കോഴിക്കോട്: ബ്രസീല്‍ ഫുട്ബോള്‍താരങ്ങളും ഇന്ത്യന്‍ താരങ്ങളുമായി നടത്തുന്ന പ്രദര്ശനമത്സരത്തോടനുബന്ധിച്ച് ലഹരിക്കെതിരെ യുവജനങ്ങളെ ബോധവത്കരിക്കുന്നതിനും ഓപ്പറേഷന് തൂഫാന് പിന്തുണയേകുന്നതിനുമായി നടത്തിയ ബൈക്ക് റാലി ആലുവയില്‍ ദീപശിഖ തെളിച്ച് ബോചെ ഉദ്ഘാടനം ചെയ്തു.
നെറ്റോ ബാബു, ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. അഞ്ഞൂറിലധികം പേര് പങ്കെടുത്ത റാലി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അവസാനിച്ചു. ബൈക്ക് റാലിയില്‍ പങ്കെടുത്തവര്‍ക്ക് ഫുട്ബോള്‍ മത്സരത്തിന്റെ സൗജന്യ ടിക്കറ്റുകളും ജഴ്സികളും ബോചെ വിതരണം ചെയ്തു.
റൊണാള്‍ഡീഞ്ഞോ അടക്കമുള്ള ലോക ഫുട്ബോളിലെ ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നേരിടുന്ന ഈ മത്സരം കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 7.30നാണ് നടക്കുക. മത്സരം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും.
ഗാമന്‍ സ്പോര്‍ട്സ് ആണ് സംഘാടകര്‍. ബോചെ സിനി മാനിയ എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ ‘നോ ഡ്രഗ്സ്’ എന്ന് കമന്റ് ചെയ്യുന്നവരില്‍ നിന്ന് 500 പേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് മത്സരത്തിന്റെ ടിക്കറ്റ് സൗജന്യമായി നല്‍കും. കൂടാതെ, ഒരു ഭാഗ്യശാലിക്ക് 1,25,000 രൂപ വില വരുന്ന വിവിഐപി ടിക്കറ്റും ലഭിക്കുന്നതാണ്.
ആ വ്യക്തിക്ക് ഫുട്ബോള്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാനും ഡിന്നര്‍ കഴിക്കാനുമുള്ള അവസരം ലഭിക്കും. ടിക്കറ്റുകള്‍, District by Zomato ആപ്പിലൂടെ ലഭിക്കും. ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ boche 50 എന്ന കൂപ്പണ്‍ കോഡ് കൊടുത്താല്‍ വിദ്യാര്‍ഥികള്‍ക്ക് 50% ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.