x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളം ഭ​രി​ക്കു​ന്ന​ത് സം​ഘ​പ​രി​വാ​ർ ബി ​ടീം; കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് പ്ര​തി​പ​ക്ഷ​ത്തെ ത​ക​ർ​ക്കാൻ ശ്രമം: എം.​വി. ഗോ​വി​ന്ദ​ൻ

വെബ് ഡെസ്ക്
Published: September 22, 2026 04:38 PM IST | Updated: September 22, 2026 05:13 PM IST

എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം : കേ​ര​ളം ഭ​രി​ക്കു​ന്ന​ത് സം​ഘ​പ​രി​വാ​ർ ബി ​ടീം ആ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് പ്ര​തി​പ​ക്ഷ​ത്തെ ത​ക​ർ​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

മോ​ദി​യും ഇ​ഡി​യും വി​ഡി​യും ചേ​ർ​ന്ന കൂ​ട്ടു​കെ​ട്ടാ​ണ് ഇ​തി​നു​വേ​ണ്ടി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ണ് യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​സ് പി​ണ​റാ​യി​യെ ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​റി​യാം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ​ണം വാ​ങ്ങി​യെ​ന്ന് സ​മ്മ​തി​ച്ച ര​ണ്ടു മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ട് എ​ന്തി​നാ​ണ് പ​ണം വാ​ങ്ങി​യ​ത് എ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പി​ണ​റാ​യി വി​ജ​യ​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം.​വി. ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Tags : CPM State Secretary MV Govindan Against Government

Recent News

Corehub Up