x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ന്നൈ​യി​ൽ എ​സ്ഐ​യെ കൊ​ല​പ്പെ​ടു​ത്തി; ഭാ​ര്യ​യും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 22, 2026 09:07 AM IST | Updated: September 22, 2026 09:08 AM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ നും​ഗ്പാ​ക്ക​ത്ത് സ​ബ്‌ ഇ​ൻ​സ്പെ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി. രാ​ജി​യെ (58) ആ​ണ് ഭാ​ര്യ സെ​ൽ​വ​രാ​ണി​യും (58) ഇ​വ​രു​ടെ സു​ഹൃ​ത്ത് ദേ​വ​നാ​ഥ​നും (28) ചേ​ർ​ന്ന് പെ​ട്രോ​ളൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സംഭവത്തിൽ പൊലിസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി രാ​ജി​യു​ടെ ഭ​ക്ഷ​ണ​ത്തി​ൽ സെ​ൽ​വ​രാ​ണി ഉ​റ​ക്ക​ഗു​ളി​ക ക​ല​ർ​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​പ്പോ​ൾ ദേ​വ​നാ​ഥ​ന്‍റെ സ​ഹാ​യ​ത്തോ​ടെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു.

ആ​ദ്യം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ സെ​ൽ​വ​രാ​ണി​യു​ടെ മൊ​ഴി​ക​ളി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും വി​ശ​ദ്ധ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ദേ​വ​നാ​ഥ​നെ പൊ​ലി​സ് പി​ന്നീ​ട് പി​ടി​കൂ​ടി.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. 2025-ൽ ​അ​ഞ്ചു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ രാ​ജി പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : Deepika Crime Murder Wife Friend Arrest

Recent News

Corehub Up