Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Data

ഡാ​റ്റ ഇല്ലാത്ത ​ പ്ലാ​നു​ക​ൾ നൽക​ണം: ട്രാ​യി

ന്യൂ​​ഡ​​ൽ​​ഹി: ഫോ​​ണ്‍ പ്ര​​ധാ​​ന​​മാ​​യും കോ​​ളു​​ക​​ൾ​​ക്കും എ​​സ്എം​​എ​​സു​​ക​​ൾ​​ക്കും മാ​​ത്രം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ടെ​​ലി​​കോം ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് കു​​റ​​ഞ്ഞ നി​​ര​​ക്കി​​ൽ കൂ​​ടു​​ത​​ൽ റീ​​ചാ​​ർ​​ജ് ഓ​​പ്ഷ​​നു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ ടെ​​ലി​​കോം സേ​​വ​​ന​​ദാ​​താ​​ക്ക​​ൾ​​ക്ക് ടെ​​ലി​​കോം റെ​​ഗു​​ലേ​​റ്റ​​റി അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ (ട്രാ​​യി) നി​​ർ​​ദേ​​ശം ന​​ൽ​​കി.

ഇ​​ന്‍റ​​ർ​​നെ​​റ്റ് ഡാ​​റ്റ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​ത്ത​​വ​​ർ​​ക്കു​​വേ​​ണ്ടി​​യാ​​ണ് ട്രാ​​യി പ്ര​​ത്യേ​​ക താ​​രി​​ഫ് വൗ​​ച്ച​​റു​​ക​​ൾ ല​​ഭ്യ​​മാ​​ക്കാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്. പു​​തി​​യ പ്ലാ​​നു​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 22 മു​​ത​​ൽ നി​​ല​​വി​​ൽ വ​​രും.

പു​​തി​​യ നി​​യ​​മ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച്, ഡാ​​റ്റ ഉ​​ൾ​​പ്പെ​​ടു​​ന്ന പ്ലാ​​നു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് അ​​നു​​യോ​​ജ്യ​​മാ​​യ നി​​ര​​ക്ക് കു​​റ​​വോ​​ടെ, വോ​​യി​​സ് കോ​​ളു​​ക​​ൾ​​ക്കും എ​​സ്എം​​എ​​സി​​നും മാ​​ത്ര​​മാ​​യു​​ള്ള പ്ര​​ത്യേ​​ക താ​​രീ​​ഫ് വൗ​​ച്ച​​റു​​ക​​ൾ (എ​​സ്ടി​​വി) സേ​​വ​​ന​​ദാ​​താ​​ക്ക​​ൾ ന​​ൽ​​ക​​ണം.

ഓ​​രോ മാ​​സ​​വും ഒ​​രേ തീ​​യ​​തി​​യി​​ൽ പു​​തു​​ക്കാ​​വു​​ന്ന വോ​​യ്സ്-​​എ​​സ്എം​​എ​​സ് മാ​​ത്രം ഉ​​ൾ​​പ്പെ​​ടു​​ന്ന പ്ലാ​​നു​​ക​​ൾ ക​​ന്പ​​നി​​ക​​ൾ ന​​ൽ​​ക​​ണം. വൗ​​ച്ച​​ർ പു​​തു​​ക്കേ​​ണ്ടിവ​​രു​​ന്പോ​​ൾ എ​​സ്ടി​​വി​​യു​​ടെ കാ​​ലാ​​വ​​ധി എ​​ല്ലാ മാ​​സ​​വും ഒ​​രേ തീ​​യ​​തി​​യോ അ​​ല്ലെ​​ങ്കി​​ൽ ആ ​​മാ​​സ​​ത്തി​​ലെ അ​​വ​​സാ​​ന തീ​​യ​​തി​​യോ ആ​​യി ക​​ണ​​ക്കാ​​ക്ക​​ണം.

ചെ​​ല​​വ് കു​​റ​​യും

ട്രാ​​യി​​യു​​ടെ പു​​തി​​യ നി​​യ​​മം വ​​ഴി മൊ​​ബൈ​​ൽ റീ​​ചാ​​ർ​​ജ് ചെ​​ല​​വ് വ​​ലി​​യ രീ​​തി​​യി​​ൽ കു​​റ​​യ്ക്കാ​​ൻ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കു ക​​ഴി​​യും. വൈ​​ഫൈ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്കും ഇ​​ന്‍റ​​ർ​​നെ​​റ്റ് ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത ഫീ​​ച്ച​​ർ ഫോ​​ണ്‍ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കും ആ​​ശ്വാ​​സ​​മാ​​ണ് ഈ ​​തീ​​രു​​മാ​​നം.

ഡാ​​റ്റ ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച് നി​​ര​​ക്കി​​ലും യു​​ക്ത​​മാ​​യ കു​​റ​​വ് വ​​രു​​ത്ത​​ണം. നി​​ല​​വി​​ൽ ഇ​​ന്‍റ​​ർ​​നെ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കാ​​ത്ത ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് വ​​ലി​​യ നി​​ര​​ക്കി​​ലു​​ള്ള പ്ലാ​​നു​​ക​​ൾ എ​​ടു​​ക്കേ​​ണ്ടിവ​​രു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാ​​നാ​​ണ് ഈ ​​നി​​ർ​​ദേ​ശം.

പു​​തി​​യ നി​​യ​​മം

’ടെ​​ലി​​കോം ക​​ണ്‍​സ്യൂ​​മ​​ർ പ്രൊ​​ട്ട​​ക‌്ഷ​​ൻ (പ​​തി​​മൂ​​ന്നാം ഭേ​​ദ​​ഗ​​തി) റെ​​ഗു​​ലേ​​ഷ​​ൻ​​സ്, 2026’ പ്ര​​കാ​​ര​​മാ​​ണ് ഈ ​​ന​​ട​​പ​​ടി.

നി​​ല​​വി​​ൽ ക​​ന്പ​​നി​​ക​​ൾ ന​​ൽ​​കു​​ന്ന 30 ദി​​വ​​സ​​ത്തി​​ൽ താ​​ഴെ​​യു​​ള്ള (ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് 28 ദി​​വ​​സം) വോ​​യ്സ്+​​ഡാ​​റ്റ+​​എ​​സ്എം​​എ​​സ് പ്ലാ​​നു​​ക​​ൾ ഉ​​ണ്ടെ​​ങ്കി​​ൽ അ​​തേ കാ​​ലാ​​വ​​ധി​​യി​​ൽ ഡാ​​റ്റ ഇ​​ല്ലാ​​ത്ത ബ​​ദ​​ൽ പ്ലാ​​നും നി​​ർ​​ബ​​ന്ധ​​മാ​​യും ന​​ല​​ക​​ണം. 30 ദി​​വ​​സ​​ത്തി​​നു മു​​ക​​ളി​​ൽ വാ​​ലി​​ഡി​​റ്റി​​യു​​ള്ള പ്ലാ​​നു​​ക​​ൾ​​ക്കും ഇ​​തേ രീ​​തി​​യി​​ൽ ഡാ​​റ്റ​​യി​​ല്ലാ​​ത്ത പ്ലാ​​നു​​ക​​ൾ ല​​ഭ്യ​​മാ​​ക്ക​​ണം.

Latest News

Corehub Up