മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയ ആനക്കുട്ടി
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ടീസ്റ്റ നദിയിൽ ഒഴുക്കിൽപെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. മൂന്ന് കിലോമീറ്ററോളം നദിയിലൂടെ ബോട്ടുമായി പിന്തുടർന്നാണ് മത്സ്യത്തൊഴിലാളികൾ ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്.
മീൻപിടിക്കുന്നതിനിടെയാണ് ഒഴുക്കിൽപെട്ട ആനക്കുട്ടി നീന്തിക്കയറാൻ പാടുപെടുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ മത്സ്യത്തൊഴിലാളികൾ സ്വന്തം സുരക്ഷ നോക്കാതെ ബോട്ട് അങ്ങോട്ട് തിരിക്കുകയായിരുന്നു. ശക്തമായ അടിയൊഴുക്ക് വകവയ്ക്കാതെ മൂന്ന് കിലോമീറ്ററോളം ആനക്കുട്ടിയെ പിന്തുടർന്ന് സുരക്ഷിതമായി കരയിലെത്തിച്ചു. കരയിലെത്തിച്ച ശേഷം മത്സ്യത്തൊഴിലാളികൾ ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
Tags : Deepika BreaqkingNews Fishermen Calf River