x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരുവുനായ ക‌ടിച്ചു; അ​ധ്യാ​പി​ക​യ്ക്ക് ഒരു വ്യാഴവട്ടത്തിനു ശേഷം 52,000 രൂപ നഷ്ടപരിഹാരം

വെബ്ഡെസ്ക്
Published: September 23, 2026 01:59 AM IST | Updated: September 23, 2026 01:59 AM IST

പ്രതീകാത്മക ചിത്രം

കൊ​​​യി​​​ലാ​​​ണ്ടി:​​​ തെ​​​രു​​​വു​​നാ​​​യ​​​യു​​​ടെ ക​​​ടി​​​യേ​​​റ്റ സ്വ​​​കാ​​​ര്യ സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പി​​​ക​​​യ്ക്ക് 52,000 രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ ഓം​​​ബു​​​ഡ്സ്മാ​​​ൻ ഉ​​​ത്ത​​​ര​​​വ്.

2014 മാ​​​ർ​​​ച്ചി​​​ലാ​​​ണ് ന​​​ടു​​​വ​​​ത്തൂ​​​ർ പൊ​​​ന്നാ​​​ര​​​ക്ക​​​ണ്ടി അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൾ അ​​​മൃ​​​ത പ്രി​​​യ​​​യെ കു​​​റു​​​മ​​​യി​​​ൽ താ​​​ഴെവ​​​ച്ച് തെ​​​രു​​​വു​​നാ​​​യ ക​​​ടി​​​ച്ച​​​ത്.​​​ ജോ​​​ലി​​​ക്ക് പോ​​​കാ​​​നാ​​​യി രാ​​​വി​​​ലെ ന​​​ട​​​ന്നുപോ​​​ക​​​വെ നാ​​​യ പി​​​റ​​​കി​​​ലൂ​​​ടെയെത്തി ക​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

തു​​​ട​​​ര്‍​ന്ന് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ല്‍ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. ക​​​ടി​​​യേ​​​റ്റതിന്‍റെ ചി​​​കി​​​ത്സ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചെ​​​ല​​​വാ​​​യ തു​​​ക​​​യ്ക്ക് അ​​​മൃ​​​ത​​​പ്രി​​​യ കീ​​​ഴ​​​രി​​​യൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്തി​​​നെ സ​​​മീ​​​പി​​​ച്ചെങ്കിലും തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​തെ വ​​​ന്ന​​​പ്പോ​​​ൾ കോ​​​ട​​​തി​​​യെ​​​ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പന്ത്രണ്ട് വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞാ​​​ണ് ഇ​​​പ്പോ​​​ൾ 52,000 ന​​​ൽ​​​കാ​​​ൻ ഓം​​​ബു​​​ഡ്സ്മാ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യ​​​ത്.​​​ ചെ​​​ല​​​വാ​​​യ തു​​​ക​​​യു​​​ടെ മു​​​ഴു​​​വ​​​ൻ ബി​​​ല്ലും കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.​​​ അ​​​തേ​​​സ​​​മ​​​യം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രത്തുക ന​​​ൽ​​​ക​​​ണ​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ.​​​ ബാ​​​ബു പ​​​റ​​​ഞ്ഞു.

Tags : Bitten StrayDog Teacher Compensation Ombudsman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up