x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രജത ജൂബിലി നിറവില്‍ പാലാ സെന്‍റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആൻഡ് ടെക്‌നോളജി

വെബ്ഡെസ്ക്
Published: September 22, 2026 11:23 PM IST | Updated: September 22, 2026 11:23 PM IST

പാ​ലാ: സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഫ് എ​ന്‍ജിനി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി 25-ാം വാ​ര്‍ഷി​ക​ത്തി​ന്‍റെ തി​ള​ക്ക​ത്തി​ൽ.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ള​ജി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്.​ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ് ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും.

സ്ഥാ​പ​ക ര​ക്ഷാ​ധി​കാ​രി​യും പാ​ലാ രൂ​പ​ത ബി​ഷ​പ് എ​മെ​രി​റ്റ​സു​മാ​യ മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

എംഎൽഎമാരായ മാ​ണി സി. ​കാ​പ്പ​ൻ, എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ച​ട​ങ്ങി​ന് കോ​ള​ജ് ചെ​യ​ര്‍മാ​ന്‍ മോ​ണ്‍. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍ സ്വാ​ഗ​ത​വും പ്രി​ന്‍സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​വി.പി. ​ദേ​വ​സ്യ കൃ​ത​ജ്ഞ​ത​യും പ​റ​യും. കോ​ള​ജി​ന്‍റെ മു​ന്‍കാ​ല ചെ​യ​ര്‍മാ​ന്‍മാ​ര്‍, പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍, വൈ​ദി​ക​ര്‍, സി​സ്റ്റ​ര്‍മാ​ര്‍, രാ​ഷ്‌ട്രീ​യ​രം​ഗ​ത്തെ പ്ര​മു​ഖ​ര്‍, അ​ക്കാ​ദ​മി​ക​വി​ദ​ഗ്ധ​ന്മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​നാ​യി​രി​ക്കും. കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ജ​യിം​സ് ജോ​ണ്‍ മം​ഗ​ല​ത്ത്, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വി.പി. ​ദേ​വ​സ്യ, ജൂ​ബി​ലി പ്രോ​ഗ്രാം ജ​ന​റ​ല്‍ കോ​-ഓര്‍ഡി​നേ​റ്റ​ര്‍ ഡോ. ​പി.പി. ​ജോ​ബി, മീ​ഡി​യ ആ​ന്‍ഡ് പ​ബ്ലി​സി​റ്റി കോ-​ഓര്‍ഡി​നേ​റ്റ​ര്‍ ഡോ. ​ജി​നു ആ​ന്‍ ജോ​ര്‍ജ്, കോ​ള​ജ് പിആ​ര്‍ ഡോ. ​നേ​വി ജോ​ര്‍ജ് എ​ന്നി​വ​ര്‍ വാർത്താസ​മ്മേ​ള​ന​ത്തി​ല്‍ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

കാ​ല്‍ നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യം പേ​റു​ന്ന കാ​മ്പ​സ് അ​ക്കാ​ദ​മി​ക മി​ക​വ്, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, മി​ക​ച്ച പ്ലേ​സ്‌​മെ​ന്‍റ് എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ മു​ന്‍നി​ര എ​ന്‍ജ​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ലൊ​ന്നാ​യി മാ​റി​യി​രി​ക്കു​ന്നു.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ കാ​ലി​ക​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ണ്ട് വൈ​വി​ധ്യ​മാ​ര്‍ന്ന കോ​ഴ്‌​സു​ക​ളാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ 11 വ്യ​ത്യ​സ്ത പ്രോ​ഗ്രാ​മു​ക​ള്‍ കാ​മ്പ​സി​ല്‍ ല​ഭ്യ​മാ​ണ്. ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് ആ​ന്‍ഡ് ഡാ​റ്റ സ​യ​ന്‍സ്, സി​വി​ല്‍ എ​ന്‍ജിനി​യ​റിം​ഗ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് എ​ന്‍ജിനി​യ​റി​ഗ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് എ​ന്‍ജി​നി​യ​റിം​ഗ് (ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ്), കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് എ​ന്‍ജി​നി​യ​റിം​ഗ് (സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി), ഇ​ല​ക്‌ട്രി​ക്ക​ല്‍ ആ​ന്‍ഡ് ഇ​ല​ക്‌ട്രോ​ണി​ക്‌​സ് എ​ന്‍ജി​നി​യ​റിം​ഗ്. ഇ​ല​ക്‌ട്രോ​ണി​ക്‌​സ് ആ​ന്‍ഡ് കം​പ്യൂ​ട്ട​ര്‍ എ​ന്‍ജിനിയ​റിം​ഗ്, ഇ​ല​ക്‌ട്രോ​ണി​ക്‌​സ് ആ​ന്‍ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍ജിനി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍ജിനി​യ​റിം​ഗ്, വ​ര്‍ക്കിം​ഗ് പ്രഫ​ഷ​ണ​ലു​ക​ള്‍ക്ക് വേ​ണ്ടി ഇ​ല​ക്‌ട്രി​ക്ക​ല്‍ ആ​ന്‍ഡ് ഇ​ല​ക്‌ട്രോ​ണി​ക്‌​സ് എ​ന്‍ജി​നി​യ​റിം​ഗ് എ​ന്നി​വ​യു​ള്‍പ്പടെ 10 ബ്രാ​ഞ്ചു​ക​ളി​ലാ​യി മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം ന​ല്‍കു​ന്ന ബി​ടെ​ക് പ്രോ​ഗ്രാ​മു​ക​ളും അ​ഡ്വാ​ന്‍സ്ഡ് മാ​നു​ഫാ​ക്ച​റിം​ഗ് ആ​ന്‍ഡ് പ്രൊ​ഡ​ക‌്ഷ​ന്‍ മാ​നേ​ജ്മെ​ന്‍റ് , കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് എ​ന്‍ജി​നി​യ​റിം​ഗ്, സ്ട്ര​ക്ച​റ​ല്‍ എ​ന്‍ജ​ിനി​യ​റിം​ഗ് ആ​ന്‌ഡ് ക​ണ്‍സ്ട്ര​ക്‌ഷ​ന്‍ മാ​നേ​ജ്മെ​ന്‍റ്, വി​എ​ല്‍എ​സ്‌​ഐ ആ​ന്‍ഡ് എം​ബ​ഡ​ഡ് സി​സ്റ്റം​സ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് എ​ന്‍ജ​നിയ​റിം​ഗ് എ​ന്നീ എം ​ടെ​ക്ക് പ്രോ​ഗ്രാ​മു​ക​ളു​മു​ണ്ട്.

K-Rail Survey

ഇ​ന്ത്യ​യി​ല്‍ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന വി​ദ്യാ​ഭ്യാ​സസ്ഥാ​പ​നം

ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഫ് എ​ന്‍ജിനി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഇ​ന്ത്യ​യി​ല്‍ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ്. ഏ​ഴു ഡി​പ്പാ​ര്‍ട്ട്മെ​ന്‍റു​ക​ളി​ല്‍ പി​എ​ച്ച്ഡി നേ​ടാ​നു​ള്ള സൗ​ക​ര്യം കോ​ള​ജി​നു​ണ്ട്.

ആ​ദ്യ​ത്തെ അ​വ​സ​ര​ത്തി​ല്‍ ത​ന്നെ എ ​ഗ്രേ​ഡ് നേ​ടാ​നും എ​ന്‍ബിഎ അ​ക്ര​ഡി​റ്റേ​ഷ​ന്‍ നേ​ടാ​നും വി​വി​ധ കാ​ര്യ​ങ്ങ​ളി​ല്‍ ഐഎ​സ് ഒ ​അം​ഗീ​കാരം നേ​ടാ​നും സാ​ധി​ച്ചു. ഗ്രീ​ന്‍-​ക്ലീ​ന്‍ കാ​മ്പ​സാ​ണ് മ​റ്റൊ​രു ആ​ക​ര്‍ഷ​ണം. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ അം​ഗീ​കാ​രം നേ​ടാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്.

മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ (ചെ​യ​ര്‍മാ​ന്‍ എ​സ്ജെസിഇടി പാ​ലാ)

K-Rail Survey

കാ​മ്പ​സ് പ്ലേ​സ്‌​മെ​ന്‍റി​ല്‍ റി​ക്കാ​ർ​ഡ്

വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​രി​യ​ര്‍ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ല്‍ സ്ഥാ​പ​നം പ്രത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു. ക​ഴി​ഞ്ഞ നി​ര​വ​ധി വ​ര്‍ഷ​ങ്ങ​ളാ​യി കാ​മ്പ​സ് പ്ലേ​സ്‌​മെ​ന്‍റി​ല്‍ വ​ള​രെ മി​ക​ച്ച റി​ക്കാ​ര്‍ഡാ​ണ് കോ​ള​ജ് നി​ല​നി​ര്‍ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യു പ്ര​മു​ഖ ക​മ്പ​നി​ക​ളി​ല്‍ ഉ​ന്ന​ത ജോ​ലി​ക​ള്‍ നേ​ടാ​ന്‍ വി​ദ്യാ​ര്‍ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന പ്ലേ​സ്‌​മെ​ന്‍റ് സെ​ല്‍ കോ​ള​ജി​ന്‍റെ അ​ഭി​മാ​ന​മാ​ണ്.

വി.​പി.​ ദേ​വ​സ്യ (പ്രി​ന്‍സി​പ്പ​ല്‍)

Tags : StJosephsCollege Pala SilverJubilee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up