x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ​യി​ൻ​കീ​ഴി​ലെ കൈ​യാ​ങ്ക​ളി; ര​മ്യ ഹ​രി​ദാ​സി​ന് താ​ക്കീ​ത്

വെബ് ഡെസ്ക്
Published: September 22, 2026 04:07 PM IST | Updated: September 22, 2026 04:16 PM IST

ര​മ്യാ ഹ​രി​ദാ​സ് എം​എ​ൽ​എ.

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴ് കൈ​യാ​ങ്ക​ളി​യി​ൽ ര​മ്യാ ഹ​രി​ദാ​സ് എം​എ​ൽ​എ​യ്ക്കും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ജി​ത്തി​നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ക്കീ​ത്. മേ​ലി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും പ​ക്വ​ത​യോ​ടെ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും ഇ​രു​വർക്കും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്  നി​ർ​ദ്ദേ​ശം ന​ൽ​കി. 

പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​പ്പി​ച്ചാ​ണ് താ​ക്കീ​ത് ന​ല്‍​കി​യ​ത്. കൂ​ടാ​തെ ഇ​രു വി​ഭാ​ഗ​വും ന​ൽ​കി​യി​ട്ടു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നും കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​തെ​ങ്ങ് ഡി​വി​ഷ​നി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​വി​ഷ​യ​ത്തി​ൽ അ​ന്തി​മ​മാ​യ തീ​ർ​പ്പു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. 

ര​മ്യ​യു​ടെ സ​ഹാ​യി​യാ​യ പാ​ള​യം പ്ര​ദീ​പി​നെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് ആ​ക്കേ​ണ്ട​തി​ല്ലെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് നാ​ലം​ഗ സ​മി​തി​യെ​യും രൂ​പീ​ക​രി​ച്ചു. എം.​വി​ൻ​സെ​ന്‍റ്, പാ​ലോ​ട് ര​വി, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ള്‍. അ​തേ​സ​മ​യം ര​മ്യ ഹ​രി​ദാ​സി​നും സ​ജി​ത്തി​നും എ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കി​ല്ലെ​ന്നും സൂ​ച​ന​യു​ണ്ട്.

Tags : Chirayinkeezhu Incident Remya Haridas SunnyJoseph Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up