ര ച​​​ർ​​​ച്ച​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​ൻ പ​​​താ​​​ക വ​​​ഹി​​​ക്കു​​​ന്ന എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ൾ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കാ​​​ൻ ഇ​​​റാ​​​ൻ സ​​​മ്മ​​​തി​​​ച്ച​​​താ​​​യു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ.

International

അ​മേ​രി​ക്ക​ൻ ക​പ്പ​ൽ അ​ന്ത​ർ​വാ​ഹി​നി ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ഇ​റാ​ൻ ത​ക​ർ​ത്തെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: അ​ന്ത​ർ​വാ​ഹി​നി ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ അ​മേ​രി​ക്ക​ൻ ക​പ്പ​ല​ട​ക്കം ര​ണ്ട് ക​പ്പ​ലു​ക​ൾ ഇ​റാ​ൻ ത​ക​ർ​ത്തെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും നി​ര​വ​ധി പേ​രെ കാ​ണാ​താ​യെ​ന്നും അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല. മ​രി​ച്ച​യാ​ളു​ടെ പേ​രും ല​ഭ്യ​മാ​യി​ട്ടി​ല്ല. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ച​ര​ക്ക് നീ​ക്കം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി മു​ന്നോ​ട്ട് പോ​യ നി​ര​വ​ധി ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. താ​യ്‌​ല​ൻ​ഡ്, ജ​പ്പാ​ൻ, അ​മേ​രി​ക്ക തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ണ്ണ​യ​ട​ക്കം വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തേ​ക്കു​മാ​യി പോ​യ ക​പ്പ​ലു​ക​ൾ ഇ​തി​നോ​ട​കം ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന ക​ട​ലി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷാ വി​ന്യാ​സം ന​ട​ത്തി​യെ​ങ്കി​ലും ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നി​യി​ല്ല. ച​ര​ക്ക് ക​പ്പ​ലു​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ഗോ​ള വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്.

Kerala

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ചു, ര​ണ്ടു​പേ​രെ കാ​ണാ​താ​യി

കൊ​​​ല്ലം: കൊ​​​ല്ല​​​ത്തു നി​​​ന്നു മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​യ ബോ​​​ട്ട് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടു. ര​​​ണ്ടു​​​പേ​​​രെ കാ​​​ണാ​​​താ​​​യി. ശ​​​ക്തി​​​കു​​​ള​​​ങ്ങ​​​ര​​​യി​​​ൽ നി​​​ന്ന് പോ​​​യ സെ​​​ന്‍റ് ജോ​​​സ​​​ഫ് എ​​​ന്ന ബോ​​​ട്ടാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ്പെ​​​ട്ട​​​ത്.

ഹാ​​​ർ​​​ബ​​​റി​​​ൽ നി​​​ന്ന് 120 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​​​ക​​​ലെ വ​​​ച്ച് ക​​​പ്പ​​​ലു​​​മാ​​​യി ഇ​​​ടി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ടം. ഇ​​​ടി​​​യി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ട് പൂ​​​ർ​​​ണ​​​മാ​​​യും മു​​​ങ്ങി. ക​​​ന്യാ​​​കു​​​മാ​​​രി ഭാ​​​ഗ​​​ത്തു​​​വ​​​ച്ച് വി​​​യ​​​റ്റ്നാം ക​​​പ്പ​​​ലു​​​മാ​​​യി ഇ​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ബോ​​​ട്ടി​​​ൽ 11 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.ഒ​​​ൻ​​​പ​​​തു​​​പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ക്കാ​​​രാ​​​യ ര​​​ണ്ട് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യാ​​​ണ് ക​​​ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ​​​ത്. രാ​​​ജേ​​​ഷ് മാ​​​ത്യു​​​വി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ബോ​​​ട്ട് വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കാ​​​ണ് ക​​​ട​​​ലി​​​ലേ​​​ക്ക് പോ​​​യ​​​ത്.

International

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം; ഇന്ത്യക്കാരന്‍ മരിച്ചു

മസ്കറ്റ്: ഒമാന്‍ തീരത്ത് വീണ്ടും ഇറാന്‍റെ ആക്രമണം. കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ഡ്രോൺ കപ്പലുകള്‍ ഉപയോഗിച്ചാണ് ഭീമന്‍ ചരക്കുകപ്പലിനെ ഇറാന്‍ ആക്രമിച്ചിരിക്കുന്നത്.

സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ഭാഗത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ തീപിടിത്തവും കേടുപാടുകളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഞായറാഴ്ച ഒമാൻ തീരത്തുണ്ടായ ആക്രമണത്തിൽ തകർന്ന സ്കൈലൈറ്റ് എന്ന കപ്പലിൽനിന്നും കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. 16 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഭവത്തിൽ വിശദീകരണം തേടുകയും ബാധിതരുടെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

International

ടോയ്‌ലറ്റ് തകരാർ, മലിനജലം, വിഷാദം: ഇറാനെതിരേ നീങ്ങിയ യുദ്ധക്കപ്പലിൽ ആകെ പ്രശ്നം

വാഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നെ​തി​രേ സൈ​നി​ക​ന​ട​പ​ടി​ക്ക് യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡി​ലെ സൈ​നി​ക​ർ വ​ൻ ദു​രി​ത​ത്തി​ലെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര​മാ​ധ്യ​മ​ങ്ങ​ൾ.

ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തേ​ക്കാ​ൾ ക​പ്പ​ലി​ലെ അയ്യായിരത്തോ​ളം വ​രു​ന്ന സൈ​നി​ക​രെ വ​ല​യ്ക്കു​ന്ന​ത് ത​ക​രാ​റി​ലാ​യ ശൗ​ചാ​ല​യ​ങ്ങ​ളും പ്ലം​ബിം​ഗ് ത​ക​രാ​റു​ക​ളും. ക​പ്പ​ലി​ലെ സൈ​നി​ക​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ട്.

നീളുന്ന ദൗത്യം

ക​ഴി​ഞ്ഞ ജൂ​ൺ മു​ത​ൽ ക​ട​ലി​ലു​ള്ള യു​എ​സ്എ​സ് ഫോ​ർ​ഡി​ന്‍റെ സേ​വ​ന​കാ​ലാ​വ​ധി ര​ണ്ടാം ത​വ​ണ​യും നീ​ട്ടി​യ​തോ​ടെ​യാ​ണ് ക​പ്പ​ലി​ലെ പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​ത്. വെ​ന​സ്വേ​ല​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ പി​ടി​കൂ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ക​പ്പ​ലി​നെ, ഇ​റാ​നെ​തി​രാ​യ നീ​ക്ക​ങ്ങ​ൾ​ക്കാ​യി പ​ശ്ചി​മേ​ഷ്യ​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്.

സാ​ധാ​ര​ണ ആ​റു​മാ​സം നീ​ളു​ന്ന ക​പ്പ​ലി​ലെ സൈ​നി​ക​രു​ടെ സേ​വ​നം എ​ട്ടു​മാ​സം പി​ന്നി​ട്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇ​പ്പോ​ൾ പ​തി​നൊ​ന്നു​മാ​സം വ​രെ നീ​ളാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പു​തി‍​യ റി​പ്പോ​ർ​ട്ട്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ, അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലി​ലെ സൈ​നി​ക​രു​ടെ റി​ക്കാ​ർ​ഡ് സേ​വ​ന​കാ​ല​യ​ള​വാ​കു​മെ​ന്നും വി​ര​മി​ച്ച റി​യ​ർ അ​ഡ്മി​റ​ൽ മാ​ർ​ക്ക് മോ​ണ്ട്ഗോ​മ​റി പ​റ​ഞ്ഞു.

ടോയ്‌ലറ്റ് കുഴപ്പത്തിൽ

യു​എ​സ്എ​സ് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡ് എ​ന്ന പ​ടു​കൂ​റ്റ​ൻ യു​ദ്ധ​ക്ക​പ്പ​ൽ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​യു​ടെ ക​രു​ത്തു​റ്റ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​ണ്. 13 ബി​ല്യ​ൺ ഡോ​ള​ർ ചി​ല​വി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക ക​പ്പ​ലി​ലെ വാ​ക്വം അ​ധി​ഷ്ഠി​ത ശൗ​ചാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യ​താ​ണ് സൈ​നി​ക​രെ വ​ല​യ്ക്കു​ന്ന​ത്.

പ്ലം​ബിം​ഗ് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റു​ക​ൾ കാ​ര​ണം 650-ലേ​റെ ശൗ​ചാ​ല​യ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഒ​രു ഭാ​ഗ​ത്തെ ശു​ചി​മു​റി​ക്കു സം​ഭ​വി​ക്കു​ന്ന ത​ക​രാ​ർ ആ ​ഭാ​ഗ​ത്തെ മു​ഴു​വ​ൻ ശു​ചി​മു​റി​ക​ളെ​യും ബാ​ധി​ക്കു​ന്നു. പ്ലം​ബിം​ഗ് സം​വി​ധാ​ന​ത്തി​ൽ മ​റ്റു വ​സ്തു​ക്ക​ൾ കു​ടു​ങ്ങു​ന്ന​തും ശു​ചി​മു​റി​യു​ടെ ഭാ​ഗ​ങ്ങ​ൾ വേ​ർ​പെ​ട്ടു​പോ​കുന്ന​തു​മാ​ണു പ്ര​ധാ​ന പ്ര​തി​സ​ന്ധി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി സൈ​നി​ക​ർ​ക്കു കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന​തും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

ദീ​ർ​ഘ​കാ​ലം വീ​ട്ടി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കു​ന്ന​തും ക​പ്പ​ലി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും സൈ​നി​ക​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ര​ഹ​സ്യ​സ്വ​ഭാ​വം സൂ​ക്ഷി​ക്കേ​ണ്ട​തി​നാ​ൽ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​തും യു​വ​സൈ​നി​ക​രെ നി​രാ​ശ​രാ​ക്കു​ന്നു. ദൗ​ത്യം അ​വ​സാ​നി​ച്ചാ​ലു​ട​ൻ നാ​വി​ക​സേ​ന​യി​ൽ​നി​ന്നു വി​ര​മി​ക്കാ​നാ​ണ് പ​ല​രും ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് ക​പ്പ​ലി​ലെ ചി​ല സൈ​നി​ക​ർ വെ​ളി​പ്പെ​ടു​ത്തി.

നി​ല​വി​ൽ പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സ്എ​സ് ഏ​ബ്ര​ഹാം ലി​ങ്ക​ൺ ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ടോ​ളം യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ അ​മേ​രി​ക്ക വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഏ​തു നി​മി​ഷ​വും ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ പൂ​ർ​ണ സ​ജ്ജ​വു​മാ​ണ് അ​മേ​രി​ക്ക​ൻ സേ​ന.

National

മു​ങ്ങു​ന്ന ക​പ്പ​ലി​ൽ​നി​ന്ന് 12 ബം​ഗ്ലാ​ദേ​ശി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

കോ​​​​ൽ​​​​ക്ക​​​​ത്ത: മു​​​​ങ്ങി​​​​ത്താ​​ഴു​​ന്ന ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് 12 ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ക​​​​ളെ പോ​​​​ലീ​​​​സും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ചേ​​​​ർ​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. സൗ​​​​ത്ത് 24 പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ മു​​​​രി ഗം​​​​ഗാ ന​​​​ദി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണു സം​​​​ഭ​​​​വം.

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഖു​​​​ൽ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എം​​​​വി തം​​​​ജി​​​​ദ് എ​​​​ന്ന കാ​​​​ർ​​​​ഗോ ഷി​​​​പ്പാ​​​​ണ് മ​​​ണ​​​ൽ​​​തി​​​ട്ട​​​യി​​​ലി​​​ടി​​​ച്ചു മു​​​​ങ്ങി​​​​യ​​​​ത്. സൗ​​​​ത്ത് 24 പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​യി​​​​ൽ​​​​നി​​​​ന്നു ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ക​​​ൽ​​​ക്ക​​​രി ചാ​​​ര​​​മാ​​​ണ് ക​​​​പ്പ​​​​ലി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. മൂ​​​​ട​​​​ൽ​​​​മ​​​​ഞ്ഞി​​​​ൽ കാ​​​​ഴ്ച മ​​​​റ​​​​ഞ്ഞ​​​​താ​​​​കാം അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം.

International

കൊ​ക്കൈ​ൻ ക​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്ത​ൽ; ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ട്ട ച​ര​ക്ക് ക​പ്പ​ൽ നൈ​ജീ​രി​യ​യി​ൽ പി​ടി​യി​ൽ

ലാ​ഗോ​സ്: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ട്ട ച​ര​ക്ക് ക​പ്പ​ൽ നൈ​ജീ​രി​യ​യി​ൽ പി​ടി​യി​ൽ. 22 ഇ​ന്ത്യ​ക്കാ​ർ ക​പ്പ​ലി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. 31.5 കി​ലോ​ഗ്രാം കൊ​ക്കൈ​ൻ ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​ത്.

ലാ​ഗോ​സി​ലെ പ്ര​ധാ​ന തു​റ​മു​ഖ​ത്ത് എം​വി അ​രു​ണ ഹു​ല്യ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​താ​യി നൈ​ജീ​രി​യ ഡ്ര​ഗ് എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് ഏ​ജ​ൻ​സി വ​ക്താ​വ് ഫെ​മി ബ​ബ​ഫെ​മി വ്യ​ക്ത​മാ​ക്കി. ന​വം​ബ​റി​ൽ കൊ​ക്കൈ​നു​മാ​യി പി​ടി​യി​ലാ​യ ഫി​ലി​പ്പീ​ൻ നാ​വി​ക​രി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്കം.

യൂ​റോ​പ്പി​ലേ​ക്കും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും മ​യ​ക്കു​മ​രു​ന്ന് ഉ​ത്പാ​ദി​പ്പി​ച്ച് ക​യ​റ്റി അ​യ​ക്കു​ന്ന​തി​ൽ നൈ​ജീ​രി​യ കു​പ്ര​സി​ദ്ധ​മാ​ണ്.

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന് എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ് അ​നു​മ​തി; വി​ജ്ഞാ​പ​ന​മി​റ​ക്കി കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ചെ​ക്ക് പോ​സ്റ്റി​ന് (ഐ​സി​പി) കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി. ഇ​തോ​ടെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തു​നി​ന്ന് ച​ര​ക്കു​ക​ള്‍ റോ​ഡ്-​റെ​യി​ൽ മാ​ര്‍​ഗ​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​കും.

നി​ല​വി​ല്‍ ച​ര​ക്കു​ക​ള്‍ വ​ലി​യ ക​പ്പ​ലു​ക​ളി​ല്‍ എ​ത്തി​ക്കു​ക​യും തു​ട​ര്‍​ന്ന് തു​റ​മു​ഖ​ത്ത് നി​ന്ന് ചെ​റി​യ ഫീ​ഡ​ര്‍ ക​പ്പ​ലു​ക​ളി​ലാ​യി മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് രീ​തി.

എ​ന്നാ​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ചെ​ക്ക് പോ​സ്റ്റി​ന് അ​നു​മ​തി ല​ഭി​ച്ച​തോ​ടെ സ​മ​യ​വും ചെ​ല​വും വ​ന്‍​തോ​തി​ല്‍ ലാ​ഭി​ക്കാ​നാ​കും. അ​തോ​ടൊ​പ്പം സം​സ്ഥാ​ന​ത്തി​ന്‍റെ ലൊ​ജി​സ്റ്റി​ക്‌​സ് മേ​ഖ​ല​ക്കും നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍​ക്കും ഇ​ത് വ​ലി​യ ഉ​ത്തേ​ജ​നം ന​ല്‍​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Kerala

കൊ​ച്ചി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ലി​ടി​ച്ച് അ​പ​ക​ടം

കൊ​ച്ചി: ക​ണ്ണ​മാ​ലി​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ലി​ടി​ച്ച് അ​പ​ക​ടം. എം​എ​സ്‌​സി ക​മ്പ​നി​യു​ടെ ക​പ്പ​ലാ​ണ് ഇ​ടി​ച്ച​ത്. ക​ണ്ണ​മാ​ലി​ക്ക് പ​ടി​ഞ്ഞാ​റ് എ​ട്ട് നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. നി​ര്‍​ത്തി​യി​ട്ട് മീ​ന്‍ പി​ടി​ക്കു​ക​യാ​യി​രു​ന്ന ബോ​ട്ടി​ലേ​ക്ക് ക​പ്പ​ല്‍ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

വ​ള്ള​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. പ​ള്ളി​ത്തൊ​ഴു സ്വ​ദേ​ശി സ്റ്റാ​ലി​ന്‍ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘പ്ര​ത്യാ​ശ’ എ​ന്ന ബോ​ട്ടി​ലാ​ണ് ക​പ്പ​ല്‍ ഇ​ടി​ച്ച​ത്. ക​പ്പ​ലി​നെ​തി​രെ പ​രാ​തി ന​ല്‍​കു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ അ​റി​യി​ച്ചു.

Kerala

തീ​പി​ടി​ച്ച ക​പ്പ​ലി​ന്‍റെ വി​ഡി​ആ​ർ: പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി

കൊ​​​ച്ചി: ബേ​​​പ്പൂ​​​രി​​​നു സ​​​മീ​​​പം പു​​​റം​​​ക​​​ട​​​ലി​​​ല്‍ തീ​​​പി​​​ടി​​​ച്ച ‘വാ​​​ന്‍​ഹാ​​​യ് 503’ ക​​​പ്പ​​​ലി​​​ലെ വോ​​​യേ​​​ജ് ഡാ​​​റ്റാ റെ​​​ക്കോ​​​ഡ​​​റി(​​​വി​​​ഡി​​​ആ​​​ര്‍)​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന പൂ​​​ര്‍​ത്തി​​​യാ​​​യി. ക​​​പ്പ​​​ലി​​​ല്‍ തീ ​​​പി​​​ടി​​​ച്ച നി​​​മി​​​ഷം മു​​​ത​​​ല്‍ ആ​​​ദ്യ​​​ഘ​​​ട്ടം ന​​​ട​​​ത്തി​​​യ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ വി​​​ഡി​​​ആ​​​റി​​​ലു​​​ണ്ട്.

വി​​​ഡി​​​ആ​​​ര്‍ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കും. ഇ​​​തി​​​നു ശേ​​​ഷ​​​മേ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​കൂ. ടി ​​​ആ​​​ന്‍​ഡ് ടി ​​​സാ​​​ല്‍​വേ​​​ജ് അ​​​ധി​​​കൃ​​​ത​​​ര്‍, ക​​​പ്പ​​​ല്‍ ക്യാ​​​പ്റ്റ​​​ന്‍, ക​​​പ്പ​​​ല്‍ ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് വി​​​ഡി​​​ആ​​​ര്‍ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ല​​​ഭ്യ​​​മാ​​​യ വി​​​വ​​​ര​​​ഡ​​​ങ്ങ​​​ള്‍ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് ജ​​​ന​​​റ​​​ല്‍ ഷി​​​പ്പിം​​​ഗി​​​ന് കൈ​​​മാ​​​റി.

ഇ​​​ന്ന​​​ലെ​​​യും ക​​​പ്പ​​​ലി​​​ല്‍ നി​​​ന്നും തീ ​​​ഉ​​​യ​​​ര്‍​ന്നു. എ​​​ന്നാ​​​ല്‍ അ​​​ധി​​​കം വൈ​​​കാ​​​തെ അ​​​ണ​​​ച്ചു. നി​​​ല​​​വി​​​ല്‍ പു​​​ക ഉ​​​യ​​​രു​​​ന്നു​​​ണ്ട്. ക​​​പ്പ​​​ലി​​​ലെ എ​​​ന്‍​ജി​​​ന്‍ ഭാ​​​ഗ​​​ത്തു​​​ള്‍​പ്പെ​​​ടെ വെ​​​ള്ള​​​മു​​​ണ്ട്. തീ​​​യ​​​ണ​​​ക്കാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച വെ​​​ള്ള​​​മാ​​​ണി​​​ത്. ഇ​​​ത് നീ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഡി​​​ജി ഷി​​​പ്പിം​​​ഗ് നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ക​​​പ്പ​​​ലി​​​ലെ ഇ​​​ന്ധ​​​ന​​​നീ​​​ക്ക​​​ത്തി​​​നു​​​ള്ള ക​​​ര്‍​മ​​​പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി. അ​​​തേ​​​സ​​​മ​​​യം കൊ​​​ച്ചി പു​​​റം​​​ക​​​ട​​​ലി​​​ല്‍ മു​​​ങ്ങി​​​യ ലൈ​​​ബീ​​​രി​​​യ​​​ന്‍ ച​​​ര​​​ക്ക് ക​​​പ്പ​​​ല്‍ എം​​​എ​​​സ്‌​​​സി എ​​​ല്‍​സ3 ല്‍ ​​​നി​​​ന്നും ഇ​​​ന്ധ​​​ന​​​നീ​​​ക്കം ഇ​​​തു​​​വ​​​രെ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല. മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യെ തു​​​ട​​​ര്‍​ന്നാ​​​ണി​​​ത്.

Kerala

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ക​പ്പ​ലു​ക​ള്‍ ക​ട​ലി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്കു ഭീ​ഷ​ണി: ഷി​പ്പിം​ഗ് ഡ​യ​റ​ക്‌ട​ര്‍ ജ​ന​റ​ല്‍

കൊ​​​​​ച്ചി: അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍​പ്പെ​​​​​ട്ട ക​​​​​പ്പ​​​​​ലു​​​​​ക​​​​​ള്‍ ക​​​​​ട​​​​​ലി​​​​​ന്‍റെ ആ​​​​​വാ​​​​​സ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യ്ക്ക​​​​​ട​​​​​ക്കം ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി ഷി​​​​​പ്പിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ല്‍ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ല്‍​കി. എം​​​​എ​​​​​സ്‌​​​​സി എ​​​​​ല്‍​സ 3 ക​​​​​പ്പ​​​​​ലി​​​​​ല്‍നി​​​​​ന്ന് ഓ​​​​​യി​​​​​ല്‍ പ​​​​​ട​​​​​രാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്. അ​​​​​ഴീ​​​​​ക്ക​​​​​ൽ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നു സ​​​​മീ​​​​പം അ​​​​​ഗ്‌​​​​​നി​​​​​ക്കി​​​​​ര​​​​​യാ​​​​​യ വാ​​​​​ന്‍ ഹാ​​​​​യ് 503 ക​​​​​പ്പ​​​​​ലി​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​ക​​​​​ളാ​​​​​യ 143 ക​​​​​ണ്ടെ​​​​​യ്‌​​​​​ന​​​​​റു​​​​​ക​​​​​ളു​​​​​ണ്ട്.
എ​​​​​ല്‍​സ 3 ക​​​​​പ്പ​​​​​ലി​​​​​ല്‍ 450 മെ​​​​​ട്രി​​​​​ക് ട​​​​​ണ്‍ ബ​​​​​ങ്ക​​​​​ര്‍ ഓ​​​​​യി​​​​​ലും 367 ട​​​​​ണ്‍ സ​​​​​ള്‍​ഫ​​​​​ര്‍ ഫ്യൂ​​​​​വ​​​​​ല്‍ ഓ​​​​​യി​​​​​ലും 64 ട​​​​​ണ്‍ ഡീ​​​​സ​​​​​ലു​​​​മു​​​​​ണ്ട്. അ​​​​​ഗ്‌​​​​​നി​​​​​ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്ന അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ക്ക​​​​ള​​​​​ട​​​​​ങ്ങി​​​​യ ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളും പ്ലാ​​​​​സ്റ്റി​​​​​ക് ന​​​​​ര്‍​ഡി​​​​​ല്‍​സ് അ​​​​​ട​​​​​ങ്ങു​​​​​ന്ന 70 ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളും ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​ണ്. 13 ക​​​​​ണ്ടെ​​​​​യ്​​​​​ന​​​​​റു​​​​​ക​​​​​ളി​​​​​ല്‍ പ​​​​​രി​​​​​സ്ഥി​​​​​തി​​​​​ക്കു ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ണ്ട്.
ദി​​​​​നം​​​​​പ്ര​​​​​തി യോ​​​​​ഗം ചേ​​​​​ര്‍​ന്നു സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ള്‍ വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട്. തീ​​​​​ര​​​​​ത്ത് അ​​​​​ടി​​​​​യു​​​​​ന്ന ന​​​​​ര്‍​ഡി​​​​​ല്‍​സ് നീ​​​​​ക്കാ​​​​​ന്‍ ത​​​​​ദ്ദേ​​​​​ശ​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യ​​​​​ട​​​​​ക്കം സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ 700 പേ​​​​​രെ നി​​​​​യോ​​​​​ഗി​​​​​ച്ചു. ക​​​​​പ്പ​​​​​ലി​​​​​ല്‍നി​​​​​ന്നു സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ള്‍ മാ​​​​​റ്റാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. തീ​​​​​രം വൃ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന ജോ​​​​​ലി​​​​​ക​​​​​ള്‍​ക്കു മ​​​​​റൈ​​​​​ന്‍ എ​​​​​മ​​​​​ര്‍​ജ​​​​​ൻ​​​​സി റ​​​​​സ്‌​​​​​പോ​​​​​ണ്‍​സ് സ​​​​​ര്‍​വീ​​​​​സ​​​​​സാ​​​​ണ് മേ​​​​​ല്‍​നോ​​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ 16 വ​​​​​രെ 60 ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ള്‍ ക​​​​​ണ്ടെ​​​​​ടു​​​​​ത്ത് തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തേ​​​​​ക്കു നീ​​​​​ക്കി​. തീ​​​​​ര​​​​​ത്ത​​​​​ടി​​​​​ഞ്ഞ ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളി​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ക്ക​​​​​ളി​​​​​ല്ല. അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​ക​​​​​ളാ​​​​​യ 143 ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ള്‍​ക്കു​​​​പു​​​​​റ​​​​​മെ 2000 ട​​​​​ണ്‍ ഹെ​​​​​വി ഫ്യൂ​​​​​വ​​​​​ല്‍ ഓ​​​​​യി​​​​​ലും 240 ട​​​​​ണ്‍ ഡീ​​​​​സ​​​​​ല്‍ ഓ​​​​​യി​​​​​ലും വാ​​​​​ന്‍ ഹാ​​​​​യ് 503 ക​​​​​പ്പ​​​​​ലി​​​​​നു തീ​​​​​പി​​​​​ടി​​​​​ക്കാ​​​​​ന്‍ കാ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ 12ഓ​​​​​ടെ 40 ശ​​​​​ത​​​​​മാ​​​​​നം തീ ​​​​​കു​​​​​റ​​​​​യ്ക്കാ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞി​​​​രു​​​​ന്നു. ക​​​​​പ്പ​​​​​ല്‍ ഒ​​​​​ഴു​​​​​കി നീ​​​​​ങ്ങു​​​​​ന്ന​​​​​ത് ത​​​​​ട​​​​​യാ​​​​​നു​​​​​ള​​​​​ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. എ​​​​​ല്‍​സ 3 ക​​​​​പ്പ​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​ത്തെ​​​​ത്തു​​​​​ട​​​​​ര്‍​ന്ന് 77.08 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ഇ​​​​​ട​​​​​ക്കാ​​​​​ല ക്ലെ​​​​​യിം ഷി​​​​​പ്പിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ലി​​​​​ന് അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സം ന​​​​​ല്‍​കു​​​​​മെ​​​​​ന്ന് സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു.
തൊ​​​​​ഴി​​​​​ല്‍ ന​​​​​ഷ്‌​​​​ട​​​​​പ്പെ​​​​​ട്ട മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍​ക്കു സ​​​​​ഹാ​​​​​യം ന​​​​​ല്‍​കാ​​​​​നാ​​​​​യി 54.93 കോ​​​​​ടി രൂ​​​​​പ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കും. 22.15 കോ​​​​​ടി സ​​​​​ര്‍​ക്കാ​​​​രി​​​​​നു ചെ​​​​​ല​​​​​വാ​​​​​യ തു​​​​​ക​​​​​യാ​​​​​യാ​​​​​ണു ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ക. മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​ൾ അ​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​വ​​​​​ര്‍​ക്ക് ന​​​​ഷ്‌​​​​ട​​​​പ​​​​​രി​​​​​ഹാ​​​​​രം അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​ന്നാ​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് ടി.​​​​​എ​​​​​ന്‍. പ്ര​​​​​താ​​​​​പ​​​​​ന​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ര്‍ ന​​​​​ല്‍​കി​​​​​യ ഹ​​​​ർ​​​​ജി​​​​​യി​​​​​ല്‍ കേ​​​​​ന്ദ്ര​​​​സ​​​​​ര്‍​ക്കാ​​​​​രി​​​​​നു കീ​​​​​ഴി​​​​​ലെ മ​​​​​ര്‍​ക്ക​​​​​ന്‍റൈ​​​​ൽ ​മ​​​​​റൈ​​​​​ന്‍ ഡി​​​​​പ്പാ​​​​​ര്‍​ട്ട്‌​​​​​മെ​​​​​ന്‍റ് ഷി​​​​​പ്പ് സ​​​​​ര്‍​വേ​​​​​യ​​​​​ര്‍ കം ​​​​​ഡി​​​​​ഡി​​​​​ജി ശീ​​​​​തേ​​​​​ഷ് ര​​​​​ഞ്ജ​​​​നാ​​​​ണു ​സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ല്‍​കി​​​​​യ​​​​ത്.

NRI

ഒ​മാ​ന്‍ ക​ട​ലി​ല്‍ ക​പ്പ​ലു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; 24 ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

മ​സ്ക​റ്റ്: യു​എ​ഇ തീ​ര​ത്തോ​ട് അ​ടു​ത്ത് ഒ​മാ​ന്‍ ക​ട​ലി​ല്‍ ക​പ്പ​ലു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​മേ​രി​ക്ക​ൻ എ​ണ്ണ​ക്ക​പ്പ​ലാ​യ ഫ്ര​ണ്ട് ഈ​ഗി​ൾ, ക​രീ​ബി​യ​ൻ രാ​ജ്യ​മാ​യ ആ​ന്‍റി​ഗ ആ​ന്‍റ് ബ​ർ​ഡു​ബ​യു​ടെ കൊ​ടി​യു​ള്ള അ​ഡ​ലി​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ഡ​ലി​ൻ ക​പ്പ​ലി​ൽ നി​ന്ന് 24 ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി യു​എ​ഇ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. യു​എ​ഇ തീ​ര​ത്തി​ന് 24 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ 1.40 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക്രൂ​ഡ് ഓ​യി​ലു​മാ​യി ചൈ​ന​യി​ലെ സൗ​ഷാ​ൻ തു​റ​മു​ഖ​ത്തേ​ക്ക് അ​തി​വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഫ്ര​ണ്ട് ഈ​ഗി​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

Latest News

Corehub Up