x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ​വേ​ട്ട​യി​ൽ കു​തി​ച്ച് ചൈ​ന; ഒ​രൊ​റ്റ സ്വ​ർ​ണ​വു​മാ​യി ഇ​ന്ത്യ എ​ട്ടാ​മ​ത്! 

ഓൺലൈൻ ഡെസ്ക്
Published: September 23, 2026 01:32 AM IST | Updated: September 23, 2026 01:32 AM IST

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് സ്വർണം നേടിയ ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഗുണാലൻ കമാലിനിയും

ടോ​ക്കി​യോ: ഐ​ച്ചി-​നാ​ഗോ​യ ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ആ​ധി​പ​ത്യം തു​ട​ർ​ന്ന് ചൈ​ന. 32 സ്വ​ർ​ണ​വും 13 വെ​ള്ളി​യും 8 വെ​ങ്ക​ല​വു​മ​ട​ക്കം ആ​കെ 53 മെ​ഡ​ലു​ക​ളു​മാ​യി ചൈ​ന​യാ​ണ് പ​ട്ടി​ക​യി​ൽ ബ​ഹു​ദൂ​രം മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. 11 സ്വ​ർ​ണ​വും 16 വെ​ള്ളി​യും 19 വെ​ങ്ക​ല​വു​മ​ട​ക്കം 46 മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ൻ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

അ​തേ​സ​മ​യം, ഒ​രൊ​റ്റ സ്വ​ർ​ണ​വും നാ​ല് വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ ഏ​ഴ് മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ എ​ട്ടാം സ്ഥാ​ന​ത്താ​ണ് നി​ൽ​ക്കു​ന്ന​ത്.ആ​റ് സ്വ​ർ​ണം വീ​തം നേ​ടി ദ​ക്ഷി​ണ കൊ​റി​യ മൂ​ന്നാ​മ​തും ക​സാ​ഖി​സ്ഥാ​ൻ നാ​ലാ​മ​തും നി​ല​യു​റ​പ്പി​ച്ച​പ്പോ​ൾ നാ​ല് സ്വ​ർ​ണ​വു​മാ​യി താ​യ്‌​ല​ൻ​ഡ് അ​ഞ്ചാം സ്ഥാ​ന​ത്തു​മു​ണ്ട്. ഹോ​ങ്കോം​ഗ് (മൂ​ന്ന് സ്വ​ർ​ണം), ത​ജി​ക്കി​സ്ഥാ​ൻ (ര​ണ്ട് സ്വ​ർ​ണം) എ​ന്നി​വ​രാ​ണ് ആ​റും ഏ​ഴും സ്ഥാ​ന​ങ്ങ​ളി​ൽ.

ഇ​ന്ത്യ​ക്ക് തൊ​ട്ടു​പി​ന്നി​ലാ​യി ഒ​രു സ്വ​ർ​ണം വീ​ത​മു​ള്ള ഉ​സ്‌​ബെ​ക്കി​സ്ഥാ​ൻ ഒ​ൻ​പ​താ​മ​തും ചൈ​നീ​സ് താ​യ്‌​പേ​യ് പ​ത്താ​മ​തു​മു​ണ്ട്. വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മെ​ഡ​ലു​ക​ൾ നേ​ടി ഇ​ന്ത്യ പ​ട്ടി​ക​യി​ൽ മു​ന്നേ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.


Tags : Asian Games 2026 Aichi-Nagoya Medal Tally China Lead India Rank 8 Japan South Korea.

Recent News

Corehub Up