x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ൽ ക​പ്പ​ലി​ന് തീ​പി​ടി​ച്ചു; അ​പ​ക​ടം സ്വ​കാ​ര്യ യാ​ർ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ


Published: June 22, 2026 08:28 AM IST | Updated: June 22, 2026 08:39 AM IST

കൊ​ച്ചി: കൊ​ച്ചി​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന ക​പ്പ​ലി​ന് തീ​പി​ടി​ച്ചു. വൈ​പ്പി​നി​ൻ കാ​ള​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​പ്പ​ല്‍ യാ​ര്‍​ഡി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ ​പി​ടി​ക്കു​ന്ന സ​മ​യ​ത്ത് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ജീ​വ​ന​ക്കാ​ർ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ക​പ്പ​ലി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തു നി​ന്നും തീ ​ഉ​യ​ർ​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും ഫ​യ​ർ യൂ​ണി​റ്റു​ക​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

യാ​ർ​ഡി​ന്‍റെ മ​റു​ഭാ​ഗ​ത്തേ​ക്ക് ക​ട​ക്കാ​നാ​കാ​ത്ത​തി​നാ​ൽ ഒ​രു ഭാ​ഗ​ത്ത് നി​ന്ന് മാ​ത്ര​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. സ​മീ​പ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ത്തി​ച്ച നി​ര​വ​ധി ബോ​ട്ടു​ക​ളും ക​പ്പ​ലു​ക​ളും ഉ​ള്ള​തി​നാ​ല്‍ തീ ​അ​ണ​യ്ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ഫ​യ​ര്‍ ഫോ​ഴ്‌​സ്.

Tags : Ship catches fire Kochi

Recent News

Corehub Up