x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​ണ്ണ​​പ്പി​​ണ്ണാ​​ക്കി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യി​​ൽ ഇ​​ടി​​വ്

വെബ്ഡെസ്ക്
Published: November 9, 2026 10:59 PM IST | Updated: November 9, 2026 10:59 PM IST

പ്രതീകാത്മക ചിത്രം

മും​​ബൈ: ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള എ​​ണ്ണ​​പ്പി​​ണ്ണാ​​ക്കി​​ന്‍റെ (പ്ര​​ധാ​​ന​​മാ​​യും മൃ​​ഗ​​തീ​​റ്റ​​) ക​​യ​​റ്റു​​മ​​തി ന​​ട​​പ്പ് സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ഏ​​പ്രി​​ൽ-​​ഓ​​ഗ​​സ്റ്റ് കാ​​ല​​യ​​ള​​വി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 28.51 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 12.82 ല​​ക്ഷം ട​​ണ്ണാ​​യി കു​​റ​​ഞ്ഞു.

ബ്ര​​സീ​​ൽ, അ​​ർ​​ജ​​ന്‍റീ​​ന തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് എ​​ണ്ണ​​പ്പി​​ണ്ണാ​​ക്ക് ല​​ഭ്യ​​മാ​​യ​​ത് അ​​ന്താ​​രാ​​ഷ്‌ട്ര വി​​പ​​ണി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ശേ​​ഷി​​യെ ബാ​​ധി​​ച്ചു. സോ​​യാ​​ബീ​​ൻ പി​​ണ്ണാ​​ക്കി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യി​​ലു​​ണ്ടാ​​യ ക​​ന​​ത്ത ഇ​​ടി​​വാ​​ണ് പ്ര​​ധാ​​ന​​മാ​​യും ബാ​​ധി​​ച്ച​​തെ​​ന്ന് വ്യ​​വ​​സാ​​യ സം​​ഘ​​ട​​ന​​യാ​​യ സോ​​ൾ​​വെ​​ന്‍റ് എ​​ക്സ്ട്രാ​​ക്റ്റേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​സ്ഇ​​എ) അ​​റി​​യി​​ച്ചു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ ​​കാ​​ല​​യ​​ള​​വി​​ൽ 17.93 ല​​ക്ഷം ട​​ണ്ണി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യാ​​ണ് ന​​ട​​ന്ന​​തെ​​ന്ന് എ​​സ്ഇ​​എ വ്യ​​ക്ത​​മാ​​ക്കി. 2025-26 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ആ​​കെ 37.68 ല​​ക്ഷം ട​​ണ്‍ പി​​ണ്ണാ​​ക്കി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യാ​​ണു ന​​ട​​ന്ന​​ത്. സോ​​യാ​​ബീ​​ൻ പി​​ണ്ണാ​​ക്കി​​ന്‍റെ ക​​യ​​റ്റു​​മ​​തി ഏ​​പ്രി​​ൽ-​​ഓ​​ഗ​​സ്റ്റ് കാ​​ല​​യ​​ള​​വി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 73 ശ​​ത​​മാ​​നം ഇ​​ടി​​വോ​​ടെ 2.05 ല​​ക്ഷം ട​​ണ്ണി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ​​ കാ​​ല​​യ​​ള​​വി​​ൽ 7.57 ല​​ക്ഷം ട​​ണ്ണി​​ന്‍റെ ക​​യ​​റ്റു​​മ​​തി ന​​ട​​ന്ന സ്ഥാ​​ന​​ത്താ​​ണ് ഈ ​​വ​​ലി​​യ കു​​റ​​വു​​ണ്ടാ​​യ​​ത്.

ഏ​​പ്രി​​ൽ-​​ഓ​​ഗ​​സ്റ്റ് കാ​​ല​​യ​​ള​​വി​​ൽ അ​​ന്താ​​രാ​​ഷ് ട്ര​​വി​​പ​​ണി​​യി​​ൽ ഇ​​ന്ത്യ​​ൻ സോ​​യാ​​ബീ​​ൻ പി​​ണ്ണാ​​ക്ക് ക​​ടു​​ത്ത വി​​ല​​ക്ക​​യ​​റ്റ സ​​മ്മ​​ർ​​ദം നേ​​രി​​ട്ട​​താ​​യി എ​​സ്ഇ​​എ അ​​റി​​യി​​ച്ചു. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ട​​ണ്ണി​​ന് ശ​​രാ​​ശ​​രി 445 ഡോ​​ള​​ർ നി​​ര​​ക്കി​​ൽ വ്യാ​​പാ​​രം ന​​ട​​ക്കു​​ന്പോ​​ൾ, ഇ​​ന്ത്യ​​ൻ പി​​ണ്ണാ​​ക്കി​​ന് ട​​ണ്ണി​​ന് 622 ഡോ​​ള​​റോ​​ള​​മാ​​യി​​രു​​ന്നു വി​​ല.

ആ​​ധി​​പ​​ത്യം തെ​​ക്കേ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക്

അ​​ർ​​ജ​​ന്‍റീ​​ന, ബ്ര​​സീ​​ൽ തു​​ട​​ങ്ങി​​യ തെ​​ക്കേ അ​​മേ​​രി​​ക്ക​​ൻ ഉ​​ത്പാ​​ദ​​ക​​രി​​ൽ​​നി​​ന്നു​​ള്ള ക​​ടു​​ത്ത മ​​ത്സ​​ര​​മാ​​ണ് ഇ​​ടി​​വി​​നു കാ​​ര​​ണ​​മെ​​ന്ന് സം​​ഘ​​ട​​ന ചൂ​​ണ്ടി​​ക്കാ​​ട്ടി. ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലു​​ള്ള വി​​ത​​ര​​ണം ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ വ​​ലി​​യൊ​​രു പ​​ങ്ക് കൈ​​യ​​ട​​ക്കാ​​ൻ ഇ​​ട​​യാ​​ക്കി.

ആ​​ഭ്യ​​ന്ത​​ര ആ​​വ​​ശ്യ​​ക​​ത​​യും ക​​പ്പ​​ൽ​​പാ​​ത​​ക​​ളി​​ലെ ത​​ട​​സ​​വും

ആ​​ഭ്യ​​ന്ത​​ര മൃ​​ഗ​​സം​​ര​​ക്ഷ​​ണ, പൗ​​ൾ​​ട്രി തീ​​റ്റ നി​​ർ​​മാ​​താ​​ക്ക​​ളി​​ൽ​​നി​​ന്നു​​ള്ള ശ​​ക്ത​​മാ​​യ ആ​​വ​​ശ്യ​​ക​​ത​​യും ചെ​​ങ്ക​​ട​​ൽ​​ വ​​ഴി​​യു​​ള്ള ക​​പ്പ​​ൽ ഗ​​താ​​ഗ​​ത ത​​ട​​സ​​ങ്ങ​​ളും ഉ​​യ​​ർ​​ന്ന ക​​ട​​ൽ​​മാ​​ർ​​ഗ​​മു​​ള്ള ച​​ര​​ക്കു​​കൂ​​ലി​​യും ക​​യ​​റ്റു​​മ​​തി​​യെ ബാ​​ധി​​ച്ച​​താ​​യും അ​​സോ​​സി​​യേ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി.

ചൈ​​ന, ബം​​ഗ്ലാ​​ദേ​​ശ്, വി​​യ​​റ്റ്നാം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വി​​ൽ​​പ​​ന​​യി​​ലൂ​​ടെ ക​​ടു​​കെ​​ണ്ണ പി​​ണ്ണാ​​ക്ക് ക​​യ​​റ്റു​​മ​​തി നേ​​രി​​യ ആ​​ശ്വാ​​സം ന​​ൽ​​കി. മു​​ൻ​​വ​​ർ​​ഷ​​ത്തെ ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ 9,15,000 ട​​ണ്ണു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഇ​​ത്ത​​വ​​ണ 8,80,000 ട​​ണ്‍ ക​​ടു​​കെ​​ണ്ണ പി​​ണ്ണാ​​ക്കാ​​ണ് ക​​യ​​റ്റു​​മ​​തി ചെ​​യ്ത​​ത്. ആ​​വ​​ണ​​ക്കെ​​ണ്ണ പി​​ണ്ണാ​​ക്കി​​ന്‍റെ ക​​യ​​റ്റു​​മ​​തി ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ 1,06,000 ട​​ണ്ണി​​ൽ​​നി​​ന്ന് 96,245 ട​​ണ്ണാ​​യി കു​​റ​​ഞ്ഞു. നി​​ല​​ക്ക​​ട​​ല പി​​ണ്ണാ​​ക്കി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യി​​ൽ 14,960 ട​​ണ്ണി​​ൽ​​നി​​ന്ന് 3231 ട​​ണ്ണി​​ലേ​​ക്ക് വ​​ലി​​യ ഇ​​ടി​​വു രേ​​ഖ​​പ്പെ​​ടു​​ത്തി.

ഇറക്കുമതിയിൽ മുന്നിൽ ചൈന, ബംഗ്ലാദേശ്

എ​​സ്ഇ​​എ പു​​റ​​ത്തു​​വി​​ട്ട വി​​വ​​ര​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച് ഏ​​പ്രി​​ൽ-​​ഓ​​ഗ​​സ്റ്റ് കാ​​ല​​യ​​ള​​വി​​ൽ ഇ​​ന്ത്യ​​ൻ എ​​ണ്ണ​​ക്കു​​രു പി​​ണ്ണാ​​ക്കു​​ക​​ളു​​ടെ പ്ര​​ധാ​​ന ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ ചൈ​​ന, ബം​​ഗ്ലാ​​ദേ​​ശ്, ദ​​ക്ഷി​​ണകൊ​​റി​​യ, വി​​യ​​റ്റ്നാം എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളാ​​ണ്.

ചൈ​​ന​​യു​​ടെ ഇ​​റ​​ക്കു​​മ​​തി ഒ​​രു വ​​ർ​​ഷം മു​​ന്പ​​ത്തെ 3.57 ല​​ക്ഷം ട​​ണ്ണി​​ൽ​​നി​​ന്ന് 4.01 ല​​ക്ഷം ട​​ണ്ണാ​​യി ഉ​​യ​​ർ​​ന്നു. ബം​​ഗ്ലാ​​ദേ​​ശി​​ന്‍റേത് 1,78,190 ട​​ണ്ണി​​ൽ​​നി​​ന്ന് 2,17,194 ട​​ണ്ണി​​ലേ​​ക്കെ​​ത്തി. എ​​ന്നാ​​ൽ, ദ​​ക്ഷി​​ണകൊ​​റി​​യ​​യു​​ടെ വാ​​ങ്ങ​​ലി​​ൽ കു​​റ​​വു​​ണ്ടാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ 2,09,887 ട​​ണ്ണി​​ൽ​​നി​​ന്ന് 1,53,932 ട​​ണ്ണി​​ലേ​​ക്ക് കു​​റ​​ഞ്ഞു. വി​​യ​​റ്റ്നാ​​മി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി 92,189 ട​​ണ്ണി​​ൽ​​നി​​ന്ന് 1,13,951 ട​​ണ്ണാ​​യി ഉ​​യ​​ർ​​ന്നു.

Tags : Exports Decline Oil meal Business Soybean meal

Recent News

Corehub Up