ജയ്റാം രമേശ്
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്ക് കുറച്ചതന്റെ ഫലങ്ങളെല്ലാം അമിതമായ വിലക്കയറ്റം മൂലം നിർവീര്യമായെന്നു കോൺഗ്രസ്.
രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വിലകൾ ഇടത്തരം, ദരിദ്ര വിഭാഗങ്ങളെ തകർക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഒരു മാസത്തിനിടെ സുഗന്ധവ്യഞ്ജനവില പത്ത് ശതമാനത്തിനും 25 ശതമാനത്തിനുമിടെ വർധിച്ചതും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സവാളയുടെ ശരാശരി റീട്ടെയ്ൽ വില കിലോയ്ക്ക് 29.50 രൂപയിൽനിന്ന് 53.78 രൂപയിലേക്ക് വർധിച്ചതും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
Tags : Deepika DeepikaNewspaper BreakingNews Benefits of GST rate