x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആന്ധ്രയിൽ ആശുപത്രിയിൽ തീപിടിത്തം; മൂന്നു നവജാത ശിശുക്കൾ മരിച്ചു

വെബ്ഡെസ്ക്
Published: September 23, 2026 12:55 AM IST | Updated: September 23, 2026 12:56 AM IST

തീപിടിത്തമുണ്ടായ ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​ക്ക​​​​ളു​​​​ടെ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തിലെ മുറി.

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ആ​​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​​ൽ അ​​​ദി​​​ലാ​​​ബാ​​​ദി​​​ലെ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ മൂ​​​​ന്നു ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​ക്ക​​​​ൾ മ​​​​രി​​​​ച്ചു.

രാ​​​​ജീ​​​​വ് ഗാ​​​​ന്ധി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സിലെ(​​​​റിം​​​​സ്)​​​​ ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​ക്ക​​​​ളു​​​​ടെ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​ർ​​​​ധരാ​​​​ത്രി​​​​യോ​​​​ടെ തീ​​​​പി​​​​ടിത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​വി​​​​ടെ 27 ശി​​​​ശു​​​​ക്ക​​​​ൾ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വ​​​​ള​​​​ർ​​​​ച്ച പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ൽ പ​​​​രി​​​​ച​​​​ര​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന കു​​​​ഞ്ഞ് സ്ഥ​​​​ല​​​​ത്തു​​​​വ​​​​ച്ചു​​​​ത​​​​ന്നെ മ​​​​രി​​​​ച്ചു.

ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണം ഇ​​​​ന്ന​​​​ലെ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. മ​​​​റ്റു​​​​ള്ള​​​​വ​​​​രെ വി​​​​വി​​​​ധ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​യും നാ​​​​ലു ​പേ​​​​ർ ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി മെ​​​​ച്ച​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

എ​​​​സി​​​​യി​​​​ലു​​​​ണ്ടാ​​​​യ ഷോ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ടാണ് തീപിടി ക്കാൻ കാരണമെന്നാണു വി​​​​വ​​​​രം. വി​​​​ശ​​​​ദ​​​​ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ മാ​​​​ത്ര​​​​മേ വ്യ​​​​ക്ത​​​​മാ​​​​കൂ​​​​വെ​​​​ന്ന് അ​​​​ഗ്നി​​​​ര​​​​ക്ഷാ​​​​സേ​​​​ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഖേ​​​​ദം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ തെ​​​​ലു​​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി രേ​​​​വ​​​​ന്ത് റെ​​​​ഡ്ഢി, ചി​​​​കി​​​ത്സ​​​​യി​​​​ലു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു മി​​​​ക​​​​ച്ച ചി​​​​കി​​​​ത്സ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ട നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി.

Tags : Fire AndhraHospital Newborns Die Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up