x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് ഭീഷണിക്കിടെ സാന്പത്തിക-പ്രതിരോധ ബന്ധം ശക്തമാക്കാൻ കാനഡയും ഫ്രാൻസും

വെബ്ഡെസ്ക്
Published: September 22, 2026 06:03 AM IST | Updated: September 22, 2026 06:03 AM IST

ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണും മാ​​​ർ​​​ക്ക് കാ​​​ർ​​​ണി​​​യും

പാ​​​രി​​​സ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണാ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ൾ കാ​​​ര​​​ണം ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ൽ വി​​​ള്ള​​​ൽ വീ​​​ണ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ അ​​​ടു​​​ക്കാ​​​നൊ​​​രു​​​ങ്ങി കാ​​​ന​​​ഡ. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണും ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി​​​യും ത​​​മ്മി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. വ​​​ട​​​ക്ക​​​ൻ അ​​​റ്റ്‌ലാ​​​ന്‍റി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലെ ഫ്ര​​​ഞ്ച് പ്ര​​​ദേ​​​ശ​​​മാ​​​യ സെ​​​ന്‍റ് പി​​​യ​​​റി ആ​​​ൻ​​​ഡ് മി​​​ക്വ​​​ല​​​നി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​രു ​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച.

സാ​​​ന്പ​​​ത്തി​​​ക-​​​പ്ര​​​തി​​​രോ​​​ധ ബ​​​ന്ധ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ഇ​​​രു​ നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി. ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് ആ​​​ഗോ​​​ള ഊ​​​ർ​​​ജ​​​വി​​​പ​​​ണി​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ കാ​​​ന​​​ഡ‍യി​​​ൽ​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ ദ്ര​​​വീ​​​കൃ​​​ത പ്ര​​​കൃ​​​തി​​​വാ​​​ത​​​കം യൂ​​​റോ​​​പ്പി​​​ലെ​​​ത്തി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. കാ​​​ന​​​ഡ‍യി​​​ലെ അ​​​പൂ​​​ർ​​​വ ധാ​​​തു​​​ക്ക​​​ളും എ​​​ണ്ണ​​​വാ​​​ത​​​ക​​​ശേ​​​ഖ​​​ര​​​വും യൂ​​​റോ​​​പ്പി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കും.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ അ​​​സോ​​​സി​​​യേ​​​റ്റ് അം​​​ഗ​​​ത്വം നേ​​​ടാ​​​നു​​​ള്ള കാ​​​ന​​​ഡ​​​യു​​​ടെ നീ​​​ക്ക​​​ത്തെ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ൺ പൂ​​​ർ​​​ണ​​​മാ​​​യി പി​​​ന്തു​​​ണ​​​ച്ചു. ആ​​​ഗോ​​​ള അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​ന്‍റെ കാ​​​ല​​​ത്ത് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും പ​​​ര​​​മാ​​​ധി​​​കാ​​​ര​​​വും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​വും സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഈ ​​​കൂ​​​ട്ടു​​​കെ​​​ട്ട് സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നു നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ടു​​​ത്ത​​​ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ 51-ാമ​​​ത്തെ സം​​​സ്ഥാ​​​ന​​​മാ​​​യി കാ​​​ന​​​ഡ​​​യെ മാ​​​റ്റു​​​മെ​​​ന്ന് ട്രം​​​പി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യു​​​മാ​​​ണ് കാ​​​ന​​​ഡ​​​യെ യൂ​​​റോ​​​പ്പി​​​ലേ​​​ക്ക് അ​​​ടു​​​പ്പി​​​ച്ച​​​ത്. അ​​​മേ​​​രി​​​ക്ക​​​യെ മാ​​​ത്രം ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​തു കു​​​റ​​​ച്ച് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യി ശ​​​ക്ത​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക, പ്ര​​​തി​​​രോ​​​ധ ബ​​​ന്ധം സ്ഥാ​​​പി​​​ക്കു​​​ക​​​യാ​​ണു കാ​​​ന​​​ഡ​​​യു​​​ടെ ല​​​ക്ഷ്യം.

Tags : Deepika DeepikaNewspaper BreakingNews Amidst US threats Canada and France to strengthen

Recent News

Corehub Up