കുഴഞ്ഞുവീണ പ്രശാന്തിനെ സഹപ്രവർത്തകർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കാക്കനാട്: സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റിയ ജീവനക്കാരൻ കളക്ടറേറ്റിൽ കുഴഞ്ഞുവീണു. എറണാകുളം സിവിൽ സ്റ്റേഷനിലെ പിഡബ്ല്യുഡി ക്വാളിറ്റി കൺട്രോൾ ഓഫിസ് അറ്റൻഡർ കെ.പി. പ്രശാന്ത് കുമാറാണു കുഴഞ്ഞുവീണത്. ചേർത്തല സ്വദേശിയായ പ്രശാന്തിനെ കോതമംഗലത്തേക്കാണു സ്ഥലംമാറ്റിയത്.
ഒന്നര വർഷം മുമ്പാണ് പ്രശാന്ത് കളക്ടറേറ്റിലെ പൊതുമരാമത്ത് ക്വാളിറ്റി കൺട്രോൾ ഓഫിസിൽ ജോലിയിൽ പ്രവേശിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന മകനുണ്ട്. ചേർത്തലയിൽനിന്ന് ഏറെദൂരമുള്ള കോതമംഗലത്തേക്കുള്ള യാത്ര ദുരിതമാകുമെന്ന് പ്രശാന്ത് പറഞ്ഞു.
മൂന്നു വർഷം തികയാത്ത സാഹചര്യത്തിൽ പകരക്കാരൻ എത്തും മുമ്പേ പ്രശാന്തിന് അധികൃതർ റിലീവ് ലെറ്ററും നൽകിയതായി ജീവനക്കാർ ആരോപിച്ചു. സംഭവത്തെത്തുടർന്ന് ജീവനക്കാർ എക്സിക്യൂട്ടീവ് എൻജിനിയർ കെ.എം. സജീലയുടെ ഓഫിസിലെത്തി പ്രതിഷേധിച്ചു.
Tags : Employee Collapsed Collectorate Transfer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash