x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​ൻ​​എ​​സ്ഇ​​ക്ക് പു​​തി​​യ ആ​​സ്ഥാ​​നമ​​ന്ദി​​രം

വെബ്ഡെസ്ക്
Published: November 9, 2026 10:47 PM IST | Updated: November 9, 2026 10:47 PM IST

എ​​ൻ​​എ​​സ്ഇ പുതിയ ബിൽഡിംഗ്

മും​​ബൈ: നാ​​ഷ​​ണ​​ൽ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ന് (എ​​ൻ​​എ​​സ്ഇ) പു​​തി​​യ ആ​​സ്ഥാ​​ന മ​​ന്ദി​​രം വ​​രു​​ന്നു.

രാ​​ജ്യ​​ത്തി​​ന്‍റെ പ്ര​​ധാ​​ന സാ​​ന്പ​​ത്തി​​ക കേ​​ന്ദ്ര​​മാ​​യ മും​​ബൈ​​യി​​ലെ ബാ​​ന്ദ്ര കു​​ർ​​ള കോം​​പ്ല​​ക്സി​​ൽ നി​​ർ​​മി​​ക്കു​​ന്ന കെ​​ട്ടി​​ട​​ത്തി​​ന്‍റെ ആ​​ർ​​ക്കി​​ടെ​​ക്ച​​റ​​ൽ ഡി​​സൈ​​ൻ പു​​റ​​ത്തു​​വി​​ട്ടു. ഡി​​സൈ​​ൻ പ്ര​​മു​​ഖ ആ​​ർ​​ക്കി​​ടെ​​ക്ട് ഹ​​ഫീ​​സ് കോ​​ണ്‍​ട്രാ​​ക്ട​​റാ​​ണ് ത​​യാ​​റാ​​ക്കി​​യ​​ത്.

നി​​ർ​​ദി​​ഷ്ട ആ​​സ്ഥാ​​ന മ​​ന്ദി​​രം ബാ​​ന്ദ്ര കു​​ർ​​ള കോം​​പ്ല​​ക്സി​​ലെ ജി ​​ബ്ലോ​​ക്കി​​ൽ സി-81, ​​സി-82 പ്ലോ​​ട്ടു​​ക​​ളി​​ലാ​​യാ​​ണ് നി​​ർ​​മി​​ക്കു​​ന്ന​​ത്. ഏ​​ക​​ദേ​​ശം 10,995 ച​​തു​​ര​​ശ്ര മീ​​റ്റ​​റാ​​ണ് ഭൂ​​മി​​യു​​ടെ വി​​സ്തീ​​ർ​​ണം. മും​​ബൈ മെ​​ട്രോ​​പൊ​​ളി​​റ്റ​​ൻ റീ​​ജി​​യ​​ൻ ഡെ​​വ​​ല​​പ്മെ​​ന്‍റ് അ​​തോ​​റി​​റ്റി (എം​​എം​​ആ​​ർ​​ഡി​​എ) 80 വ​​ർ​​ഷ​​ത്തെ പാ​​ട്ട​​ത്തി​​നാ​​ണ് ഭൂ​​മി അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

1,684.31 കോ​​ടി പാ​​ട്ട​​ത്തു​​ക ന​​ൽ​​കി 2.7 ഏ​​ക്ക​​ർ ഭൂ​​മി​​യാ​​ണ് എ​​ൻ​​എ​​സ്ഇ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Tags : New Headquarters National Stock Exchange Business Mumbai

Recent News

Corehub Up