x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ ക​ന​ക്കും; എ​ട്ടു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

വെബ്ഡെസ്ക്
Published: September 22, 2026 06:34 AM IST | Updated: September 22, 2026 06:34 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ർ​​​ഷം വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​യ​​​തോ​​​ടെ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും മ​​​ഴ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ഏ​​​റ്റ​​​വും പു​​​തി​​​യ മു​​​ന്ന​​​റി​​​യി​​​പ്പ് പ്ര​​​കാ​​​രം ഇ​​​ന്ന് ഇ​​​ടി​​​മി​​​ന്ന​​​ലോ​​​ടു കൂ​​​ടി​​​യ മ​​​ഴ​​​യും 23, 24, 25 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ഇ​​​ന്ന് ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും നാ​​​ളെ മു​​​ത​​​ൽ മൂ​​​ന്നു ദി​​​വ​​​സം ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു​​​മാ​​​ണ് സാ​​​ധ്യ​​​ത. എ​​​ട്ടു ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും വെ​​​ള്ളി​​​യാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

മ​​​ഴ​​​യു​​​ടെ ശ​​​ക്തി വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ന​​​ദീ​​​തീ​​​ര​​​ങ്ങ​​​ളി​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ പ്രാ​​​ദേ​​​ശി​​​ക മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews yellow alert in eight districts

Recent News

Corehub Up