ഡോ. ഏബ്രഹാം മാര്‍ യൂലിയോസിന്
തിരുവല്ല: മലങ്കര കത്തോലിക്കസഭയുടെ മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ അന്തരിച്ച ഡോ. ഏബ്രഹാം മാര്‍ യൂലിയോസിന് വിശ്വാസ സമൂഹം വിടചൊല്ലി. തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലിനോടു ചേര്‍ന്ന്, സഭയിലെ തന്റെ മുന്‍ഗാമികളായിരുന്ന മെത്രാന്മാര് അന്ത്യവിശ്രമം കൊള്ളുന്ന കബറുകള്ക്കരികിലാണ് മാര്‍ യൂലിയോസിനെയും കബറടക്കിയത്.
ഇന്നലെ രാവിലെ നടന്ന കബറടക്ക ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യ കാര്‍മികത്വം വഹിച്ചു.
മലങ്കര കത്തോലിക്കാ സഭയിലെ ആര്‍ച്ച്ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ്, മൂവാറ്റുപുഴ ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, ഇതര രൂപതാധ്യക്ഷര്‍, ബിഷപ്പുമാര്‍ എന്നിവരും സഹകാര്‍മികരായി.
മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ബോസ്കോ പൂത്തൂര്‍, ഡോ.ജയിംസ് ആനാംപറമ്പില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കി. വിവിധ സഭകളെ പ്രതിനിധീകരിച്ച് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, മാത്യൂസ് മാര്‍ അന്തിമോസ്, ഗീവരഗീസ് മാര്‍ കൂറിലോസ്, ജോസഫ് മാർ ഈവാനിയോസ്, മാത്യൂസ് മാര്‍ സെറാഫിം, മാത്യൂസ് മാര്‍ സില്‍വാനോസ്, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Tags : Deepika DeepikaNewspaper BreakingNews Mar Julius lives on in prayerful