ഗുരുവായൂർ: സാംസ്കാരിക ജീവകാരുണ്യസംഘടനയായ ദൃശ്യ ഗുരുവായൂരിന്റെ പ്രേംനസീർ സ്മൃതിപുരസ്കാരം (25,000 രൂപ) സിനിമാ സംവിധായകൻ ഹരിഹരനും ദക്ഷിണാമൂർത്തി സ്മൃതിപുരസ്കാരം (10,000 രൂപ) സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണനും സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 26നു വൈകുന്നേരം അഞ്ചിന് നഗരസഭാ ടൗണ്‍ഹാളിൽ നടക്കുന്ന ജീവനം നാലാംഘട്ടം ഉദ്ഘാടനച്ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പുരസ്കാരം സമ്മാനിക്കും.
രോഗികൾക്കു സൗജന്യമായി ഉപയോഗിക്കുന്നതിന് ആറ് ഓക്സിജൻ കോണ്സട്രേറ്ററുകളുടെ ലോഞ്ചിംഗും നടക്കും. 10 രോഗികൾക്കു ചികിത്സാധനസഹായവും നൽകും. നടിമാരായ വിധുബാല, ശ്രീലത നന്പൂതിരി എന്നിവർ പങ്കെടുക്കും. നസീർസിനിമയിലെ ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനമേള ഉണ്ടാകുമെന്നും അറിയിച്ചു.
Tags : Award Hariharan T.S. Radhakrishnan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash