x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യൻ തെരഞ്ഞെടുപ്പ്: വൻ വിജയം ഉറപ്പിച്ച് പുടിൻ

വെബ്ഡെസ്ക്
Published: September 22, 2026 05:28 AM IST | Updated: September 22, 2026 05:28 AM IST

മോ​​​സ്‌​​​കോ: റ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ യു​​​ണൈ​​​റ്റ​​​ഡ് റ​​​ഷ്യ പാ​​​ർ​​​ട്ടി വ​​​ൻ​​​വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്നു. കാ​​​ര്യ​​​മാ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ളി​​​ല്ലാ​​​തെ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ പു​​​റ​​​ത്തു​​​വ​​​ന്ന ഫ​​​ല​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ചു യു​​​ണൈ​​​റ്റ​​​ഡ് റ​​​ഷ്യ പാ​​​ർ​​​ട്ടി 58 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ൾ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

ഭ​​​ര​​​ണ​​​ക​​​ക്ഷി പാ​​​ർ​​​ല​​​മെ​​ന്‍റി​​ന്‍റെ കീ​​​ഴ്‌​​​സ​​​ഭ​​​യാ​​​യ സ്റ്റേ​​​റ്റ് ഡ്യൂ​​​മ​​​യി​​​ലെ 450 സീ​​​റ്റു​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ത​​ന്‍റെ ന​​​യ​​​ങ്ങ​​​ൾ​​​ക്കും യു​​​ക്രൈ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​നു​​​മു​​​ള്ള ജ​​​ന​​​പി​​​ന്തു​​​ള്ള പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​യാ​​​ണ് റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്‌​​​ളാ​​​ഡി​​​മ​​​ർ പു​​​ടി​​​ൻ ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

റ​​​ഷ്യ​​​ൻ സെ​​​ൻ​​​ട്ര​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 56.66 ശ​​​ത​​​മാ​​​നം വോ​​​ട്ട​​​ർ​​​മാ​​​ർ സ​​​മ്മ​​​തി​​​ദാ​​​നം വി​​​നി​​​യോ​​​ഗി​​​ച്ചു. യു​​​ക്രെ​​​യ്‌​​​നി​​​ൽനി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത നാ​​​ലു​​​ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ക്രി​​​മി​​​യ​​​യി​​​ലും റ​​​ഷ്യ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്തി. റ​​​ഷ്യ​​​യു​​​ടെ ഈ ​​​ന​​​ട​​​പ​​​ടി​​​യെ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും യു​​​ക്രെ​​​യ്‌​​​നും അ​​​പ​​​ല​​​പി​​​ച്ചി​​​രു​​​ന്നു.

2022-ൽ ​​​യു​​​ക്രെ​​​യ്‌​​​നു​​​മാ​​​യി യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം രാ​​​ജ്യ​​​ത്ത് ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണി​​​ത്. മൂ​​​ന്നു ദി​​​വ​​​സം നീ​​​ണ്ട വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​പ​​​ക്ഷ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും യു​​​ദ്ധ​​​വി​​​മ​​​ർ​​​ശ​​​ക​​​ർ​​​ക്കും മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. പ്ര​​​ധാ​​​ന​​​ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളെ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തുനി​​​ന്നു റ​​​ഷ്യ​​​ൻ സു​​​പ്രീം കോ​​​ട​​​തി വി​​​ല​​​ക്കി​​​യി​​​രു​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews Putin Set for Landslide Victory

Recent News

Corehub Up