വി.ജി. വിദ്യ
കോട്ടയം: കൈയിലെ കൊഴുപ്പു നീക്കാൻ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ വീട്ടമ്മ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനിയായ വി.ജി. വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വീട്ടമ്മയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ക്ലിനിക്കിലെ ചികിത്സാപിഴവാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. ഇതുസംബന്ധിച്ച് ക്ലിനിക്കിനെതിരേ തിരുവല്ല പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
ചങ്ങനാശേരി-തിരുവല്ല റോഡിൽ ളായിക്കാട് പ്രവർത്തിക്കുന്ന സ്വകാര്യ വെൽനസ് ക്ലിനിക്കിലാണ് വീട്ടമ്മ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ചികിത്സയ്ക്കെത്തിയത്. എന്നാൽ ചികിത്സയ്ക്കിടെ വീട്ടമ്മയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായി. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.
അതേസമയം ഹൃദയാഘാതം ഉണ്ടായത് ചികിത്സാ പിഴവ് മൂലമല്ലെന്നും പൊലിസ് പരിശോധനയിൽ വീഴ്ച കണ്ടെ ത്തിയിട്ടില്ലന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.
Tags : HousewifeDies HeartAttack Fatremoval Treatment PrivateClinic Vidhya Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash