x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​താ​പ​ൻ അ​തി​രു​വി​ടു​ന്നു; കോ​ൺ​ഗ്ര​സ് - കേ​ര​ള​കോ​ൺ​ഗ്ര​സ് ബ​ന്ധം ഉ​ല​യു​ന്നു

വെബ് ഡെസ്ക്
Published: September 22, 2026 09:19 AM IST | Updated: September 22, 2026 09:37 AM IST

ടി.​എ​ൻ. പ്ര​താ​പ​ൻ, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്. ഇ​തു സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് കേ​ര​ള​കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. മു​ന്ന​ണി മ​ര്യാ​ദ​ക​ൾ ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് എ​ഐ​സി​സി സെ​ക്ര​ട്ട​റി ടി.​എ​ൻ. പ്ര​താ​പ​നെ​തി​രെ​യും കേ​ര​ള​കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. 

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കു​ന്ന​ത്. ടി.​എ​ൻ. പ്ര​താ​പ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ലു​ള്ള അ​തൃ​പ്തി മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് വാ​ക്കാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​താ​യും കേ​ര​ള കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

തോ​മ​സ് ഉ​ണ്ണി​യാ​ട​ന് ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ നി​ര​വ​ധി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ച്ച ടി.​എ​ൻ. പ്ര​താ​പ​ൻ ചീ​ഫ് വി​പ്പ് സ്ഥാ​ന​ത്തേ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളെ പ​രി​ഗ​ണി​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍റെ പി​താ​വി​നെ പ​രാ​മ​ർ​ശി​ച്ചു​ള്ള പ്ര​താ​പ​ന്‍റെ വി​മ​ർ​ശ​നം കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫി​നെ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യാ​ണ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം.

മു​ന്ന​ണി​യി​ലെ മു​തി​ർ​ന്ന നേ​താ​വും പാ​ർ​ട്ടി ചെ​യ​ർ​മാ​നു​മാ​യ പി.​ജെ.​ജോ​സ​ഫി​നെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഇ​ട​പെ​ട്ട് നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യം. ഉ​ണ്ണി​യാ​ട​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലും ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു​ണ്ട്.

പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം മു​തി​ർ​ന്ന നേ​താ​വാ​യ ത​ന്നെ അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്ന പ​രാ​തി​യാ​ണ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ഉ​യ​ർ​ത്തു​ന്ന​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യ ഉ​ണ്ണി​യാ​ട​ൻ പാ​ർ​ട്ടി ന​ട​പ​ടി നേ​രി​ടു​ക​യോ സ്വ​മേ​ധ​യാ പാ​ർ​ട്ടി വി​ടു​ക​യോ ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നാ​ണ് പാ​ർ​ട്ടി​ക്കു​ള്ളി​ലെ വി​ല​യി​രു​ത്ത​ൽ. 

Tags : KeralaCongress Congress ThomasUnniyadan TNPrathapan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up