x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ര​സീ​ൽ- ഇ​ന്ത്യ ഫു​ട്ബോ​ൾ: ബൈ​ക്ക് റാ​ലി നടത്തി

വെബ്ഡെസ്ക്
Published: September 22, 2026 11:45 PM IST | Updated: September 22, 2026 11:45 PM IST

ബൈ​​​ക്ക് റാ​​​ലി ആ​​​ലു​​​വ​​​യി​​​ല്‍ ദീ​​​പ​​​ശി​​​ഖ തെ​​​ളി​​​​​​ച്ച് ബോ​​​ചെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്നു.

കോ​​​ഴി​​​ക്കോ​​​ട്: ബ്ര​​​സീ​​​ല്‍ ഫു​​​ട്‌​​​ബോ​​​ള്‍​താ​​​ര​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​ന്‍ താ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പ്ര​​​ദ​​​ര്‍​ശ​​​ന​​​മ​​​ത്സ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ല​​​ഹ​​​രി​​​ക്കെ​​​തി​​​രെ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന് പി​​​ന്തു​​​ണ​​​യേ​​​കു​​​ന്ന​​​തി​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ബൈ​​​ക്ക് റാ​​​ലി ആ​​​ലു​​​വ​​​യി​​​ല്‍ ദീ​​​പ​​​ശി​​​ഖ തെ​​​ളി​​​ച്ച് ബോ​​​ചെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

നെ​​​റ്റോ ബാ​​​ബു, ഇ​​​ന്ത്യ​​​ന്‍ ഫു​​​ട്‌​​​ബോ​​​ള്‍ താ​​​ര​​​ങ്ങ​​​ളാ​​​യ സി.​​​കെ. വി​​​നീ​​​ത്, മു​​​ഹ​​​മ്മ​​​ദ് റാ​​​ഫി എ​​​ന്നി​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി. അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത റാ​​​ലി ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്‌​​​റു സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ അ​​​വ​​​സാ​​​നി​​​ച്ചു. ബൈ​​​ക്ക് റാ​​​ലി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ര്‍​ക്ക് ഫു​​​ട്‌​​​ബോ​​​ള്‍ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ സൗ​​​ജ​​​ന്യ ടി​​​ക്ക​​​റ്റു​​​ക​​​ളും ജ​​​ഴ്‌​​​സി​​​ക​​​ളും ബോ​​​ചെ വി​​​ത​​​ര​​​ണം ചെ​​​യ്തു.​​​

റൊ​​​ണാ​​​ള്‍​ഡീ​​​ഞ്ഞോ അ​​​ട​​​ക്ക​​​മു​​​ള്ള ലോ​​​ക ഫു​​​ട്‌​​​ബോ​​​ളി​​​ലെ ഇ​​​തി​​​ഹാ​​​സ​​​താ​​​ര​​​ങ്ങ​​​ള്‍ ഇ​​​ന്ത്യ​​​ന്‍ താ​​​ര​​​ങ്ങ​​​ളെ നേ​​​രി​​​ടു​​​ന്ന ഈ ​​​മ​​​ത്സ​​​രം കൊ​​​ച്ചി ക​​​ലൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്‌​​​റു സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം 7.30നാ​​​ണ് ന​​​ട​​​ക്കു​​​ക. മ​​​ത്സ​​​രം മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഗാ​​​മ​​​ന്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് ആ​​​ണ് സം​​​ഘാ​​​ട​​​ക​​​ര്‍. ബോ​​​ചെ സി​​​നി മാ​​​നി​​​യ എ​​​ന്ന പേ​​​രി​​​ലു​​​ള്ള യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ല്‍ ‘നോ ​​​ഡ്ര​​​ഗ്‌​​​സ്’ എ​​​ന്ന് ക​​​മ​​​ന്‍റ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ല്‍ നി​​​ന്ന് 500 പേ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് അ​​​വ​​​ര്‍​ക്ക് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ടി​​​ക്ക​​​റ്റ് സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്‍​കും. കൂ​​​ടാ​​​തെ, ഒ​​​രു ഭാ​​​ഗ്യ​​​ശാ​​​ലി​​​ക്ക് 1,25,000 രൂ​​​പ വി​​​ല വ​​​രു​​​ന്ന വി​​​വി​​​ഐ​​​പി ടി​​​ക്ക​​​റ്റും ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്.

ആ ​​​വ്യ​​​ക്തി​​​ക്ക് ഫു​​​ട്‌​​​ബോ​​​ള്‍ താ​​​ര​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം ഫോ​​​ട്ടോ എ​​​ടു​​​ക്കാ​​​നും ഡി​​​ന്ന​​​ര്‍ ക​​​ഴി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. ടി​​​ക്ക​​​റ്റു​​​ക​​​ള്‍, District by Zomato ആ​​​പ്പി​​​ലൂ​​​ടെ ല​​​ഭി​​​ക്കും. ടി​​​ക്ക​​​റ്റു​​​ക​​​ള്‍ വാ​​​ങ്ങു​​​മ്പോ​​​ള്‍ boche 50 എ​​​ന്ന കൂ​​​പ്പ​​​ണ്‍ കോ​​​ഡ് കൊ​​​ടു​​​ത്താ​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് 50% ഡി​​​സ്‌​​​കൗ​​​ണ്ട് ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്.

Tags : Brazil India Football BikeRally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up