മൈക്കല്‍ കാരിക്ക്
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുടെ മുഖ്യപരിശീലകന്‍ മൈക്കല്‍ കാരിക്ക് വിഷമവൃത്തത്തില്‍.
2026-27 സീസണിലെ 10-ാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4-4ന് ആസ്റ്റണ്‍ വില്ലയുമായി സമനിലയില്‍ പിരിഞ്ഞു. സ്റ്റോപ്പേജ് ടൈമിലെ ഇരട്ടഗോളിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വിയില്‍നിന്നു രക്ഷപ്പെട്ടത്.
ആദ്യ നാലു മിനിറ്റിനുള്ളില്‍ ആസ്റ്റണ്‍ വില്ല 2-0ന്റെ ലീഡ് നേടി. അലിസണ് (ആദ്യ മിനിറ്റ്), നിക്കോളാസ് ജാക്സണ് (4-ാം മിനിറ്റ്) എന്നിവരായിരുന്നു ഗോള്‍ നേട്ടക്കാര്‍. ബ്രൂണോ ഫെര്‍ണാണ്ടസ് (16, പെനാല്‍റ്റി), യൂറി ടെലെമാന്‍സ് (44-ാം മിനിറ്റ്) എന്നിവരിലൂടെ യുണൈറ്റഡ് സമനിലയില്‍. ജോണ്‍ മക്ഗിന്‍ (48, പെനാല്‍റ്റി), ലിയോണ്‍ ഗോരെറ്റ്സ്ക (53-ാം മിനിറ്റ്) എന്നിവര്‍ ആസ്റ്റണ്‍ വില്ലയ്ക്ക് 4-2ന്റെ ലീഡ് നല്കി. ജോശ്വ സിര്‍ക്സീ (90+2-ാം മിനിറ്റ്), പാട്രിക് ഡോര്‍ഗു (90+6-ാം മിനിറ്റ്) എന്നിവര്‍ യുണൈറ്റഡിനെ 4-4ല്‍ എത്തിച്ചു.
പത്തു മത്സരങ്ങളില്‍നിന്ന് ഒരു ജയം, അഞ്ചു സമനില, നാലു തോല്‍വി എന്നിങ്ങനെയുള്ള പ്രകടനത്തോടെ എട്ടു പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 18-ാം സ്ഥാനത്താണ്. 20 ടീം പങ്കെടുക്കുന്ന ലീഗിലെ അവസാന മൂന്നു സ്ഥാനക്കാര്‍ റെലഗേഷന് സോണുകാരാണ് (തരംതാഴ്ത്തല്‍). 1986ല്‍ ആയിരുന്നു ഇതിനു മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റെലഗേഷനില്‍ ഉള്‍പ്പെട്ടത്. അതായത്, 40 വര്‍ഷത്തിനുശേഷം.
മറ്റൊരു മത്സരത്തില്‍ ചെല്‍സി എഫ്സി എവേ ഗ്രൗണ്ടില്‍ സണ്ടര്ലന്ഡിനോടു തോല്‍വി വഴങ്ങി.
Tags : English Premier League Manchester United FC Coach Difficult situation Sports