x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് കെ​എ​സ്ഇ​ബി

വെബ് ഡെസ്ക്
Published: September 22, 2026 05:01 PM IST | Updated: September 22, 2026 05:13 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും രാ​ത്രി​കാ​ല വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. വൈ​കു​ന്നേ​രം 6.45 മു​ത​ൽ രാ​ത്രി 12.35 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഭാ​ഗി​ക വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്നും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

600 മെ​ഗാ​വാ​ട്ട് മു​ത​ൽ 800 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി​യു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം ഉ​യ​ർ​ന്ന​നി​ല​യി​ൽ​ത്ത​ന്നെ തു​ട​രു​ക​യാ​ണ്.‌ മു​ൻ​കാ​ല​ങ്ങ​ളി​ലെ സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ഡി​മാ​ൻ​ഡി​ൽ​നി​ന്നു ഏ​ക​ദേ​ശം 1200 മെ​ഗാ​വാ​ട്ട് വ​രെ കൂ​ടി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് മ​ഴ​യു​ടെ സാ​ഹ​ച​ര്യം നി​ല​വി​ൽ നി​ൽ​ക്കു​മ്പോ​ഴും വൈ​ദ്യു​തി ആ​വ​ശ്യ​ക​ത​യി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​ന്നി​ട്ടി​ല്ല. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ദീ​ർ​ഘ​കാ​ല ക​രാ​ർ വ​ഴി ല​ഭ്യ​മാ​കേ​ണ്ടി​യി​രു​ന്ന 270 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും, മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നും സ്വാ​പ്പ് പ്ര​കാ​രം ല​ഭ്യ​മാ​യി​രു​ന്ന 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും ഇ​ന്ന് ല​ഭ്യ​മ​ല്ല. എ​ന്നാ​ൽ നി​ര​ന്ത​ര​വും ഊ​ർ​ജ്ജി​ത​വു​മാ​യ ശ്ര​മ​ത്തെ​ത്തു​ട​ർ​ന്ന് ഗ്രി​ഡി​കോ​യി​ൽ നി​ന്നും 50 വെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഇ​ന്ന് അ​ധി​ക​മാ​യി ത​ര​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.

Tags : KSEB announces power restrictions continue state

Recent News

Corehub Up