Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bitten

തെരുവുനായ നിയന്ത്രണം പാളി; ഏഴു മാസത്തിനിടെ കടിയേറ്റവർ 1.94 ലക്ഷം

പ​ത്ത​നം​തി​ട്ട: അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ താ​ഴെ​ത്ത​ട്ടി​ലേ​ക്ക് ഉ​ത്ത​ര​വു​ക​ള​യ​ച്ച് ആ​രോ​ഗ്യം, ത​ദ്ദേ​ശ വ​കു​പ്പു​ക​ൾ. നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​നോ വ​ന്ധ്യം​ക​രിക്കാനോ ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെത​ന്നെ ക​ണ​ക്കു​ക​ളി​ൽ ക​ഴി​ഞ്ഞ ജൂ​ലൈ 31 വ​രെ​യു​ള്ള ഏ​ഴു​മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് 1,94,312 ആ​ളു​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ നാ​യ​യു​ടെ ക​ടി​യേ​റ്റ​താ​യി പ​റ​യു​ന്നു.

ഇ​വ​യി​ലേ​റെ​യും തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രാ​ണ്. 13 പേ​രാ​ണ് ഇ​ക്കാ​ള​യ​ള​വി​ൽ സം​സ്ഥാ​ന​ത്തു പേവി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ മൂ​ന്നു​പേ​ർ വീ​തം മ​രി​ച്ചു.2025ൽ ​ആ​കെ 33 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് പേവി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ച​ത്.

2024ൽ ​ഇ​ത് 24 പേ​രാ​യി​രു​ന്നു. 2025ൽ 3,69,272 ​പേ​ർ​ക്കും 2024ൽ 2,64,863 ​പേ​ർ​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റു. നാ​യ ആ​ക്ര​മ​ണം ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ണ്ടാ​കു​ന്ന​ത് ത​ല​സ്ഥാ​ന ജി​ല്ല​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ക്കൊ​ല്ലം ജൂ​ലൈ 31 വ​രെ 30,801 പേ​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു.

2025ൽ 58,016 ​പേ​ർ​ക്കും 2024ൽ 41,329 ​പേ​ർ​ക്കും നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. 2025ൽ ​പേ​വി​ഷ ബാ​ധ മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ്. അ​ഞ്ചു പേ​ർ വീ​തം ര​ണ്ട് ജി​ല്ല​ക​ളി​ലും മി​രി​ച്ചു. പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ നാ​ലു പേ​ർ വീ​ത​മാ​ണ് മ​രി​ച്ച​ത്. 2024ൽ ​കൊ​ല്ല​ത്ത് ആ​റു​പേ​ർ മ​രി​ച്ചി​രു​ന്നു.

തെ​രു​വു​നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന എ​ബി​സി പ​ദ്ധ​തി അ​ട​ക്കം ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത കാ​ര​ണം പാ​ളി​യി​രി​ക്കു​ക​യാ​ണ്. നാ​യ്ക്ക​ൾ​ക്കാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന പ​ദ്ധ​തി​യും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ​യി​ടെ പദ്ധതി പു​ന​രാ​രം​ഭി​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ശ്ര​മ​മു​ണ്ടാ​യി​രു​ന്നു.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെത്തു ട​ർ​ന്നു ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തെ 605 ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​മു​ള്ള​താ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

National

തെ​ലു​ങ്കാ​ന​യി​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ കയറിയ നാ​യ മൃ​ത​ദേ​ഹം ക​ടി​ച്ചു​കീ​റി

ഹൈ​​​​​ദ​​​​​ര​​​​​ബാ​​​​​ദ്: തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​യി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ സൂ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന മൃ​​​​​ത​​​​​ദേ​​​​​ഹം നാ​​​​​യ ​​​​​ക​​​​​ടി​​​​​ച്ചു​​​​​കീ​​​​​റി. മ​​​​​ഹാ​​​​​ബൂ​​​ബ്​​​​​ന​​​​​ഗ​​​​​ര്‍ ജി​​​​​ല്ല​​​​​യി​​​​​ലെ ജ​​​​​ഡ്ച​​​​​ര്‍​ല സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​ണ് സം​​​​​ഭ​​​​​വം.

കാ​​​​​യ​​​​​ലി​​​​​ല്‍ മ​​​​​രി​​​​​ച്ച നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി​​​​​യ പു​​​​​രു​​​​​ഷ​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച പോ​​​​​സ്റ്റ്‌​​​​​മോ​​​​​ര്‍​ട്ടം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യാണ് മോ​​​​​ര്‍​ച്ച​​​​​റി​​​​​യി​​​​​ല്‍ സൂ​​​​​ക്ഷി​​​​​ച്ച​​​​​ത്. പി​​​​​ന്നീ​​​​​ട് പോ​​​​​സ്റ്റ്​​​​​മോ​​​​​ര്‍​ട്ടം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍​ക്കാ​​​​​യി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴാ​​​ണു മൃ​​​​​ത​​​​​ദേ​​​​​ഹം നാ​​​​​യ​​ ക​​​​​ടി​​​​​ച്ചു​​​കീ​​​​​റി​​​​​യ നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ട​​​​​ത്. നാ​​​​​യ​​​​​യെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ ഓ​​​​​ടി​​​​​ച്ചെ​​​​​ങ്കി​​​​​ലും സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍ സ​​​​​മൂ​​​​​ഹ​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്‍ ച​​​​​ര്‍​ച്ചാ​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് സം​​​​​ഭ​​​​​വം വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​ത്.

വി​​​​​ഷ​​​​​യം പ്ര​​​​​തി​​​​​പ​​​​​ക്ഷ ക​​​​​ക്ഷി​​​​​ക​​​​​ള്‍ ഏ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​തോ​​​​​ടെ ഉ​​​​​ന്ന​​​​​ത​​​​​ത​​​​​ല അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന് സം​​​​​സ്ഥാ​​​​​ന ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി സി. ​​​​​ദാ​​​​​മോ​​​​​ദ​​​​​ര്‍ രാ​​​​​ജാ​​ ന​​​​​ര​​​​​സിം​​​​​ഹ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. ആ​​​​​ശൂ​​​​​പ​​​​​ത്രി ആ​​​​​ര്‍​എം​​​​​ഒ ഉ​​​​​ള്‍​പ്പ​​​​​ടെ നാ​​​​​ലു​​​​​ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ അ​​​​​ന്വേ​​​​​ഷ​​​​​ണ വി​​​​​ധേ​​​​​യ​​​​​മാ​​​​​യി സ​​​​​സ്‌​​​​​പെ​​​​​ന്‍​ഡ് ചെ​​​​​യ്തു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, മോ​​​​​ര്‍​ച്ച​​​​​റി​​​​​യി​​​​​ല്‍ ഫ്രീ​​​​​സ​​​​​ര്‍ സം​​​​​വി​​​​​ധാ​​​​​നം ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി​​​​​യ പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ള്‍ അ​​​​​ഴു​​​​​കി​​​​​യ നി​​​​​ല​​​​​യി​​​​​ലാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ പ്രാ​​​​​ഥ​​​​​മി​​​​​കാ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി. 30 കി​​​​​ട​​​​​ക്ക​​​​​ക​​​​​ളു​​​​​ള്ള ജ​​​​​ഡ്ച​​​​​ര്‍​ല​​​​​യി​​​​​ലെ സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ടു​​​​​ത്തി​​​​​ടെ​​​​​യാ​​​​​ണു ന​​​​​വീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

Kerala

പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ പ​ശു ച​ത്തു; മ​നോ​വി​ഷ​മ​ത്തി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി

കാ​സ​ർ​ഗോ​ഡ്: പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ പ​ശു ച​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ക​ർ​ഷ​ക​ൻ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി.

മു​ളി​യാ​ർ പാ​ണൂ​ർ ബാ​ല​ന​ടു​ക്ക​യി​ലെ നാ​രാ​യ​ണ​ൻ (80) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ പ​റ​മ്പി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്.

വി​ഷം ക​ഴി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ചെ​ങ്ക​ള സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. അ​റി​യ​പ്പെ​ടു​ന്ന നെ​ല്ല്-​ക​വു​ങ്ങ്-​ക്ഷീ​ര ക​ർ​ഷ​ക​നാ​യി​രു​ന്നു നാ​രാ​യ​ണ​ൻ.

ഡി​സം​ബ​ർ 31ന് ​അ​ല​ഞ്ഞു​തി​രി​ഞ്ഞെ​ത്തി​യ പേ​പ്പ​ട്ടി നാ​രാ​യ​ണ​ന്‍റെ ര​ണ്ടു​വ​യ​സു​ള്ള പ​ശു​വി​നെ ക​ടി​ച്ചി​രു​ന്നു. വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ൽ കെ​ട്ടി​യി​ട്ട​പ്പോ​ഴാ​യി​രു​ന്നു നാ​യ ക​ടി​ച്ച​ത്.

പ​ശു​വി​നെ ക​ടി​ച്ച നാ​യ ര​ണ്ടു​ദി​വ​സ​ത്തി​ന് ശേ​ഷം സ​മീ​പ​ത്തെ പ​റ​മ്പി​ൽ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ത്തി​വെ​പ്പ്‌ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ജ​നു​വ​രി 18ന് ​പ​ശു ച​ത്തു. നാ​രാ​യ​ണ​ൻ ഇ​തേ​തു​ട​ർ​ന്ന് ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ഭാ​ര്യ: പ​ത്മാ​വ​തി. മ​ക്ക​ൾ: വി​നോ​ദ് (നി​ർ​മാ​ണ തൊ​ഴി​ലാ​ളി), വി​ജു (ചു​മ​ട്ടു​തൊ​ഴി​ലാ​ളി, കാം​പ്‌​കോ), ബി​ന്ദു. മ​രു​മ​ക്ക​ൾ: ടി. ​സു​ചി​ത്ര (പാ​ണൂ​ർ), ര​ജി​ത (നാ​ര​മ്പാ​ടി), കൃ​ഷ്ണ​ൻ (ജാ​ൽ​സൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: കൊ​ട്ട​ൻ, പ​രേ​ത​രാ​യ രാ​മ​ൻ, കാ​ർ​ത്യാ​യ​നി (എ​ല്ലാ​വ​രും പാ​ണൂ​ർ).

Latest News

Corehub Up