തിരുവല്ല: ഓണാഘോഷത്തോടനുബന്ധിച്ച് തിരുവല്ല ജോളി സിൽക്സ് നടത്തിയ ഹാപ്പി ജോളി ഓണം ഓഫറിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓഗസ്റ്റ് മൂന്നുമുതൽ 30 വരെ നടത്തിയ ഓഫറിൽ വിജയികളായവർക്കാണ് സമ്മാനങ്ങൾ നൽകിയത്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ കവിയൂർ ശിവപ്രസാദ്, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, ജോളി സിൽക്സ് മാനേജർ ജെൻസൻ ജോർജ്, ജോയ്ആലുക്കാസ് ജ്വല്ലറി മാനേജർ സിജോ ജോസഫ്, മറ്റു വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജോളി സിൽക്സ് ലക്കി ഡ്രോ വിജയികൾക്ക് സമ്മാനങ്ങൾ നൽകി
കോട്ടയം: ഓണത്തോടനുബന്ധിച്ച് കോട്ടയം ജോളി സിൽക്സ് നടത്തിയ ലക്കി ഡ്രോയിലെ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.
ഓഗസ്റ്റ് മൂന്നു മുതൽ 30 വരെ നടത്തിയ ഓഫറിൽ വിജയികളായവർക്കാണ് കോട്ടയം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ബിൻസി സെബാസ്റ്റ്യൻ സമ്മാനങ്ങൾ നൽകിയത്. ജോളി സിൽക്സ് റീജണൽ മാനേജർ എം.ജെ. മഹേഷ്, കോട്ടയം മാൾ മാനേജർ റോബിൻ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags : JollySilks Prizes Winners HappyJollyOnam Contest Business