അയോധ്യ രാമക്ഷേത്രം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ ആദ്യ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റീസ് വി.മോഹന എന്നിവരടങ്ങുന്ന ബെഞ്ചിനെ അറിയിച്ചത്. കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിപ്പിച്ച് പ്രതികളുടെ സ്വഭാവിക ജാമ്യം നിഷേധിക്കുക ലക്ഷ്യമിട്ടാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു.
മുദ്രവച്ച കവറിൽ പ്രത്യേകസംഘം സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതി വിശദമായി പരിശോധിച്ചു. സംഭാവനക്കൊള്ളയുടെ 105 ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് സോളിസിറ്റര്‍ ജനറൽ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഇതുവരെ നടത്തിയ അറസ്റ്റുകള്‍, തട്ടിപ്പുമായി ബന്ധപ്പെട്ടു ശേഖരിച്ച തെളിവുകള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങളും കോടതിയെ അറിയിച്ചു. സംഭാവനയായി ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ക്കുള്ള രസീതുകള്‍ സോഫ്റ്റ്വേർ ഉപയോഗിച്ചാണ് തയാറാക്കിയതെന്നും വസ്തുക്കള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലാണ് സൂക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Tags : Deepika DeepikaNewspaper BreakingNews Ayodhya Ram Temple donation fraud