x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം

വെബ് ഡെസ്ക്
Published: September 22, 2026 09:22 PM IST | Updated: September 22, 2026 09:22 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ലെ പ​ത്തു​കാ​ണി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. വ​ന​മേ​ഖ​ല​യ്ക്ക് പു​റ​ത്തും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി കാ​ട്ടാ​ന​ക്കൂ​ട്ടം വ​ന്‍​തോ​തി​ല്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് മ​ല​യോ​ര​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ക​ല്ല​റ​വ​യ​ല്‍ ആ​ദി​വാ​സി​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ള്‍ ക​മു​ക്, തെ​ങ്ങ് തു​ട​ങ്ങി​യ നി​ര​വ​ധി വി​ള​ക​ള്‍ വ്യാ​പ​ക​മാ​യി പി​ഴു​തെ​റി​ഞ്ഞു. പ്ര​ദേ​ശ​വാ​സി​യാ​യ കൃ​ഷ്ണ​ന്‍​കാ​ണി​യു​ടെ തോ​ട്ട​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി മേ​ലേ​ക്ക​ട്ടു​വാ ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ക​മു​ക്, കു​രു​മു​ള​ക് തു​ട​ങ്ങി​യ ആ​ദാ​യ​വി​ള​ക​ളും പൂ​ര്‍​ണ്ണ​മാ​യി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം അ​സ​ഹ​നീ​യ​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Tags : Wild elephant attack Kerala Tamil Nadu border areas

Recent News

Corehub Up