x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരേ പ്രമേയവുമായി കർണാടക

വെബ്ഡെസ്ക്
Published: September 23, 2026 01:20 AM IST | Updated: September 23, 2026 01:20 AM IST

മു​​ഖ്യ​​മ​​ന്ത്രി ഡി.​​കെ.​​ശി​​വ​​കു​​മാ​​ർ

ബം​​​​​ഗ​​​​​ളു​​​​​രു: പ​​​​​ശ്ചി​​​​​മ​​​​​ഘ​​​​​ട്ട സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നാ​​യി നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന ക​​​​​സ്തൂ​​​​​രി രം​​​​​ഗ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​നെ​​​തി​​​രേ പ്ര​​മേ​​യം പാ​​സാ​​ക്കി ക​​​​​ർ​​​​​ണാ​​​​​ട​​​​​ക നി​​​​​യ​​​​​മ​​​​​സ​​​​​ഭ.

റി​​​പ്പോ​​​ർ​​​ട്ടി​​​നെ ഇ​​​പ്പോ​​​ഴ​​​ത്തെ രീ​​​തി​​​യി​​​ൽ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു നി​​യ​​മ​​സ​​ഭ​​യി​​ൽ ന​​ട​​ന്ന പ്ര​​ത്യേ​​ക​​ ച​​ർ​​ച്ച​​യി​​ൽ അ​​ഭി​​പ്രാ​​യ​​മു​​യ​​ർ​​ന്നു. പോ​​​​​രാ​​​​​യ്മ​​​​​ക​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​ക​​​യാ​​ണെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി ഡി.​​കെ.​​ശി​​വ​​കു​​മാ​​ർ വാ​​യി​​ച്ച പ്ര​​മേ​​യ​​ത്തി​​ൽ ഉ​​ണ്ട്.

പ്ര​​​​​കൃ​​​​​തി​​​​​വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ, ജൈ​​​​​വ​​​​​വൈ​​​​​വി​​​​​ധ്യം, പാ​​​​​രി​​​​​സ്ഥി​​​​​തി​​​​​ക സ​​​​​ന്തു​​​​​ലി​​​​​താ​​​​​വ​​​​​സ്ഥ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ വീ​​​​​ക്ഷ​​​​​ണ​​​​​കോ​​​​​ണി​​​​​ൽ നി​​​​​ന്ന് പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചാ​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ പ​​​​​ശ്ചി​​​​​മ​​​​​ഘ​​​​​ട്ടം ഏ​​​​​റെ വ്യ​​​​​ത്യ​​​​​സ്തയുള്ള പ്ര​​​​​ദേ​​​​​ശ​​​​​മാ​​ണ്. സം​​​​​സ്ഥാ​​​​​ന​​​​​ത്തെ പ​​​​​ത്ത് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലാ​​​​​യി 1,449 ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഏ​​​​​താ​​​​​ണ്ട് 20,668 ച​​​​​തു​​​​​ര​​​​​ശ്ര കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റോ​​​​​ളം പ്ര​​​​​ദേ​​​​​ശം പാ​​​​​രി​​​​​സ്ഥി​​​​​തി​​​​​ക ദു​​​​​ർ​​​​​ബ​​​​​ല പ്ര​​​​​ദേ​​​​​ശ​​​​​മാ​​​​​യി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​രി​​​ക്കു​​​ന്നു.

വ​​​​​ന​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ, കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​ക​​​​​ൾ, തോ​​​​​ട്ട​​​​​ങ്ങ​​​​​ൾ, ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലെ വീ​​​​​ടു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​വ​​​​​രെ ഈ ​​​​​പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​​ണ്ട്. സം​​​​​യു​​​​​ക്ത സ​​​​​ർ​​​​​വേ ന​​​​​ട​​​​​ത്താ​​​​​തെ ഉ​​​​​പ​​​​​ഗ്ര​​​​​ഹ ഡാ​​​​​റ്റ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​ണ് അ​​​​​തി​​​​​രു​​​​​ക​​​​​ൾ നി​​​​​ർ​​​​​ണ​​​​​യി​​​​​ച്ച​​​​​ത്. വ​​​​​ന​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തി​​​​​നൊ​​​​​പ്പം കൃ​​​​​ഷി​​​​​ഭൂ​​​​​മി, തോ​​​​​ട്ട​​​​​ങ്ങ​​​​​ൾ, വീ​​​​​ടു​​​​​ക​​​​​ൾ, പൊ​​​​​തു അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ കെ​​​​​ട്ടി​​​​​ട​​​​​നി​​​​​ർ​​​​​മാ​​​​​ണം, കു​​​​​ടും​​​​​ബസ്വ​​​​​ത്തി​​​​​ന്‍റെ വി​​​​​ഭ​​​​​ജ​​​​​നം തു​​​​​ട​​​​​ങ്ങി​​​​​യ സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്നും പ്ര​​​മേ​​​യം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്നു.

റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ജീ​​​വി​​​ത​​​ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ഉ​​​ൾപ്പടെ നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​ന്നും പ്ര​​മേ​​യം കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു.

Tags : Karnataka Resolution KasturiranganReport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up