പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: എംഎസ്സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്.
വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് എംഎസ്സി എൽസ 3 കപ്പൽ കേരളതീരത്തുവച്ച് അപകടത്തിൽപ്പെട്ടതും അസംസ്കൃത കശുവണ്ടിയടക്കമുള്ള ചരക്കുകൾ നഷ്ടപ്പെട്ടതും.
കപ്പലിലുണ്ടായിരുന്ന കശുവണ്ടിയുടെ ഉടമകൾ സുപ്രീംകോടതിയിൽ സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയെ തുടർന്നാണ് നടപടി.
കേസിൽ എതിർകക്ഷികളായ കപ്പൽ കമ്പനിക്ക് ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു.
Tags : Deepika DeepikaNewspaper BreakingNews Directive to maintain quo in High Court