x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ക്പി​റ്റ് 2027: വ​രു​ന്നൂ; ആ​ഗോ​ള വ്യോ​മ​യാ​ന ജി​സി​സി ഉ​ച്ച​കോ​ടി

വെബ്ഡെസ്ക്
Published: November 9, 2026 10:52 PM IST | Updated: November 9, 2026 10:52 PM IST

കോ​​​ക്പി​​​റ്റ് 2027 ഗ്ലോ​​​ബ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ ജി​​​സി​​​സി ലീ​​​ഡ​​​ർ​​​ഷി​​​പ്പ് ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ലോ​​​ഗോ​​​യും വെ​​​ബ്‌​​​സൈ​​​റ്റും മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​

കൊ​​​ച്ചി: ആ​​​ഗോ​​​ള രം​​​ഗ​​​ത്തെ മു​​​ൻ​​​നി​​​ര വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഗ്ലോ​​​ബ​​​ൽ കേ​​​പ്പ​​​ബി​​​ലി​​​റ്റി സെ​​​ന്‍റ​​​റു​​​ക​​​ളെ (ജി​​​സി​​​സി) ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കോ​​​ക്പി​​​റ്റ് 2027: ഗ്ലോ​​​ബ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ ജി​​​സി​​​സി ലീ​​​ഡ​​​ർ​​​ഷി​​​പ്പ് ഉ​​​ച്ച​​​കോ​​​ടി​​​ക്ക് ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി. 2027 ജ​​​നു​​​വ​​​രി 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ച്ചി ബോ​​​ൾ​​​ഗാ​​​ട്ടി ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്തി​​​ലാ​​​ണ് ഉ​​​ച്ച​​​കോ​​​ടി.

വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​ക​​​ളു​​​ടെ വ​​​രും​​​ത​​​ല​​​മു​​​റ നി​​​ർ​​​മി​​​തബു​​​ദ്ധി (എ​​​ഐ), ഡാ​​​റ്റ, പ്രൊ​​​ഡ​​​ക്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഡി​​​ജി​​​റ്റ​​​ൽ ഹ​​​ബു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ കൊ​​​ച്ചി തി​​​ക​​​ച്ചും അ​​​നു​​​യോ​​​ജ്യ​​​മാ​​​ണെ​​​ന്ന് ആ​​​ഗോ​​​ളത​​​ല​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ, ഇ​​​ന്ത്യ, ഏ​​​ഷ്യാ പ​​​സ​​​ഫി​​​ക്, യൂ​​​റോ​​​പ്പ്, അ​​​മേ​​​രി​​​ക്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ 25-ല​​​ധി​​​കം പ്ര​​​മു​​​ഖ വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള സി​​​ഇ​​​ഒ​​​മാ​​​ർ, സി​​​ഐ​​​ഒ​​​മാ​​​ർ, സി​​​ടി​​​ഒ​​​മാ​​​ർ, സി​​​ഡി​​​ഒ​​​മാ​​​ർ, ഗ്ലോ​​​ബ​​​ൽ ഡെ​​​ലി​​​വ​​​റി മേ​​​ധാ​​​വി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാ​​​നാ​​​ണു ശ്ര​​​മം.

വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ത​​​ന്ത്ര​​​പ്ര​​​ധാ​​​ന സാ​​​ങ്കേ​​​തി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി ജി​​​സി​​​സി​​​ക​​​ളെ മാ​​​റ്റു​​​ക​​​യെ​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം ഫ്ലൈ​​​റ്റ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ്, മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ്, പേ​​​ഴ്സ​​​ണ​​​ലൈ​​​സ്ഡ് റീ​​​ട്ടെ​​​യ്‌​​​ലിം​​​ഗ്, ക​​​ണ​​​ക്റ്റ​​​ഡ് ക്യാ​​​ബി​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ എ​​​ഐ വി​​​നി​​​യോ​​​ഗം തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ച്ച​​​കോ​​​ടി ച​​​ർ​​​ച്ച ചെ​​​യ്യും.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൂ​​​ർ​​​ണ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടും പി​​​ന്തു​​​ണ​​​യോ​​​ടും കൂ​​​ടി​​​യാ​​​ണ് ഉ​​​ച്ച​​​കോ​​​ടി. ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു പു​​​റ​​​മേ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​ത് പ്ര​​​കൃ​​​തി​​​ഭം​​​ഗി ആ​​​സ്വ​​​ദി​​​ക്കാ​​​ൻ ഹൗ​​​സ്ബോ​​​ട്ട് നെ​​​റ്റ്‌​​​വ​​​ർ​​​ക്കിം​​​ഗ് യാ​​​ത്ര​​​ക​​​ളും സാം​​​സ്കാ​​​രി​​​ക വി​​​രു​​​ന്നു​​​ക​​​ളും അ​​​തി​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

കൊ​​​ച്ചി ലെ-​​​മെ​​​റി​​​ഡി​​​യ​​​നി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ലോ​​​ഗോ​​​യും വെ​​​ബ്‌​​​സൈ​​​റ്റും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​ൻ​​​ഫോ ​​​പാ​​​ര്‍​ക്ക് സി​​​ഇ​​​ഒ സു​​​ശാ​​​ന്ത് കു​​​റു​​​ന്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

മേ​​​ലേ മേ​​​ലേ... കൊ​​​ച്ചി

വ​​​ൻ​​​കി​​​ട മെ​​​ട്രോ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഉ​​​യ​​​ർ​​​ന്ന വ​​​ള​​​ർ​​​ച്ചാ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള കൊ​​​ച്ചി പോ​​​ലു​​​ള്ള ടി​​​യ​​​ർ 2 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​മ്പ​​​നി​​​ക​​​ൾ മാ​​​റു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ഗ്ലോ​​​ബ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ ജി​​​സി​​​സി ലീ​​​ഡ​​​ർ​​​ഷി​​​പ്പ് ഉ​​​ച്ച​​​കോ​​​ടി​​​ക്കു വാ​​​ണി​​​ജ്യ​​​ന​​​ഗ​​​രം വേ​​​ദി​​​യാ​​​കു​​​ന്ന​​​ത്.

കൊ​​​ച്ചി​​​യു​​​ടെ മി​​​ക​​​ച്ച എ​​​യ​​​ര്‍ ക​​​ണ​​​ക്‌ടിവി​​​റ്റി​​​യും സി​​​യാ​​​ൽ എ​​​യ​​​റോ​​​സി​​​റ്റി, എം​​​ആ​​​ർ​​​ഒ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് പു​​​റ​​​മെ, എ​​​യ​​​ർ ഇ​​​ന്ത്യ, ഐ​​​ബി​​​എ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ, വെ​​​ർ​​​ട്ടെ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ ഏ​​​വി​​​യേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി ക​​​മ്പ​​​നി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​വും കൊ​​​ച്ചി​​​യു​​​ടെ മു​​​ത​​​ല്‍​ക്കൂ​​​ട്ടാ​​​ണ്. 2031-ഓ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് 150 ജി​​​സി​​​സി​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യാ​​​ണ് സം​​​സ്ഥാ​​​നം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

 

Tags : Global Aviation GCC Summit Grand Hyatt summit Kochi AI Data Product Management Business

Recent News

Corehub Up